നിർണായക ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റൊണാൾഡോയുടെ പോർച്ചുഗലിനെ പരാജയപ്പെടുത്തിയാൽ സെർബിയൻ താരങ്ങൾക്ക് ലഭിക്കുക വൻ തുക
2022 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ പോർച്ചുഗൽ സെർബിയയെ നേരിടും.പോർച്ചുഗലിനെ തോൽപ്പിച്ചാൽ 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് സെർബിയ നേരിട്ട് യോഗ്യത നേടും. അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോക്കും സംഘത്തിനും യോഗ്യത നേടാൻ ഒരു സമനില പോലും മതിയാകും. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ചാൽ സെർബിയൻ ഫുട്ബോൾ ടീമിന് വൻ പ്രതിഫലം ലഭിക്കുമെന്ന് കാബിൻ ഡെസ്പോർട്ടിവ റിപ്പോർട്ട് ചെയ്തു.
സെർബിയൻ കളിക്കാർക്ക് അവരുടെ മത്സരത്തിന് മുമ്പ് ചില അധിക പ്രചോദനം നൽകിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപിച്ച് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയാൽ അവർക്ക് ഒരു മില്യൺ യൂറോ സമ്മാനമായി ലഭിക്കും. സെർബിയൻ എഫ്എയുടെ പ്രസിഡന്റാണ് രാജ്യത്തെ സർക്കാരുമായി ഈ കരാർ ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. മത്സരം നടക്കാനിരിക്കുന്ന ലിസ്ബണിലേക്കുള്ള വിമാനത്തിൽ വെച്ചാണ് താരങ്ങളെ ഇക്കാര്യം അറിയിച്ചത്.
Atenção, Portugal: Plantel da Sérvia irá ganhar no total 1 milhão de euros de prémio, se vencer Portugal.
— Cabine Desportiva (@CabineSport) November 13, 2021
Revelação do presidente da Sérvia aos jogadores no avião. Fez um acordo com o Governo. pic.twitter.com/7BSiElxnpa
ഇത് തീർച്ചയായും സെർബിയൻ താരങ്ങൾക്ക് വലിയ പ്രചോദനമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കൂട്ടരെയും തോൽപ്പിക്കാനാകുമോയെന്നത് കൗതുകകരമാണ്. അവർക്ക് ഇൻസെന്റീവ് ലഭിക്കുമോ ഇല്ലയോ എന്ന് എന്നറിയാൻ സാധിക്കും. അയർലൻഡിനെതിരായ അവസാന മത്സരത്തിൽ പോർച്ചുഗൽ 0-0ന് സമനിലയിൽ പിരിഞ്ഞതോടെയോടെയാണ് അവസാന മത്സരം നിർണായകമായത്. സമനിലയ്ക്ക് ശേഷം പോർച്ചുഗലും സെർബിയയും 17 പോയിന്റുമായി ഗ്രൂപ്പിൽ ഒപ്പത്തിനൊപ്പമാണ്. എന്നാൽ ഗോൾ ശരാശരിയിൽ പോർച്ചുഗൽ മുന്നിലാണ്.
ഒരു ജയമോ സമനിലയോ മതിയാകും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാൻ. ഗ്രൂപ്പിൽ രണ്ടാമതെത്തുന്ന ടീമിന് പ്ലെ ഓഫ് കളിച്ചു വീണാണ് ഖത്തറിലേക്കെത്താൻ .സെർബിയയ്ക്കെതിരായ അവസാന ഏഴ് ഏറ്റുമുട്ടലുകളിലും പോർച്ചുഗൽ തോൽവി അറിഞ്ഞിട്ടില്ല. സെർബിയയാവട്ടെ അവരുടെ അവസാന ഏഴ് മത്സരങ്ങളിൽ തോൽവിയറിയില്ല. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതിരുന്ന റൊണാൾഡോ ഈ മത്സരത്തിൽ ഫോമിലേക്കുയരും എന്നാണ് ആരാധകരുടെ വിശ്വാസം.