താടിയെല്ല് തകർന്നു , ജയത്തിനിടയിലും വേദനമായി സൗദി താരം യാസര്‍ അല്‍ ഷെഹ്രാനി |Qatar 2022 |Yasser Al Shahrani
അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്രാനി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ അര്‍ജന്റീനക്കെതിരായ മത്സരത്തിന് ഇടയില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് വീണ ഷെഹ്രാനിയെ ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും.
സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ മുട്ട് കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ എല്ലും ഒടിഞ്ഞു.ആന്തരിക രക്തസ്രാവം നിർത്താൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചത്. താരത്തെ ചികിത്സയ്ക്കായി ജർമനിയിലേക്ക് സ്വകാര്യ വിമാനത്തിൽ കൊണ്ടുപോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉടന്‍ ഉത്തരവിട്ടതായി റിപോർട്ടുകൾ പുറത്ത് വന്നു.
ഇന്നലലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യ 2-1 ന് അർജന്റീനയെ പരാജയപ്പെടുത്തി. മത്സരത്തിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ സലേഹ് അൽഷെഹ്രിയും സലെൻ അൽദവ്സാരിയും ഗോളുകൾ നേടി സൗദി അറേബ്യയെ വിജയത്തിലേക്ക് നയിച്ചു.
🇦🇷1️⃣⚽️2️⃣🇸🇦 | URGENTE: "El defensor de Arabia Saudita Yasser Al Shahrani, quedó inconsciente después que su portero le propinara un rodillazo en la cabeza en el tiempo agregado, sufrió fractura de mandíbula, huesos faciales rotos y hemorragia interna"
— Alerta News 24 (@AlertaNews24) November 23, 2022
pic.twitter.com/GGz5B848do
തങ്ങളുടെ ടീമിന്റെ 2-1 വിജയത്തിന് തൊട്ടുപിന്നാലെ, വിജയത്തിന്റെ ആഘോഷത്തിൽ രാജ്യത്തിലെ എല്ലാ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സൽമാൻ രാജാവ് ഒരു പൊതു അവധി പ്രഖ്യാപിച്ചു.ചൊവ്വാഴ്ചത്തെ മത്സരത്തിന് മുമ്പ് ചരിത്രത്തിൽ മൂന്ന് ലോകകപ്പ് മത്സരങ്ങൾ മാത്രം ജയിച്ച ടീമാണ് സൗദി അറേബ്യ.
Saudi Arabian defender Yasser Al Shahrani's injury is very serious. He suffered a fracture of the jaw, facial bones, and internal bleeding after clashing with his own goalkeeper. He will be operated soon.
— MUFTI D POET🇸🇱🇵🇸 (@mufti_william) November 22, 2022
Please remember him in your precious prayers for his health 🙏 pic.twitter.com/taoS5bobV0