പരേഡസിന് പിന്നാലെ ഡിബാലയുടെ കാര്യത്തിലും അർജന്റീന ആരാധകർക്ക് ശുഭവാർത്ത |Qatar 2022

ഖത്തർ വേൾഡ് കപ്പിന് വേണ്ടി തയ്യാറെടുക്കുന്ന അർജന്റീനക്ക് ഏറ്റവും കൂടുതൽ തലവേദന ഉണ്ടാക്കിയിരുന്നത് സൂപ്പർ താരങ്ങളുടെ പരിക്കുകളായിരുന്നു.അതിൽ ലോ സെൽസോയെ അർജന്റീനക്ക് നഷ്ടമായിരുന്നു. ബാക്കിയുള്ള താരങ്ങളെ എല്ലാവരെയും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അർജന്റീന ആരാധകരുള്ളത്.

അർജന്റീനയുടെ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് പരിക്ക് മാറിക്കൊണ്ട് സ്‌ക്വാഡിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു സൂപ്പർ താരമായ പൗലോ ഡിബാലയുടെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ ആശങ്കകൾ ഉണ്ടായിരുന്നത്. താരത്തിന്റെ കാര്യത്തിൽ ഒരു ശുഭ വാർത്ത ആരാധകരെ തേടി എത്തിയിട്ടുണ്ട്.

അതായത് തന്റെ ക്ലബ്ബായ AS റോമക്ക് വേണ്ടി ഇന്ന് ഡിബാല പരിശീലനം പരിശീലനം നടത്തുമെന്നാണ് വാർത്തകൾ. ഇറ്റാലിയൻ മീഡിയയായ Corriere dello Sport ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. അടുത്ത മത്സരം റോമാ ടോറിനോക്കെതിരെയാണ് കളിക്കുക. ഈ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഡിബാലയുള്ളത്.

28 കാരനായ ഈ താരം ഒക്ടോബറിന്റെ തുടക്കം തൊട്ടേ കളത്തിന് വെളിയിലാണ്.ഹാംസ്ട്രിങ് ഇഞ്ചുറി ആയിരുന്നു താരത്തെ പിടികൂടിയിരുന്നത്. എന്നാൽ ദിബാല പെട്ടെന്ന് അതിൽ നിന്നും മുക്തനാവുകയായിരുന്നു. ക്ലബിന് വേണ്ടിയുള്ള അടുത്ത മത്സരം താരം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല.

പക്ഷേ ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ സ്‌ക്വാഡിൽ ഡിബാല ഇടം നേടുമെന്നുറപ്പാണ്.ഇതോടെ എല്ലാ താരങ്ങളുടെയും പരിക്കിന്റെ ആശങ്കകൾ ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ലയണൽ മെസ്സിയും പിഎസ്ജിയുടെ അടുത്ത മത്സരത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.