❛❛നെയ്മർ എന്റെ പദ്ധതികളിൽ എങ്ങനെ ഉണ്ടാകാതിരിക്കും?❜❜- ക്രിസ്റ്റോഫ് ഗാൽറ്റിയർ |PSG |Neymar
ലോകത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനയ നെയ്മറുടെ പിഎസ്ജി യിലെ ഭാവിയെക്കുറിച്ച് നിരവധി കിംവദന്തികളാണ് ഉയർന്നു വന്നിരുന്നത്. എന്നാൽ ഇപ്പോൾ പാർക്ക് ഡെസ് പ്രിൻസസിൽ ബ്രസീലിയന് പുതിയൊരു തുടക്കം ലഭിക്കാൻ പോവുകയാണ്.നെയ്മർ പാരീസ് സെന്റ് ജെർമെയ്നിൽ തുടരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് പോച്ചെറ്റീനോക്ക് പകരം പിഎസ്ജി യുടെ പരിശീലകനായി ചുമതലയേറ്റ ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു.
ബ്രസീലിയൻ സൂപ്പർസ്റ്റാറിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് എങ്ങനെയെന്ന് ക്ലബിന്റെ പുതിയ ഹെഡ് കോച്ചിന് വ്യക്തമായ ധാരണയുണ്ടെന്ന് അവകാശപ്പെട്ടു.ചൊവ്വാഴ്ച രാവിലെ മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കിയതിനെത്തുടർന്ന് മുൻ ലില്ലെ മാനേജർ ഗാൽറ്റിയർ പാർക് ഡെസ് പ്രിൻസസിലെ പുതിയ മാനേജർ ആയി ചുമതലയേറ്റു.ചാമ്പ്യൻസ് ലീഗിലെ പിഎസ്ജിയുടെ റൌണ്ട് ഓഫ് 16 ലെ പുറത്താകലിന് മുൻ അര്ജന്റീന താരം വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്.
പിഎസ്ജി മനജന്റിനെ പല പ്രസ്താവനകളും ടീമിന്റെ മോശം പ്രകടനവുമെല്ലാം ക്ലബ്ബിൽ നെയ്മറിന്റെ ഭാവിയെക്കുറിച്ച് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായി.എന്നാൽ 30-കാരൻ തന്റെ പദ്ധതികളിൽ കേന്ദ്രമാകുമെന്ന് ഗാൽറ്റിയർ പറയുന്നു.നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിന് അനുയോജ്യമായ ഓഫർ ലഭിക്കുകയാണെങ്കിൽ, നെയ്മറിനെ വിട്ടയക്കാൻ പിഎസ്ജി തയ്യാറാണെന്ന് പല റിപോർട്ടുകൾ ഉണ്ടായിരുന്നു.2017 ൽ ബാഴ്സലോണയിൽ നിന്ന് പാരിസിൽ എത്തിയ നെയ്മർ തന്റെ ലോക റെക്കോർഡ് € 222 മില്യൺ (£191 മില്യൺ/$228 മില്യൺ) നിലവാരം ഒരിക്കലും പുറത്തെടുത്തിട്ടില്ല.
Neymar is very important to Christophe Galtier's PSG vision 🇧🇷 pic.twitter.com/H0yizmJQqR
— GOAL (@goal) July 5, 2022
ക്യാമ്പ് നൗവിലേക്ക് നെയ്മർ ഒരു തിരിച്ചുവരവ് നടത്തും എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.അതേസമയം പ്രീമിയർ ലീഗ് ത്രയം ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നിവരും അദ്ദേഹത്തിന്റെ സേവനങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും കഴിവുള്ള ഒരു കളിക്കാരൻ പുറത്തേക്ക് പോകുന്നത് കാണാൻ ഗാൽറ്റിയർ ആഗ്രഹിക്കുന്നില്ല. .
Neymar Jr. – The Art Of Sombrero.pic.twitter.com/7XsdBDW841
— .🥷 (@neyhoIic) July 4, 2022
“നെയ്മർ ഒരു ലോകോത്തര കളിക്കാരനാണ്, ഏത് കോച്ചാണ് അവനെ തന്റെ ടീമിൽ ആഗ്രഹിക്കാത്തത്. ഞങ്ങൾ ടീമിൽ ഒരു ബാലൻസ് കണ്ടെത്തണം,” ഫ്രഞ്ച് പരിശീലകൻ തന്റെ ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു.”നെയ്മറിൽ നിന്ന് എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് വളരെ വ്യക്തമായ ധാരണയുണ്ട്. ഞാൻ ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ല, പക്ഷേ അവൻ ഞങ്ങളോടൊപ്പം നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”ഗാൽറ്റിയർ പറഞ്ഞു.