‘അർജന്റീനയിൽ എല്ലാം നിയന്ത്രിക്കുന്നത് ലയണൽ മെസ്സി, എല്ലാം അവന്റെ കാല്ക്കീഴില്’ : ബ്രസീലിയൻ സൂപ്പർ താരം |Qatar 2022
ഖത്തർ ലോകകപ്പിൽ ഏറെ കിരീട പ്രതീക്ഷയുള്ള അർജന്റീനയും ബ്രസീലും ഓസ്ട്രേലിയയെയും കൊറിയ റിപ്പബ്ലിക്കിനെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്.ലാ ആൽബിസെലെസ്റ്റെ അവസാന എട്ടിൽ നെതർലൻഡ്സുമായി ഏറ്റുമുട്ടും, 2018 ലെ ഫൈനലിസ്റ്റുകളായ ക്രോയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ.
രണ്ട് യൂറോപ്യൻ ടീമുകളെ തോൽപ്പിക്കാൻ കഴിഞ്ഞാൽ രണ്ട് ദക്ഷിണ അമേരിക്കൻ വമ്പന്മാർ തമ്മിലുള്ള ആവേശകരമായ സെമി പോരാട്ടത്തിന് ഖത്തർ സാക്ഷിയാവും.അർജന്റീനയ്ക്കെതിരായ സെമിഫൈനൽ പോരാട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ച് വെറ്ററൻ ബ്രസീൽ ഇന്റർനാഷണൽ ഡാനി ആൽവ്സ് ലയണൽ മെസ്സിയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. ബാഴ്സലോണ ദിനങ്ങളിൽ നിന്ന് അർജന്റീനിയൻ മാസ്റ്റർ മെസ്സിയെ നന്നായി അറിയാവുന്ന ആൽവസ് മെസ്സി അർജന്റീനയുടെ പര്യായമാണെന്ന് അഭിപ്രായപ്പെട്ടു.
ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിനെ വളരെയധികം അവർ ആശ്രയിക്കുന്നുണ്ടെന്നും പറഞ്ഞു.” മെസ്സി ഇപ്പോൾ ഒരു അർജന്റീന താരമാണ്. കാര്യങ്ങൾ എല്ലാം ഇപ്പോൾ ലയണൽ മെസ്സിയിലൂടെയാണ് കടന്നു പോകുന്നത്. തന്റെ കാലുകൾ കൊണ്ട് എല്ലാം അദ്ദേഹം നിയന്ത്രിച്ചു നിർത്തുന്നു.അവിശ്വസിനീയമായ ഒരു ഫോമിലാണ് മെസ്സി ഇപ്പോൾ ഉള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.തീർച്ചയായും ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി ” ഡാനി ആൽവസ് ഇപ്പോൾ പറഞ്ഞു .
🇧🇷🗣️ Dani Alves: “Messi is currently Argentina – everything passes through him, everything passes through his feet. I think he is going through a special period.” pic.twitter.com/VDZfYJCuaS
— Barça Worldwide (@BarcaWorldwide) December 6, 2022
അതേസമയം, ലോകകപ്പിലെ അര്‍ജന്റീന-ബ്രസീല്‍ സെമി സാധ്യതയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ആല്‍വെസ് പറഞ്ഞു.ക്വാർട്ടർ ഫൈനൽ നടക്കാനിരിക്കെ അർജന്റീനയ്ക്കെതിരായ സെമിഫൈനൽ മത്സരത്തെക്കുറിച്ച് സംസാരിക്കുന്നത് ക്രൊയേഷ്യയോട് അനാദരവായിരിക്കുമെന്ന് മുൻ ബാഴ്സലോണ ഫുൾ ബാക്ക് പറഞ്ഞു.1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിലാണ് ബ്രസീലും അർജന്റീനയും അവസാനമായി ഏറ്റുമുട്ടിയത്. ക്ലോഡിയോ കനിഗ്ഗിയയുടെ ഗോളിൽ അര്‍ജന്റീന മത്സരം വിജയിച്ചു.ബ്രസീലും അർജന്റീനയും ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു സെമിഫൈനൽ മത്സരം ലോക ഫുട്ബോളിന് കാണാൻ സാധിച്ചേക്കും.