ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച സൗദി അറേബ്യൻ താരങ്ങളെ കാത്തിരിക്കുന്നത് റോൾസ് റോയ്‌സ് |Qatar 2022

രണ്ട് തവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ 2-1ന് തോൽപ്പിച്ചത് ഖത്തർ ;ലോകകപ്പിലെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്നാണ് അർജന്റീനയുടെ തോൽവിയെ പലരും വിശേഷിപ്പിച്ചത്.

ലോക റാങ്കിംഗിൽ 48 സ്ഥാനങ്ങൾ അർജന്റീനയെയും സൗദി അറേബ്യയെയും വേർതിരിക്കുന്നതിനാൽ, ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന സൗദി അറേബ്യയെ എളുപ്പത്തിൽ പരാജയപ്പെടുത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. മൂന്ന് വർഷമായി തോൽവിയറിയാതെ നിൽക്കുന്ന അർജന്റീന 2022 ടൂർണമെന്റിൽ കിരീടം നേടാനുള്ള ഫേവറിറ്റുകളിലൊന്നായാണ് അര്ജന്റീന വേൾഡ് കപ്പിനെത്തിയത്.

അര്‍ജന്‍റീനയ്ക്കെതിരെ അട്ടിമറി ജയം സമ്മാനിച്ച എല്ലാ ഫുട്ബോള്‍ താരങ്ങള്‍ക്കും സൗദി രാജകുമാരന്‍ നല്‍കുന്നത് അത്യാഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്‍റമെന്ന് റിപ്പോര്‍ട്ട്. ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരനായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുകയെന്നാണ് റിപ്പോർട്ടുക; പുറത്ത് വന്നു.ഓരോ താരങ്ങൾക്കും 6 മില്യൺ RM റോൾസ് റോയ്‌സ് ഫാന്റം ആണ് സമ്മാനിക്കുക. രാജകുമാരന്റെ നിർദ്ദേശത്തെത്തുടർന്ന് വിജയത്തെടുർന്ന് രാജ്യത്ത് ആഘോഷ അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവധി നൽകിയിരുന്നു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പം പിടിച്ചു. അതികം താമസിയാതെ സാലേം അല്‍ദ്വസാരി സൗദിയുടെ വിജയവും അര്ജന്റീനയ്ട്ട് ഹൃദയവും പിളർക്കുന്ന ഗോൾ നേടി.

Rate this post