“ഇതെങ്ങനെ ഗോളായി ” ;അത്ഭുത ഗോളുമായി യുവന്റസ് താരം ക്വഡ്രാഡോ
ഇന്നലെ സിരി എ യിൽ യുവന്റസ് ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു ഗോൾ പിറന്നിരുന്നു.
ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഗോളാണ് കൊളംബിയൻ താരം ക്വഡ്രാഡോ നേടിയത്.ജെനോവയുമായുള്ള സീരി എ പോരാട്ടത്തിൽ യുവന്റസിന് വേണ്ടി കോർണർ കിക്കിൽ നിന്ന് നേരിട്ട് യുവാൻ ക്വഡ്രാഡോ ഒരു തകർപ്പൻ ഗോൾ നേടി. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഇടത് കോർണറിൽ നിന്നും കൊളംബിയൻ എടുത്ത കിക്ക് ഗോൾകീപ്പറെയും മറികടന്നു നേരെ വലയിൽ കയറുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.മത്സരത്തിൽ 70 ശതമാനം പന്ത് കൈവശം വച്ച യുവന്റസ് 27 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. നിരവധി ഗോൾ അവസരങ്ങൾ നടത്തിയെങ്കിലും രണ്ടു ഗോളുകൾ മാത്രം ആണ് അവർക്ക് നേടാൻ ആയത്.ക്വഡ്രാഡോയുടെ ഗോളിൽ ലീഡ് നേടിയ അവർക്ക് രണ്ടാം ഗോൾ നേടാൻ 82 മത്തെ മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
OLIMPICO GOAL OFF THE CROSSBAR🤯
— Football Report (@FootballReprt) December 5, 2021
JUAN CUADRADO SCORED DIRECTLY FROM THE CORNER KICK, KISSING THE CROSSBAR WITH THE SHOT 🎯🔥
Gol bellissimo di @Cuadrado da calcio d’angolo 💫⚽️#JuveGenoa 1-0#SerieATIM #WeAreCalcio #FinoAllaFine #ForzaJuve #SerieA #SerieATIM #WeAreCalcio pic.twitter.com/D41VLn0187
ബെർണഡസ്കിയുടെ പാസിൽ നിന്നു പാബ്ലോ ഡിബാലയാണ് വിജയം ഉറപ്പിച്ച ഈ ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് അർജന്റീന താരം ഗോൾ നേടുന്നത്. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ യുവന്റസിനു ആയി.