❝ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം , പിഎസ്ജി യിൽ നിന്നും പോവില്ല❞ : നെയ്മർ |Neymar
ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ ശെരിയായ വില കിട്ടിയാൽ വിൽക്കാൻ പിഎസ്ജി ഇപ്പോഴും ഒരുക്കമാണ്. എന്നാൽ ഈ സമ്മറിൽ പാരീസ് സെന്റ് ജെർമെയ്ൻ വിടാൻ നെയ്മറിന് താൽപ്പര്യമില്ല.നവംബറിൽ നടക്കുന്ന 2022 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പിഎസ്ജി യിൽ തന്നെ തുടരാനാണ് 30 കാരൻ ആഗ്രഹിക്കുന്നത്.ഈ വർഷം മതിയായ ഓഫർ വന്നാൽ നെയ്മറിനെ വിൽക്കാൻ പിഎസ്ജി തയ്യാറാണെന്ന് ജൂണിൽ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.
പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനായി 30-കാരൻ പിഎസ്ജിയിലേക്ക് മടങ്ങി. ബ്രസീലിയനുമായി വേർപിരിയാൻ തയ്യാറാണെന്ന് ക്ലബ്ബ് സമ്മതിച്ചിട്ടും, ഉടൻ തന്നെ ഒരു വിടവാങ്ങലിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നില്ല.ഖത്തറിൽ നടക്കുന്ന ലോകകപ്പിന് താൻ തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ മുൻ ബാഴ്സലോണ താരം മികച്ച നിലയിൽ തുടരാൻ ആഗ്രഹിക്കുന്നു.ചാമ്പ്യൻസ് ലീഗ് നേടുന്നത് വരെ താരം പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നില്ല നെയ്മറുടെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞു.”നെയ്മറിന് ഒരു സ്വപ്നമുണ്ട്: പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ചാമ്പ്യനാകുക”.
പിഎസ്ജിയുടെ പുതിയ കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ, നെയ്മർ തുടരണമെന്ന് തന്റെ വരവിന് ശേഷം പറഞ്ഞു, ബ്രസീലിയനിൽ നിന്ന് മികച്ചത് എങ്ങനെ പുറത്തെടുക്കാം എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.”നെയ്മർ ഒരു ലോകോത്തര കളിക്കാരനാണ്, ഏത് കോച്ചാണ് അവനെ തന്റെ ടീമിൽ ആഗ്രഹിക്കാത്തത്. ടീമിൽ നമ്മൾ ഒരു ബാലൻസ് കണ്ടെത്തണം,” അദ്ദേഹം തന്റെ ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു.”അവനിൽ നിന്ന് എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് വളരെ വ്യക്തമായ ധാരണയുണ്ട്. ഞാൻ ഇതുവരെ അവനെ കണ്ടിട്ടില്ല, പക്ഷേ അവൻ ഞങ്ങളോടൊപ്പം നിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
Neymar Jr • Olympics 2016 •@neymarjr pic.twitter.com/0puSgZpF47
— •🕸• (@ViggeComps) July 9, 2022
കഴിഞ്ഞ സീസണിൽ പിഎസ്ജിയുടെ ഒരു പ്രധാന താരമായിരുന്നു നെയ്മർ ലീഗിൽ 13 തവണ സ്കോർ ചെയ്യുകയും ചെയ്തു.എന്നിരുന്നാലും പരിക്കുകൾ അദ്ദേഹത്തിന്റെ കളിക്കുന്ന സമയം പരിമിതപ്പെടുത്തി. ലീഗ് 1 ൽ 22 മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ ആറു മത്സരങ്ങളും മാത്രമാണ് നെയ്മർ കളിച്ചത്.