ഗോളടിച്ചുകൂട്ടി അർജന്റീന ,ന്യൂസിലാന്റിനെ ഗോൾ മഴയിൽ മുക്കി രാജകീയമായി യുവ നിര |Argentina
അണ്ടർ 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അര്ജന്റീന.ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാന്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി.
റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയിരുന്ന അർജന്റീനക്ക് ഗ്രൂപ്പിൽ ഒന്നാമതെത്താൻ ഒരു പോയിന്റ് മാത്രം മതിയായിരുന്നു. ഓരോ മത്സരം കഴിയുന്തോറും ഹാവിയർ മഷെറാനോയുടെ ടീം മികച്ച പ്രകടനം നടത്തുന്നത് തുടരുകയാണ്.ഇതോടുകൂടി മൂന്നുമത്സരങ്ങളിൽ മൂന്നിലും വിജയിച്ച് 9 പോയിന്റ് നേടി രാജകീയമായി കൊണ്ടാണ് അർജന്റീന കടന്നുവരുന്നത്.മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ പുചാണ് അർജന്റീനക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്.
പതിനേഴാം മിനിറ്റിൽ ഇൻഫാന്റിനോയുടെ ഗോൾ പിറന്നു. 35 മിനിട്ടിൽ സൂപ്പർ താരം ലൂക്ക് റൊമേറോ കൂടി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ തന്നെ അർജന്റീന വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് പെനാൽറ്റിയിലൂടെ അഗ്വിറെ ഗോൾ നേടി. അതിനുശേഷം വെലിസാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോൾ നേടിയ താരമാണ് ഇദ്ദേഹം.അലെജോ വെലിസിന് ഇപ്പോൾ U20 ലോകകപ്പിൽ മൂന്ന് ഗോളുകൾ ഉണ്ട്, മൂന്ന് ഗോളുകളും ഹെഡ്ഡർ ഗോളുകളാണ്.ഗോൾ നേടാതിരുന്ന ഫെഡറിക്കോ റെഡോണ്ടോയാണ് അർജന്റീനയുടെ കളിയിലെ താരം.
Maestro Puch makes it 1-0 for Argentina U20 vs. New Zealand at the U20 World Cup! https://t.co/qSbEqlT183
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) May 26, 2023
Gino Infantino makes it 2-0 for Argentina vs. New Zealand at the U20 World Cup! https://t.co/WOBSIcd2IM
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) May 26, 2023
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.നൈജീരിയയാണ് ബ്രസീലിന്റെ എതിരാളികൾ.ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബ്രസീൽ രണ്ടാം മത്സരത്തിൽ മികച്ച വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ബ്രസീലിന് മുന്നോട്ട് പോകാൻ സാധിക്കും. അതുകൊണ്ടുതന്നെ അതി നിർണായകമായ മത്സരമാണ് ബ്രസീലിനെ സംബന്ധിച്ചിടത്തോളം.ബുധനാഴ്ച ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ 6-0ന് തകർത്താണ് ബ്രസീലുകാർ ഇറങ്ങുന്നത്.
LUKA ROMERO WITH THE GOAL OF THE U20 WORLD CUP! Argentina rocket! 💥pic.twitter.com/AbWvNxzqtZ
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) May 26, 2023
Alejo Véliz makes it 5-0 for the Argentina U20 team! https://t.co/Omy4QXTluP
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) May 26, 2023
അതേസമയം നൈജീരിയ ഇറ്റലിയെ 2-0ന് തകർത്തു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.രണ്ട് കളികളിൽ നിന്ന് പരമാവധി പോയിന്റുകൾ നേടി ഗ്രൂപ്പ് ഡിയിൽ ഫ്ളൈയിംഗ് ഈഗിൾസ് ഒന്നാമതാണ് അതേസമയം, മൂന്ന് പോയിന്റുമായി അവർക്ക് തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണ് ബ്രസീൽ.