ആരൊക്കെയാണ് ഖത്തർ വേൾഡ് കപ്പിലെ ഫേവറേറ്റുകൾ? ലിയോ മെസ്സി പറയുന്നു |Qatar 2022 |Lionel Messi

വേൾഡ് കപ്പ് തുടങ്ങാൻ ഇനി അധികം കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ല.കേവലം വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.ഒരു മാസത്തിനകം ആരായിരിക്കും ഖത്തർ വേൾഡ് കപ്പ് കിരീടം നേടുക എന്നുള്ളത് ലോക ഫുട്ബോളിന് അറിയാൻ സാധിക്കും.

ലിയോ മെസ്സി നയിക്കുന്ന അർജന്റീന ഇത്തവണ കിരീട ഫേവറേറ്റുകളിൽ ഒന്നാണ്. എന്നാൽ ലയണൽ മെസ്സി തന്റെ ഫേവറേറ്റുകളെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ബ്രസീൽ,ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവരെയാണ് എല്ലാവരെക്കാളും മുകളിലായിക്കൊണ്ട് ഫേവറേറ്റുകൾ ആയി ലയണൽ മെസ്സി പരിഗണിച്ചിട്ടുള്ളത്.

പുതുതായി കോൺമെബോളിന് മെസ്സി ഒരു ഇന്റർവ്യൂ നൽകിയിരുന്നു.ഈ ഇന്റർവ്യൂയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. എന്നാൽ ഫേവറേറ്റ്കളുടെ കൂട്ടത്തിൽ മെസ്സി തന്റെ ടീമായ അർജന്റീനയെ പരിഗണിച്ചിട്ടില്ല.മാത്രമല്ല വേൾഡ് കപ്പിൽ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും മെസ്സി ഇതിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ വേൾഡ് കപ്പിലെ ഫേവറേറ്റ്കൾ പലപ്പോഴും ഒന്നുതന്നെയായിരിക്കും. ചില സമയങ്ങളിൽ ചില സർപ്രൈസുകൾ ഉണ്ടാവുന്നത് മാറ്റി നിർത്തിയാൽ എപ്പോഴും വലിയ ടീമുകൾ തന്നെയായിരിക്കും കിരീട ഫേവറേറ്റുകൾ. ഇത്തവണ എല്ലാവരെക്കാളും മുകളിലുള്ളത് ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ്. ഇന്ന് ഈ ടീമുകൾ മറ്റുള്ളവരെക്കാൾ ഒരല്പം മുകളിലാണ്. പക്ഷേ വേൾഡ് കപ്പിൽ എന്തുവേണമെങ്കിലും സംഭവിക്കാം ‘ ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിലെ ഫേവറേറ്റ്കളുടെ കൂട്ടത്തിൽ എല്ലാവരും കാര്യമായിട്ട് പരിഗണിക്കുന്ന ഒന്നാണ് അർജന്റീന. അർജന്റീന സംബന്ധിച്ചിടത്തോളം വളരെ മികച്ച രൂപത്തിലാണ് അവർ വേൾഡ് കപ്പിലേക്ക് എത്തുന്നത്.ആ മികവ് വേൾഡ് കപ്പിലും തുടരാൻ കഴിയും എന്നാണ് പ്രതീക്ഷകൾ.