ആളുകളുടെ കെണിയിൽ അർജന്റീന വീണുപോവരുതെന്ന വാണിംഗുമായി ലയണൽ മെസ്സി |Lionel Messi |Qatar 2022
അർജന്റീന നിലവിൽ ഏറ്റവും നല്ല നിലയിലാണ് വേൾഡ് കപ്പിന് എത്തുന്നത്. അവസാനമായി കളിച്ച 35 മത്സരങ്ങളിൽ അർജന്റീന തോൽവി എന്താണ് എന്നറിഞ്ഞിട്ടില്ല. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും ഈ കാലയളവിൽ അർജന്റീന കരസ്ഥമാക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെ പലരും കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത ചൂണ്ടിക്കാണിക്കുന്നത് അർജന്റീനക്കാണ്.കാരണം അർജന്റീനയെക്കാൾ സ്ഥിരതയോടു കൂടി കളിക്കുന്ന ഒരു ടീമും നിലവിൽ വേൾഡ് കപ്പിൽ ഇല്ല. അതുകൊണ്ടുതന്നെ അർജന്റീനക്ക് വലിയ സാധ്യതകളുണ്ട് എന്ന് മാത്രമല്ല ലയണൽ മെസ്സിയുടെ സാന്നിധ്യവും ഈ സാധ്യതകളെ വർദ്ധിപ്പിക്കുന്നു.
പക്ഷേ മെസ്സി വളരെ ജാഗരൂകനാണ്.കിരീടഫേവറേറ്റുകൾ എന്ന ഈ ഹൈപ്പിൽ വിശ്വസിച്ചുകൊണ്ട് ആളുകളുടെ കെണിയിൽ വീഴരുത് എന്നുള്ള ഒരു വാണിംഗ് ഇപ്പോൾ മെസ്സി തന്റെ സഹതാരങ്ങൾക്ക് നൽകിയിട്ടുണ്ട്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.
‘ ഞങ്ങൾ യൂറോപ്പിലെ ടീമുകൾക്കെതിരെ ഈ കാലയളവിൽ ഒരുപാട് മത്സരങ്ങളൊന്നും കളിച്ചിട്ടില്ല.ശരിയാണ്,ഞങ്ങൾ ഇപ്പോൾ മികച്ച നിലയിൽ തന്നെയാണ്. പക്ഷേ അർജന്റീനക്ക് ഇപ്പോൾ ആളുകൾ വലിയ ഹൈപ്പ് നൽകുന്നുണ്ട്.അതിൽ വിശ്വസിക്കരുത്, ആ കെണിയിൽ വീഴാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകൾ എന്ന ഹൈപ്പിൽ നാം വിശ്വസിക്കരുത്. നമ്മൾ യാഥാർത്ഥ ബോധ്യമുള്ളവരായിരിക്കണം. ഓരോ പടിപടിയായി കൊണ്ടാണ് നമ്മൾ മുന്നോട്ടു പോകേണ്ടത് ‘ മെസ്സി പറഞ്ഞു.
Lionel Messi on Argentina, Lionel Scaloni, playing European teams, growing up. https://t.co/CVz7vVmwpf
— Roy Nemer (@RoyNemer) November 15, 2022
അതായത് നമ്മൾ വലിയവരാണ് എന്നുള്ള ചിന്ത പാടില്ല എന്നാണ് ലിയോ മെസ്സി തന്റെ സഹതാരങ്ങളോട് പറഞ്ഞിട്ടുള്ളത്.തീർച്ചയായും അമിത ആത്മവിശ്വാസവും പ്രതീക്ഷകളും ഒക്കെ ഉണ്ടായാൽ അത് മെസ്സി കരുതുന്ന പോലെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.