2022 ഫിഫ ലോകകപ്പ് നേടാൻ അർജന്റീനയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് കാർലോസ് ടെവസ്

ലയണൽ മെസ്സിയും ലയണൽ സ്‌കലോനിയും ചേർന്ന് അർജന്റീനയെ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പ്രതീക്ഷിക്കാത്ത ഉയരത്തിൽ എത്തിച്ചിരിക്കുകയാണ്.ലയണൽ മെസ്സിയും അർജന്റീനയും അവരുടെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.അടുത്തിടെ ഒരു അർജന്റീനിയൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മുൻ മാഞ്ചസ്റ്റർ സിറ്റി താരം കാർലോസ് ടെവസ് ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് അര്ജന്റീന നേടുമെന്ന് അഭോപ്രായപെട്ടു.

1986 ൽ ആണ് അര്ജന്റീന അവസാനമായി ലോക കിരീടത്തിൽ മുത്തമിട്ടത്.എന്നാൽ ഈ വർഷം ആൽബിസെലെസ്റ്റുകൾക്ക് മികച്ച അവസരമുണ്ടെന്ന് കാർലോസ് ടെവസ് അവകാശപ്പെട്ടു.”ഖത്തറിൽ ലയണൽ മെസ്സി ലോകകപ്പ് ഉയർത്തിയാൽ അത് എന്നെ വളരെയധികം സന്തോഷിപ്പിക്കും. വളരെ ഐക്യമുള്ള ഒരു ഗ്രൂപ്പിനെ ഞാൻ കാണുന്നു, അവർ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്നു, അത് സാധാരണമല്ല. കപ്പ് ഉയർത്താൻ ഞങ്ങൾക്ക് വലിയ അവസരങ്ങളുണ്ട്” ടെവസ് പറഞ്ഞു.

ലയണൽ സ്‌കലോനിയുടെ കീഴിൽ തങ്ങളുടെ അവസാന 32 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത അർജന്റീന ഇപ്പോൾ അമ്പരപ്പിക്കുന്ന ഓട്ടത്തിലാണ്.അവരുടെ സ്റ്റാർ-സ്റ്റഡ്ഡ് ഫോർവേഡ് ലൈനിന് പുറമേ പ്രതിരോധത്തിന്റെ ശക്തിയും വർധിച്ചിട്ടുണ്ട്.കൂടാതെ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ കൂടുതൽ കരുത്തുറ്റതാണ് ഇപ്പോൾ കാണുന്ന പ്രതിരോധ നിര.ലയണൽ മെസ്സി ടീമിന്റെ കുന്തമുനയായി തുടരുകയും അവരുടെ ആക്രമണ പരിവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

കഴിഞ്ഞ വര്ഷം 28 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് കോപ്പ കിരീടം നേടിയ അര്ജന്റീന കഴിഞ്ഞ മാസം ഇറ്റലിക്കെതിരായ 4-0 വിജയത്തിത്തോടെ മറ്റൊരു കിരീടവും സ്വന്തം പേരിൽ ചേർത്തു.ലോകകപ്പ് ആരംഭിക്കാൻ കുറച്ച് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അർജന്റീനയും മെസ്സിയും വലിയ പ്രതീക്ഷയിലാണുളളത്. ലോക കിരീടത്തോടെ തന്റെ ദേശീയ ടീമിന്റെ ജേഴ്സിയിൽ നിന്നും വിരമിക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ താരം.

Rate this post