
നെയ്മറില്ലാതിരുന്നിട്ടും അർജന്റീനക്ക് ബ്രസീലിനെ പരാജയപെടുത്താനായില്ല
ഫുട്ബോൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന സൂപ്പർ ക്ലാസിക്കോ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇന്നത്തെ സമനിലയോടെ അര്ജന്റീന അവരുടെ തോൽവി അറിയാതെയുള്ള മുന്നേറ്റം 27 മത്സരങ്ങളിലേക്ക് നീട്ടി.2005ൽ ബ്രസീലിനെതിരായ യോഗ്യതാ മത്സരത്തിൽ അവസാനമായി അർജന്റീന വിജയിച്ചത് 2005ലാണ്, അവിടെ ഹെർണൻ ക്രെസ്‌പോയുടെ ഇരട്ടഗോൾ 3-1ന് തന്റെ ടീമിനെ വിജയത്തിലെത്തിച്ചു. നെയ്മറുടെയും കാസെമിറോടെയും അഭാവത്തിൽ അർജന്റീനയെ സമനിലയിൽ തളക്കാൻ ബ്രസീലിന്റെ യുവ നിരക്ക് സാധിച്ചു.. കഴിഞ്ഞ പന്ത്രണ്ട് ലോകകപ്പ് യോഗ്യതാ എവേ മത്സരങ്ങളിൽ ഒമ്പത് ക്ലീൻ ഷീറ്റുകൾ നിലനിർത്താനും ബ്രസീലിനു സാധിച്ചു. സൂപ്പർ മെസ്സി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും മികവ് പുലർത്താൻ സാധിച്ചില്ല.
സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ വിനീഷ്യസ് ജൂനിയർ ടീമിൽ ഇടം നേടി. വിനീഷ്യസ് -ക്യൂന -റാഫിഞ്ഞ എന്നിവരെ മുൻ നിരയിൽ അണിനിരത്തിയാണ് ബ്രസീൽ ഇറങ്ങിയത്. അര്ജന്റീന നിരയിൽ മെസ്സി ആദ്യ ഇലവനിൽ തിരിച്ചെത്തുകയും ചെയ്തു. ഇരു ടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത് . ഷോർട് പാസ്സുകളുമായി അര്ജന്റീന പന്ത് കൂടുതൽ കൈവശം വെക്കുകയും ചെയ്തു. ഇരു വിങ്ങുകളിൽ നിന്നും ബ്രസീൽ ബോക്സ് ലക്ഷ്യമാക്കി ക്രോസ്സുകൾ വന്നു കൊണ്ടിരുന്നു.18 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിനു ഗോൾ നേടാൻ മികച്ചൊരു അവസരം ലഭിച്ചു. മധ്യ നിരയിൽ നിന്നും ലഭിച്ച മികച്ച അപസ്സിൽ നിന്നും ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ റയൽ താരത്തിന്റെ ഷോട്ട് വലതു പോസ്റ്റിനു പുറത്തേക്ക് പോയി. 24 ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നുമുള്ള മെസ്സിയുടെ മികച്ചൊരു ഷോട്ട് ഡിഫൻഡർ തടഞ്ഞു.

31 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് (അർജന്റീന) ബോക്‌സിനുള്ളിൽ വൃത്തിയായി ഒരു പാസ് സ്വീകരിക്കുകയും തൽക്ഷണം പന്ത് ഗോളിലേക്ക് അടിച്ചെങ്കിലും ഡിഫൻഡർ ബ്ലോക്ക് ചെയ്യുകയും അർജന്റീനക്ക് കോർണർ ലഭിക്കുകയും ചെയ്തു. 41 ആം മിനുട്ടിൽ ലെഫ്റ് വിങ്ങിൽ നിന്നും ലഭിച്ച മികച്ചൊരു പാസിൽ നിന്നും അത്ലറ്റികോ താരം ഡി പോളിന്റെ ഷോട്ട് കീപ്പർ അലിസൺ ഒരു മുഴുനീളൻ ഡൈവിലൂടെ തട്ടിയകറ്റി. ഇടതു വിങ്ങിൽ വിനിഷ്യസിന്റെ വേഗതക്കൊപ്പം എത്താൻ പലപ്പോഴും അർജന്റീനയുടെ ഫുൾ ബാക്ക് അക്യൂനയ്ക്ക് പലപ്പോഴും സാധിച്ചില്ല.ആദ്യ കുപകുതി ഗോൾ രഹിതമായി അവസാനിച്ചു.ആദ്യ പകുതിയിൽ അര്ജന്റീന പന്ത് കൂടുതൽ കൈവശം വെച്ചെങ്കിലും മുന്നേറ്റം മൂർച്ചയുള്ളതായിരുന്നില്ല.എന്നാൽ ബ്രസീലിലാവട്ടെ ഒരുപിടി അപകടകരമായ അവസരങ്ങൾ സരിച്ചടിക്കുകയും ചെയ്തു.

രണ്ടാം പകുതിൽ അര്ജന്റീന രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്.ലിയാൻഡ്രോ പരേഡിസിനും ലൗട്ടാരോ മാർട്ടിനെസിനും പകരം ലിസാൻഡ്രോ മാർട്ടിനെസും ജോക്വിൻ കൊറിയയും ഇറങ്ങി. 61 ആം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നുമുള്ള ഫ്രഡിന്റെ മികച്ചൊരു ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി. 65 ആം മിനുട്ടിൽ ബ്രസീൽ നിരയിൽ റഫിൻഹയ്ക്കു പകരമായി അന്റോണിയെത്തി ലെഫ്റ്റ് വിങ്ങിൽ ഡിഫെൻഡറെ കബളിപ്പിച്ച് വിനീഷ്യസ് ബോക്സിലേക്ക് പന്തെത്തിച്ചെങ്കിലും അവസരം മുതലാക്കാൻ സ്‌ട്രൈക്കർമാർക്കയില്ല. മാത്യൂസ് കുൻഹയുടെ ഷോട്ട് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് രക്ഷപെടുത്തി.
It's Argentina-Brazil in World Cup qualifying, and Vinicius Junior is out here busting out rainbow flicks 🌈
— Planet Fútbol (@si_soccer) November 17, 2021
(via @FuboTV) pic.twitter.com/DrxjQqV8D2
മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമികളും കൂടുതൽ കരുതലോടെയാണ് കളിച്ചത്. ഗോൾ വഴങ്ങാതിരിക്കാൻ ഇരു ടീമുകളും കൂടുതൽ ശ്രദ്ദിച്ചു. 89 ആം മിനുട്ടിൽ മെസ്സിയിലൂടെ അര്ജന്റീന ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ബോക്സിനു പുറത്തു നിന്നുള്ള ഷോട്ട് കീപ്പർ കൈക്കലാക്കി. 12 മത്സരങ്ങളിൽ നിന്നും ബ്രസീലിനു 34 ഉം അർജന്റീനക്ക് 28 പോയിന്റുമാണുള്ളത്.
🇧🇷 I mean it's a straight red. Brazil know their biggest threat, as do Argentina by the looks…#LUFCpic.twitter.com/9Aw8IAd81j
— 𝘾𝙤𝙣𝙤𝙧 𝙈𝙘𝙂𝙞𝙡𝙡𝙞𝙜𝙖𝙣 🎙📻 (@ConorMcGilligxn) November 17, 2021