റിസർവ് താരങ്ങളെ വിളിച്ച് സ്കലോനി, സ്ക്വാഡിലുള്ള രണ്ട് താരങ്ങളെ ഇപ്പോഴും വിളിക്കാതെ പരിശീലകൻ |Qatar 2022
അർജന്റീനയുടെ സ്ക്വാഡ് പ്രഖ്യാപനം അതിന്റെ അന്തിമഘട്ടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.സ്ക്വാഡിലുള്ള 26 താരങ്ങളെ അർജന്റീന പരിശീലകൻ തീരുമാനിച്ച കഴിഞ്ഞിട്ടുണ്ട്.പൗലോ ഡിബാലയും യുവാൻ ഫോയ്ത്തും സ്ക്വാഡിൽ ഉണ്ടാവുമെന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്.
അതേസമയം ലോ സെൽസോ, എയ്ഞ്ചൽ കൊറേയ എന്നിവർക്കാണ് സ്ഥാനം നഷ്ടമായിട്ടുള്ളത്. മാത്രമല്ല പരിശീലകൻ റിസർവ് താരങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്. തിയാഗോ അൽമാഡ,യുവാൻ മുസ്സോ,ഫകുണ്ടോ മെഡിന എന്നിവരെയാണ് റിസർവ് താരങ്ങളായി കൊണ്ട് അർജന്റീന പരിശീലകൻ നിശ്ചയിച്ചിട്ടുള്ളത്.
ഈ താരങ്ങളെ വിളിച്ചുകൊണ്ട് തീരുമാനങ്ങൾ സ്കലോനി വ്യക്തമാക്കിയിട്ടുണ്ട്.മൂന്ന് പേരും ബ്യൂണസ് അയേഴ്സിലാണ്. എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇവർക്കാണ് ഇനി സ്ക്വാഡിൽ പകരക്കാരായിക്കൊണ്ട് ഇടം നേടാൻ സാധിക്കുക.ഗാസ്റ്റൻ എഡുളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ സ്ക്വാഡിൽ ഉണ്ടാവുമെന്ന് നിശ്ചയിക്കപ്പെട്ട രണ്ട് താരങ്ങളെ ഇതുവരെ സ്കലോനി വിളിച്ചിട്ടില്ല എന്നതുകൂടി ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്.ജോക്കിൻ കൊറേയ,എക്സ്ക്കിയേൽ പലാസിയോസ് എന്നിവരെയാണ് ഇതുവരെ സ്കലോനി ബന്ധപ്പെടാത്തത്. എന്നാൽ ഇരുവരും സ്ക്വാഡിൽ ഉണ്ടാവുമെന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
(🌕) Lionel Scaloni still hasn’t called to Joaquin Correa and Exequiel Palacios to confirm their presence at the World Cup. @gastonedul 🚨☎️ pic.twitter.com/E5yMvWlKLS
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 10, 2022
നിലവിൽ അർജന്റീനയുടെ അന്തിമ ടീം റെഡിയായി കഴിഞ്ഞിട്ടുണ്ട്. ഇനി അർജന്റീന UAE ക്കെതിരെയാണ് സൗഹൃദ മത്സരം കളിക്കുക.പതിനാറാം തീയതിയാണ് ഈ മത്സരം നടക്കുക. ലയണൽ മെസ്സി ഞായറാഴ്ചയിലെ ക്ലബ്ബിന്റെ മത്സരം കഴിഞ്ഞ് ടീമിനൊപ്പം ജോയിൻ ചെയ്തേക്കും.