“സെർബിയക്കെതിരായ തോൽവിക്ക് ശേഷം പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസുമായി തർക്കിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ”
ഇന്നലെ നടന്ന പോരാട്ടത്തിൽ സെർബിയയോട് അവസാന നിമിഷ ഗോളിൽ പരാജയപ്പെട്ടതോടെ പോർച്ചുഗലിന് വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ സാധിച്ചില്ല. അതിനിടയിൽ മത്സര ശേഷം പോർച്ചുഗൽ പർപരിശീലകൻ ഫെർണാണ്ടോ സാന്റോസുമായി റൊണാൾഡോ തർക്കിക്കുന്നതും കാണാമായിരുന്നു.ടിഎൻടി സ്‌പോർട്‌സ് ബ്രസീലിൽ നിന്നുള്ള ഒരു വീഡിയോയിൽ, മുഴുവൻ സമയ വിസിലിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സാന്റോസുമായി തർക്കിക്കുന്നത് കണ്ടു, ഇത് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനു വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നഷ്‌ടമായതിന്റെ നിരാശ വ്യക്തമായി കാണിച്ചു .
ഇന്നലത്തെ പോരാട്ടത്തിൽ പോർച്ചുഗൽ സമനിലേക്ക് വേണ്ടിയും സെർബിയ വിജയത്തിന് വേണ്ടിയുമാണ് കളിച്ചിരുന്നത്.രണ്ടാം മിനിറ്റിൽ തന്നെ റെനാറ്റോ സാഞ്ചെസിന്റെ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തി എന്നാൽ 33 ആം മിനുട്ടിൽ അയാക്സ് സ്റ്റാർ ദുസാൻ ടാഡിക് ഒപ്പമെത്തിച്ചിച്ചു .എന്നാൽ 90 ആം മിനുട്ടിൽ അലക്‌സാണ്ടർ മിട്രോവിച്ച് സെർബിയയുടെ ലോകകപ്പ് ബർത്ത് ഉറപ്പിച്ച ഗോൾ നേടി.
IMAGENS EXCLUSIVAS DA TNT SPORTS! O CLIMA ESQUENTOU! 👀😳 Cristiano falou poucas e boas pro técnico Fernando Santos depois do apito final contra a Sérvia… #EliminatóriasNaTNTSports pic.twitter.com/kZr1M48gFM
— TNT Sports Brasil (@TNTSportsBR) November 14, 2021
ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് അത്ര മികച്ച മത്സരം ആയിരുന്നില്ല സെർബിയക്കെതിരെ. മത്സരത്തിൽ ഒരു സ്വാധീനം ചെലുത്താനും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായില്ല.36 കാരനായ ഫോർവേഡിന് മുഴുവൻ ഗെയിമിലും മൂന്ന് ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, രണ്ടെണ്ണം ലക്ഷ്യം തെറ്റിയപ്പോൾ ഒന്ന് ബ്ലോക്ക് ചെയ്തു.പോർച്ചുഗലിന്റെ യോഗ്യതാ കാമ്പെയ്‌നിലുടനീളം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലായിരുന്നു . ഈ വർഷം ആദ്യം ലക്സംബർഗിനെതിരെ നേടിയ ഹാട്രിക് ഉൾപ്പെടെ ആറ് ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നേടിയത്.
പോർച്ചുഗലിന് പ്ലേ ഓഫ് കളിച്ച വേൾഡ് കപ്പിന് യോഗ്യത നേടേണ്ടതുണ്ട്.യൂറോ 2016 വിജയികളെ പോട്ട് 1-ൽ സീഡുചെയ്‌തു, അത് സൈദ്ധാന്തികമായി അവർക്ക് എളുപ്പമുള്ള ഗ്രൂപ്പ് നൽകും.അടുത്ത വർഷം ഖത്തറിൽ നടക്കുന്ന തുടർച്ചയായ അഞ്ചാം ലോകകപ്പിന് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പോർച്ചുഗൽ ടീമിന് അവിടെയെത്താൻ പ്ലെ ഓഫ് കടമ്പ മറികടന്നെ തീരു.
Just look at Cristiano Ronaldo 😩 pic.twitter.com/tcwX3bayJD
— GOAL (@goal) November 14, 2021
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുമായുള്ള ആദ്യ ലോകകപ്പ് 2006 ൽ ജർമ്മനിയിലായിരുന്നു. അതിനുശേഷം, അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് എല്ലാ ടൂർണമെന്റുകളിലും എത്തി. പോർച്ചുഗൽ ലോകകപ്പ് നേടുന്നതിന് ഏറ്റവും അടുത്തെത്തിയത് 2006 ആയിരുന്നു. ആ വർഷത്തെ ഷോപീസ് ടൂർണമെന്റിൽ പറങ്കികൾ നാലാം സ്ഥാനത്തെത്തി. 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് റൊണാൾഡോയ്ക്ക് സ്വന്തം രാജ്യത്തിനൊപ്പം ലോകകപ്പ് നേടാനുള്ള അവസാന അവസരമായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിനെതിരായ ഹാട്രിക്ക് ഉൾപ്പെടെ ടൂർണമെന്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് ഗോളുകൾ നേടിയിട്ടും പോർച്ചുഗൽ 2018 ലെ റൗണ്ട് ഓഫ് 16 ൽ നിന്ന് പുറത്തായി.
ലോകകപ്പിൽ മികച്ച റെക്കോർഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ളത്. മുൻ റയൽ മാഡ്രിഡ്, യുവന്റസ് താരം എല്ലാ ടൂർണമെന്റുകളിലുമായി 17 മത്സരങ്ങളിൽ നിന്ന് ഏഴ് തവണ സ്കോർ ചെയ്തിട്ടുണ്ട്. നിലവിൽ പോർച്ചുഗലിനായി 184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകൾ നേടിയിട്ടുണ്ട്.