ഏത് പരിശീലകനാണ് മെസ്സിയെ വേണ്ടെന്ന് പറയുക, മെസ്സിയെ പിഎസ്ജിയിലേക്ക് ക്ഷണിച്ച് ടുഷേൽ.

ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ തോമസ് ടുഷേൽ പരിശീലിപ്പിച്ച പിഎസ്ജി ബയേണിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി അറിഞ്ഞിരുന്നു. മത്സരത്തിന്റെ 59-ആം മിനുട്ടിൽ കിങ്സ്ലി കോമാൻ നേടിയ ഗോളാണ് ബയേണിന് കിരീടം നേടികൊടുത്തത്. ഇതോടെ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വീണ്ടും വർദ്ധിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ, ഡിമരിയ എന്നിവർക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയാത്തതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. അതേസമയം മത്സരശേഷം സൂപ്പർ താരം […]

ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് ഈ മൂന്ന് താരങ്ങളെ.

റൊണാൾഡ്‌ കൂമാന്റെ വരവ് ബാഴ്‌സയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമാവുമെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. കൂമാൻ ലക്ഷ്യം വെച്ച ഡച്ച് താരങ്ങളുടെ പേരുകളായിരുന്നു ഈ ട്രാൻസ്ഫർ വിൻഡോയിൽ ഈയിടെ മുഴങ്ങികേട്ടത്. ഡോണി വാൻ ഡി ബീക്ക്, മെംഫിസ് ഡിപേ, വിനാൾഡം എന്നിവരാണ് കൂമാന് പ്രിയപ്പെട്ടവർ എന്നായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ ബാഴ്‌സയുടെയും പ്രഥമപരിഗണന ഈ മൂന്ന് പേർക്കും നൽകിയിട്ടില്ല. മറിച്ച് മറ്റു മൂന്ന് താരങ്ങളെയാണ് ബാഴ്‌സ ഉടനടി ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത്. ബാഴ്‌സയുടെ പുതിയ ടെക്നിക്കൽ മാനേജറായ റാമോൺ പ്ലാനസ് […]

നെയ്മർ ജൂനിയർ : ചാമ്പ്യൻസ് ലീഗിലെ അസിസ്റ്റ് രാജാവ്.

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ബൂട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് പിഎസ്ജി അവരുടെ കന്നി ഫൈനലിനിറങ്ങുന്നത്. ഈ ചാമ്പ്യൻസ് ലീഗിലുടനീളം പിഎസ്ജിയെ മുന്നോട്ട് നയിക്കുന്നതിൽ നെയ്മർ വഹിച്ച പങ്കാളിത്തം ചെറുതൊന്നുമല്ല. കഴിഞ്ഞ രണ്ട് തവണയും നെയ്മർക്ക് പരിക്ക് വില്ലനായപ്പോൾ നോക്കോട്ട് റൗണ്ടിൽ പിഎസ്ജിക്ക് കാലിടറി. എന്നാൽ ഇപ്രാവശ്യം അത്‌ സംഭവിച്ചില്ല. നെയ്മറും എംബാപ്പെയും ഡിമരിയയും ഇകാർഡിയും നവാസും സിൽവയുമെല്ലാം ഒന്നിച്ചു നിന്നപ്പോൾ പിഎസ്ജിയുടെ കുതിപ്പ് എത്തിനിൽക്കുന്നത് ഫൈനലിലാണ്. ബയേണിനെ കീഴടക്കാനായാൽ ഒരു ആരാധകകൂട്ടത്തിന്റെയും ഒരു ജനതയുടെയും ചിരകാലാഭിലാഷം പൂവണിയും. […]

തന്നെ പോലെ മെസ്സിക്ക് റയലിലേക്ക് പോവൽ അസാധ്യമെന്ന് ലൂയിസ് ഫിഗോ.

ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ പൊല്ലാപ്പുകൾ സൃഷ്ടിച്ച ഒരു ട്രാൻസ്ഫർ ആയിരുന്നു പോർച്ചുഗൽ ഇതിഹാസം ലൂയിസ് ഫിഗോയുടെ കൂടുമാറ്റം. ലാലിഗയിലെ ചിരവൈരികളായ എഫ്സി ബാഴ്‌സലോണയിൽ നിന്നും നേരിട്ട് റയൽ മാഡ്രിഡിലേക്കാണ് ഫിഗോ കളം മാറിയത്. ഇത് ബാഴ്സലോണ ആരാധകർക്കിടയിൽ വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ലൂയിസ് ഫിഗോ ബാഴ്സക്കെതിരെ കളിക്കുന്ന സമയത്ത് താരത്തിനെതിരെ ചാന്റ് മുഴക്കിയതും പന്നിതല എറിഞ്ഞതുമൊക്കെ വലിയ തോതിൽ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ ആ ട്രാൻസ്ഫർ സംഭവം വീണ്ടും ഓർമിച്ചെടുത്തിരിക്കുകയാണ് ഫിഗോ. […]

ഞാനായിരുന്നുവെങ്കിൽ മെസ്സിയെ ബാഴ്സ വിടാൻ അനുവദിക്കില്ല : ബ്രസീലിയൻ റൊണാൾഡോ.

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരം ലയണൽ മെസ്സി ക്ലബ് വിടുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ഫുട്ബോൾ ലോകത്തെങ്ങും. ബാഴ്സയുടെ പുതിയ പരിശീലകൻ കൂമാനുമായി സംസാരിക്കുന്ന വേളയിലാണ് മെസ്സി ക്ലബ് വിടുന്ന കാര്യം പരിഗണിച്ചേക്കും എന്ന് വെളിപ്പെടുത്തിയത്. ഇതേതുടർന്ന് മെസ്സി ബാഴ്സ വിടുമെന്നുള്ള ഊഹാപോഹങ്ങൾ വളരെ വലിയ തോതിൽ വ്യാപിക്കുകയായിരുന്നു. യൂറോപ്പിലെ മുൻനിര മാധ്യമങ്ങൾ ഒക്കെ തന്നെയും ആദ്യമായി മെസ്സി ക്ലബ് വിടാനുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചിരുന്നു. കൂമാനുമായുള്ള സംഭാഷണം ചോർന്നതിൽ മെസ്സി കോപാകുലനായി എന്നും സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട്‌ ചെയ്തിരുന്നു. […]

ജീവന് തുല്യം സ്നേഹിച്ച ക്ലബിൽ നിന്നും തലയുയർത്തിയാണ് ഞാൻ മടങ്ങുന്നത്, ബനേഗയുടെ സന്ദേശം ഇങ്ങനെ.

തന്റെ പ്രിയപ്പെട്ട ക്ലബിൽ നിന്നും വിലമതിക്കുന്ന ഒരു കിരീടം നേടികൊണ്ട് വിടപറയുക എന്നുള്ളത് അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു ഭാഗ്യമാണ് സെവിയ്യയുടെ അർജന്റൈൻ താരം എവർ ബനേഗക്ക് ഇന്നലെ ലഭിച്ചത്. ഇന്റർമിലാനെ 3-2 ന് കീഴടക്കി കൊണ്ട് സെവിയ്യ തങ്ങളുടെ ആറാം യൂറോപ്പ ലീഗ് കിരീടം ചൂടിയപ്പോൾ മൂന്ന് കിരീടനേട്ടങ്ങളിലും നിർണായകപങ്ക് വഹിച്ച താരമാണ് എവർ ബനേഗ. ഒടുക്കം അയാൾ ഇന്നലെ ആരാധകരോട് വിടപറഞ്ഞു.വികാരഭരിതമായ വിടപറച്ചിലാണ് ബനേഗ ആരാധകർക്ക് നൽകിയത്. 2014-ലായിരുന്നു താരം സെവിയ്യയിൽ എത്തിയത്. […]

ക്ലബ് വിടാൻ ആരും പറഞ്ഞിട്ടില്ല, പകരക്കാരനായിട്ടാണെങ്കിലും ഇവിടെ തുടരും, സുവാരസ് പറയുന്നു.

സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ക്ലബിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. കൂമാന് കീഴിൽ താരത്തിന് അവസരം ഉണ്ടായേക്കില്ലെന്നും സുവാരസ് ക്ലബ് വിടേണ്ടി വരുമെന്നും വാർത്തകൾ പുറത്ത് വന്നു. കൂടാതെ താരത്തിന് വേണ്ടി മുൻ ക്ലബ് അയാക്സ് ബാഴ്സയെ സമീപിച്ചതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സുവാരസ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് സുവാരസ് മനസ്സ് തുറന്നു സംസാരിച്ചത്. ആരും തന്നോട് ക്ലബ് വിടാൻ ആജ്ഞാപിച്ചിട്ടില്ലെന്നും പകരക്കാരനാണെങ്കിലും ക്ലബിൽ […]

ഡ്രൈവിംഗ് വിലക്ക് ലഭിച്ച് ആർതർ, ഇറ്റലിയിലും ബാധകം.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ആർതറിന്റെ കാർ അപകടത്തിൽ പെട്ട് വാർത്തകളിൽ ഇടംനേടിയിരുന്നത്. താരം ഓടിച്ച കാർ തെരുവുവിളക്കിന്റെ കാലിൽ പോയി ഇടിക്കുകയായിരുന്നു. തുടർന്ന് പ്രാദേശിക പോലീസ് താരത്തെ കസ്റ്റഡിയിൽ എടുക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അമിതമായ മദ്യപാനമായിരുന്നു അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. താരത്തിന്റെ ഫെരാരി കാറായിരുന്നു അപകടത്തിൽ പെട്ടത്. എന്നാൽ താരം തന്നെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയ കോടതിയിപ്പോൾ ശിക്ഷ വിധിച്ചിരിക്കുകയാണ്. 1200 യുറോയാണ് താരത്തിന് പിഴയായി ചുമത്തിയിരിക്കുന്നത്. കൂടാതെ എട്ട് മാസത്തെ […]

മുൻ ബാഴ്സ താരത്തെ അസിസ്റ്റന്റ് കോച്ചായി നിയമിച്ച് കൂമാൻ.

ബാഴ്സയുടെ പുതിയ പരിശീലകനായ റൊണാൾഡ്‌ കൂമാൻ ക്ലബിൽ കാര്യമായ മാറ്റങ്ങൾക്ക് ഒരുങ്ങി നിൽക്കുകയാണ്. സെറ്റിയന്റെ പകരക്കാരനായി ചുമതലയേറ്റ അദ്ദേഹം ഉടനെ തന്നെ മെസ്സിയെ പോയി കണ്ടിരുന്നു. എന്നാൽ തൃപ്തികരമായ വാർത്തയല്ല മെസ്സിയുടെ പക്കലിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. എന്നിരുന്നാലും പുതിയ താരങ്ങളെ ക്ലബിൽ എത്തിച്ച് ക്ലബ്ബിനെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ഒരുക്കങ്ങൾ തന്നെയാണ് കൂമാൻ അണിയറയിൽ നടത്തുന്നത്. പ്രധാനമായും ഡച്ച് താരങ്ങളെയാണ് അദ്ദേഹം നോട്ടമിടുന്നത്. ഡോണി വാൻ ഡി ബീക്ക്, വിനാൾഡം, മെംഫിസ് ഡിപേ എന്നീ മൂന്ന് താരങ്ങളെയാണ് പ്രാഥമികമായി […]

മെസ്സി ബാഴ്സ വിട്ടാൽ റാഞ്ചാൻ തയ്യാറായത് ഈ മൂന്ന് ക്ലബുകൾ.

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ദിനംപ്രതി ശക്തിയാർജ്ജിച്ചു വരികയാണ്. മെസ്സി ആദ്യമായിട്ടാണ് ആവശ്യം വന്നാൽ ക്ലബ് വിടുമെന്ന് ബാഴ്സയോട് തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനുമായി നടത്തിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം തുറന്നു സമ്മതിച്ചത്. ബാഴ്സയിൽ തുടരുമെന്ന് ഒരുറപ്പും തരാനാവില്ലെന്നും ആവശ്യം വന്നാൽ ബാഴ്സ വിടുന്നത് പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം കൂമാനെ അറിയിച്ചു കഴിഞ്ഞു. ഇതോടെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലായത് ബാഴ്സയാണ്. തങ്ങളുടെ നെടുംതൂണായ താരത്തെ […]