“മൂന്നു മത്സരങ്ങൾ മാത്രം ബാക്കി , രണ്ടു പോയിന്റ് വ്യത്യാസം കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടി എ സി മിലാനും ഇന്റർ മിലാനും” |Serie A
യൂറോപ്യൻ ടോപ് ലീഗുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനൊപ്പോലെ തന്നെ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടാറിം നടക്കുന്നത് ഇറ്റാലിയൻ ലീഗാണ്. അവിടെ 77 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്കുനന്നത് ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിന്റെ ശക്തിദുർഗം എന്നറിയപ്പെടുന്ന എസി മിലാനാണ്.
ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിനെ അടക്കി ഭരിച്ച അവർക്ക് കഴിഞ്ഞ ഒരു ദശകം അത്ര മികച്ചതൊന്നും നൽകിയിരുന്നില്ല. 2011 ലാണ് മിലൻ അവസാനമായി സിരി എ കിരീടത്തിൽ മുത്തമിട്ടത്. ഇപ്പോഴിതാ നീണ്ട പതിനൊന്നു വർഷത്തിന് വീണ്ടും കിരീടം നേടാനുള്ള ഒരുക്കത്തിലാണ് എ സി മിലാൻ. ലീഗിൽ മൂന്നു മത്സരണങ്ങൾ അവശേഷിക്കെ രണ്ടാമതുള്ള നിലവിലെ ചാമ്പ്യന്മാരായ ഇന്ററിനേക്കാൾ രണ്ടു പോയിന്റ് മുന്നിൽ മാത്രമാണ് എ സി മിലാൻ.
സ്റ്റെഫാനോ പിയോളിയുടെ വരവിനു ശേഷം ക്ലബ്ബിന്റെ ഭാഗ്യത്തിൽ ഒരു വലിയ വഴിത്തിരിവ് നടത്തി.സ്‌പോർട്ടിംഗ് ഡയറക്ടറും ക്ലബ് ഇതിഹാസവുമായ പൗലോ മാൽഡിനി ചില വിവേകപൂർണ്ണമായ ഓഫ് ഫീൽഡ് നീക്കങ്ങൾക്ക് മേൽനോട്ടം വഹിച്ച് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകാൻ യുവ പ്രതിഭകളെ കണ്ടെത്തി വേതന ബിൽ വൻതോതിൽ വെട്ടിക്കുറച്ചു പുതിയയൊരു മിലാനക്കി മാറ്റുകയും ചെയ്തു.
2011 ന് ശേഷമുള്ള അവരുടെ ആദ്യ സ്‌കുഡെറ്റോയുടെ കുതിപ്പിലാണ് എ സി മിലാൻ 11 വർഷം മുമ്പ് മാക്‌സ് അല്ലെഗ്രിയുടെ ചുമതലയിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. മിലാൻ 24 ജയിക്കുകയും 38 കളികളിൽ നാലെണ്ണം മാത്രം തോൽക്കുകയും ആറ് പോയിന്റിന്റെ വ്യത്യാസത്തിൽ വിജയിക്കുകയും ചെയ്തു. ഇന്ന് കാണുന്ന സ്ക്വാഡിൽ നിന്നും വ്യത്യസ്തമായിരുന്നു അന്നത്തെ ടീം . സൂപ്പർ താരങ്ങളും പരിചയ സമ്പന്നരും അടങ്ങിയ ആ ടീം കിരീടം നേടിയില്ലെങ്കിലും മാത്രമേ അത്ഭുതപെടാനുള്ളൂ.
ഇന്നലെ ഇവാൻ പെരിസിച്ച്, ലൗട്ടാരോ മാർട്ടിനെസ് എന്നിവരുടെ ഗോളുകൾക്ക് ഇന്റർ മിലാനെ 2-1ന് ഉഡിനീസിനോട് തോൽപിച്ചു എ സി മിലാൻ വലിയ വെല്ലു വിളി ഉയർത്തി പിന്നാലെ തന്നെയുണ്ട്.വെറോണ , അറ്റ്ലാന്റ , സാസോളാ എന്നിവരെയാണ് മിലാണ് ലീഗിൽ ഇനി നേരിടാൻ ഉള്ളത്. അറ്റ്ലാന്റ മാത്രമാണ് അൽപ്പം കടുപ്പുമുള്ള എതിരാളി.
ഇന്റർ മിലാൻ താരതമ്യേന ദുർബലരായ എതിരാളിയേക്കൽ ആയ എംപോളി , കാഗ്ലിയാരി, സാംപ്‌ടോറിയ എന്നിവരെ നേരിടും. 70 പോയിന്റുമായി നാപോളി മൂന്നാമതും 69 പോപിന്റുമായി യുവന്റസ് നാലാമതുമാണ്.ഏതായാലും യൂറോപ്യൻ ടോപ് ലീഗുകളിൽ ഇത്രയും കടുത്ത കിരീട പോരാട്ടം സിരി എ യിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിലെ ഓരോ തോൽവിയും സമനിലയും വിജയവും കിരീട പോരാട്ടത്തിൽ നിർണായകമാകും.