ഖത്തർ ലോകകപ്പ് 2022 ആരംഭിക്കുന്ന തീയതി മാറും, ലോകകപ്പ് തുടക്കം നേരത്തെ ആകും |Qatar 2022

ഖത്തർ 2022 ലോകകപ്പിന് വെറും മൂന്ന് മാസങ്ങൾ മാത്രമാന് അവശേഷിക്കുന്നത്.2022 ഫുട്‌ബോള്‍ ലോകകപ്പ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബര്‍ 21 നാണ് ലോകകപ്പ് തുടങ്ങുന്നത്. എന്നാല്‍ 21 ന് മുന്‍പായി ലോകകപ്പ് ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ലോകകപ്പ് ആരംഭിക്കുന്നത് ഒരു ദിവസം നേരത്തെ ആക്കാൻ ആണ് തീരുമാനം ആകുന്നത്. ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. നവംബർ 21 തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം മുന്നോട്ട് നീക്കി നവംബർ 20 ഞായറാഴ്ചയിലേക്ക് മാറ്റാൻ ആണ് ഫിഫ ആലോചിക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ആകും നവംബർ 20ലേക്ക് മാറ്റുന്നത്.

ഈ മാറ്റത്തിന്റെ കാരണം ഉദ്ഘാടന മത്സരമായി കണക്കാകുന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ഇപ്പോൾ നവംബർ 21ന് അർധ രാത്രി നടക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആ മത്സരം നടക്കും മുമ്പ് രണ്ട് മത്സരങ്ങൾ കഴിയും എന്നത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യത്തെ ബാധിക്കും എന്ന് ഖത്തറും ഫിഫയും കരുതുന്നു.ഖത്തർ vs ഇക്വഡോർ (3 30 pm ), നെതർലാൻഡ്‌സ് vs സെനഗൽ (6 .30 ), ഇംഗ്ലണ്ട് vs ഇറാൻ (രാവിലെ 9 .30 ) എന്നിവയാണ് 21 ആം തീയതി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഖത്തർ vs ഇക്വഡോർ ഇപ്പോൾ നവംബർ 20 ന് നടക്കും, നെതർലാൻഡ്‌സ് vs സെനഗൽ മത്സരം നവംബർ 21 ന് 3 .30 ന് നടക്കും.ഈ മാറ്റത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ആറ് കോൺഫെഡറേഷനുകളുടെ (UEFA, CONMEBOL, CONCACAF, CAF, AFC) പ്രസിഡന്റുമാരും അടങ്ങുന്ന ഫിഫ കൗൺസിൽ ബ്യൂറോ അനുകൂലമായി വോട്ട് ചെയ്യണം.

Rate this post