ലയണൽ മെസ്സിക്ക് പരിക്കോ ? , പരിശീലന സെഷൻ ഒഴിവാക്കി അർജന്റീന നായകൻ |Qatar 2022 |Lionel Messi
ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഖത്തർ ലോകകപ്പ് കലാശ പോരാട്ടത്തിൽ രണ്ടു തവണ ചാമ്പ്യന്മാരായ ലയണൽ മെസ്സിയുടെ അര്ജന്റീന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. എല്ലാ നോക്ക് ഔട്ട് മത്സരങ്ങളിലും ഗോൾ നേടി മിന്നുന്ന ഫോമിലുള്ള ലയണൽ മെസ്സിയിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ മുഴുവൻ.
ഫൈനലിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ലയണൽ മെസിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്.ലിയോ മെസ്സി കഴിഞ്ഞ ദിവസം അർജന്റീനയുടെ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നിരിക്കുകയാണ്. ലയണൽ മെസ്സി 100% ഫിറ്റല്ല എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ലോകകപ്പിന്റെ പല ഘട്ടങ്ങളിലും മെസി പരിക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ക്രൊയേഷ്യയുമായുള്ള സെമിഫൈനൽ മത്സരത്തിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ താരത്തിന് ഇടതുകാലിൽ ഹാംസ്ട്രിംഗ് വേദന അനുഭവപ്പെട്ടതായുള്ള വാർത്തകൾ ഉണ്ടായിരുന്നു.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഡിസംബർ 15 ലെ പരിശീലന സെഷനിൽ നിന്ന് വിട്ടു നിന്നത് അർജന്റീനിയൻ ആരാധകരെ ആശങ്കപ്പെടുത്തുന്ന ഒന്നാവുകയും ചെയ്തു.
35 കാരന് ഫൈനൽ നഷ്ടമാവുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ മെസ്സി തന്റെ ഹാംസ്ട്രിംഗ് മുറുകെ പിടിക്കുന്നത് കണ്ടിരുന്നു. എന്നിരുന്നാലും, മുഴുവൻ കളിയും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പെനാൽറ്റി ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം അർജന്റീന ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ എടുക്കാൻ ഫോട്ടോഗ്രാഫർമാർ പോയപ്പോൾ അവരാണ് മെസിയുടെ അസാന്നിധ്യം ശ്രദ്ധിച്ചത്. ഇതിനു മുൻപും ലയണൽ മെസി പരിശീലനത്തിൽ പങ്കെടുക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. താരത്തിന്റെ കാര്യത്തിൽ യാതൊരു സാഹസത്തിനും മുതിരാൻ അർജന്റീന ഇല്ലാത്തതിനാൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായായിരുന്നു അത്.
Lionel Messi and the rest of Argentina's starting XI vs Croatia were given permission to skip full training amid reports their talisman may be nursing an injury 🧐 https://t.co/Xj9T5hSxgz
— Mirror Football (@MirrorFootball) December 15, 2022
എന്നാൽ മെസ്സി ഫൈനലിൽ കളിക്കും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള അര്ജന്റീന ആരാധകർ. ലോകകപ്പ് ആരംഭിക്കുനന്തിന് മുന്നേ തന്നെ മെസ്സി പരിക്കിന്റെ പിടിയിൽ ആയിരുന്നു. പലപ്പോഴും പരിശീലന സെഷനിൽ നിന്നും വിട്ടു നിന്നിരുന്നു. എന്നാൽ ലോകകപ്പിലെ എല്ലാ മത്സരത്തിലും മെസ്സി കളിക്കുകയും ചെയ്തു . പരിക്കിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും മെസി ഫൈനൽ കളിക്കുമെന്നുറപ്പാണ്. കാരണം തന്റെ മഹത്തായ കരിയറിൽ നേടാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കിരീടം നേടാനുള്ള അവസാന അവസരം കൂട്ടിയാണിത്.