വിനീഷ്യസിനെയും ലംപാർഡിന് വേണം, അന്വേഷണം ആരംഭിച്ച് ചെൽസി !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ സിറ്റിക്കെതിരെ ആദ്യഇലവനിൽ ഇടം കണ്ടെത്താൻ വിനീഷ്യസിന് സാധിച്ചിരുന്നില്ല. മാത്രമല്ല തനിക്ക് ഇടം ലഭിച്ചേക്കില്ല എന്ന കാര്യം താരത്തിന് മുൻപ് അറിയില്ലായിരുവെന്ന തരത്തിലുള്ള വാർത്തകളും പിന്നീട് പുറത്തേക്ക് വന്നിരുന്നു. ഈ അവസരത്തിലിതാ താരത്തെ ക്ലബിൽ എത്തിക്കാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുകയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. താരത്തെ സ്റ്റാംഫോർഡ്‌ ബ്രിഡ്ജിൽ എത്തിക്കാൻ പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന് താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ റയൽ മാഡ്രിഡിനെ […]

റയൽ ആരാധകർക്ക് ആവേശവാർത്ത, മധ്യനിരയിലെ മിന്നും താരം തിരിച്ചെത്തിയേക്കും !

റയൽ മാഡ്രിഡ്‌ മിഡ്ഫീൽഡിനെ കുറിച്ച് ചെറിയ തോതിൽ ആരാധകർക്ക് ആശങ്കക്ക് വകനൽകുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മറ്റൊന്നുമല്ല, റയലിലെ മധ്യനിര താരങ്ങളായ ഇസ്കോയെയോ ക്രൂസിനെയോ യുവന്റസ് താരം ദിബാലക്ക് വേണ്ടി റയൽ ഓഫർ ചെയ്തു എന്നായിരുന്നു വാർത്ത. എന്നാൽ ആധികാരികമായി റിപ്പോർട്ട്‌ ചെയ്യാത്തതിനാൽ ഒരു റൂമർ മാത്രമായി ഇത് അവശേഷിക്കുകയായിരുന്നു. എന്നിരുന്നാലും ഇസ്കോ തങ്ങളുടെ നോട്ടപ്പുള്ളി ആണെന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇസ്കോയെ പോലെ ഒരു താരം ക്രിസ്റ്റ്യാനോക്ക് […]

വരുമാനകണക്ക്:നെയ്മറുടെ സമ്പാദ്യം അറ്റലാന്റയുടെ മുഴുവൻ സ്‌ക്വാഡിന്റെയും സമ്പാദ്യത്തിന് മുകളിൽ !

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് കണ്ണുംനട്ടിരിക്കുകയാണ് ഫുട്ബോൾ ആരാധകർ ബുധനാഴ്ച രാത്രിയാണ് ഫ്രഞ്ച് അതികായകന്മാരായ പിഎസ്ജിയും ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയും ഏറ്റുമുട്ടാനൊരുങ്ങുന്നത്. സമീപകാലപ്രകടനം പരിശോധിച്ചാൽ മിന്നുന്ന പ്രകടനമാണ് രണ്ട് ടീമുകളും കാഴ്ച്ചവെക്കുന്നത്. സിരി എയിൽ 98 ഗോളുകൾ അടിച്ചു കൂട്ടിയാണ് അറ്റലാന്റയുടെ വരവ്. മറുഭാഗത്ത് മൂന്നു കിരീടങ്ങളിൽ മുത്തമിട്ടു കൊണ്ടാണ് പിഎസ്ജി വരുന്നത്. അതിനാൽ തന്നെ മികച്ച ഒരു പോരാട്ടമാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ മത്സരത്തിന് മുൻപ് ഒരു വ്യത്യസ്ഥമായ കണക്ക് പുറത്ത് […]

യുവന്റസ് സൂപ്പർ താരം ബെക്കാമിന്റെ ഇന്റർമിയാമിയിലേക്ക് !

പുതിയ പരിശീലകൻ ആന്ദ്രേ പിർലോയുടെ വരവ് വലിയ തോതിലുള്ള മാറ്റങ്ങൾക്കായിരിക്കും യുവന്റസിൽ വഴിവെക്കുക എന്നത് വ്യക്തമായതാണ്. പുതിയ താരങ്ങളെ ക്ലബിൽ എത്തിച്ചു കൊണ്ട് വലിയ രീതിയിലുള്ള അഴിച്ചു പണിക്കാണ് പിർലോ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമെന്നോണമാണ് റയൽ മാഡ്രിഡ്‌ താരം ഇസ്കോയെ ക്ലബിൽ എത്തിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്. എന്നാൽ ദിബാലയെ റയൽ മാഡ്രിഡ്‌ ആവിശ്യപ്പെട്ടതിനാൽ ഇത് എത്രത്തോളം സാധ്യമാവും എന്നത് സംശയകരമാണ്. മധ്യനിരയിൽ കാര്യമായ അഴിച്ചുപണി ആവിശ്യമാണ് എന്നായിരുന്നു പിർലോ അറിയിച്ചത്. ഇതോടെ യുവന്റസിന്റെ മധ്യനിര താരമായ […]

ആശ്വാസവാർത്ത: അത്ലറ്റികോ മാഡ്രിഡ്‌ നാളെ ലിസ്ബണിലെക്ക് യാത്ര തിരിക്കും.

കുറച്ചു മുമ്പായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത്. ഇതോടെ വലിയ രീതിയിലുള്ള ആശങ്കയായിരുന്നു പരന്നിരുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരം തൊട്ട് മുൻപിലെത്തി നിൽക്കുന്ന ഈ സമയത്ത് കൂടുതൽ പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചാൽ ലീഗിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളെ ബാധിച്ചേക്കും എന്നായിരുന്നു ആശങ്ക. എന്നാൽ ആശങ്കകളെ തട്ടി മാറ്റി കൊണ്ട് ആശ്വാസവാർത്ത വന്നിരിക്കുന്നു. രാവിലെ സ്ഥിരീകരിച്ച രണ്ട് താരങ്ങൾക്കൊഴികെ മറ്റാർക്കും രോഗബാധയില്ലെന്ന് അത്ലറ്റികോ മാഡ്രിഡ്‌ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ […]

ചാമ്പ്യൻസ് ലീഗ്: മോശം ഫോമിലുള്ള മെസ്സി നേരിടേണ്ടത് മാരകഫോമിലുള്ള ലെവന്റോസ്ക്കിയെ !

ഈ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഏറ്റവും വാശിയേറിയ പോരാട്ടം എഫ്സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് സംശയമില്ല. വെള്ളിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് മത്സരം നടക്കുക. നിലവിലെ രണ്ട് സൂപ്പർ താരങ്ങൾ മുഖാമുഖം വരുന്നു എന്നതാണ് ഈ മത്സരത്തിന്റെ മറ്റൊരു സവിശേഷത. എഫ്സി ബാഴ്സലോണയുടെ ലയണൽ മെസ്സിയും ബയേൺ മ്യൂണിക്കിന്റെ റോബർട്ട്‌ ലെവന്റോസ്ക്കിയുമാണ് ഇരുടീമുകളുടെയും പ്രതീക്ഷകളും തുറുപ്പു ചീട്ടുകളും. എന്നാൽ മെസ്സി എന്ന താരത്തെ സംബന്ധിച്ചെടുത്തോളം ഇത് മോശം ചാമ്പ്യൻസ് […]

ഇന്ററിൽ ലൗറ്ററോ അതീവസന്തുഷ്ടനെന്ന് ഏജന്റ്, ബാഴ്സയുടെ മോഹങ്ങൾക്ക് മങ്ങൽ?

ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെയായിരുന്നു ഈ സമ്മർ ട്രാൻസ്ഫറിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത്. കോവിഡ് പ്രശ്നത്തിന് മുന്നേ തന്നെ ഇന്ററുമായി ഇക്കാര്യം ബാഴ്സ ചർച്ച ചെയ്തിരുന്നു. ബാഴ്സ ഈ ട്രാൻസ്ഫറിന്റെ തൊട്ടടുത്തെത്തി എന്ന് വരെ പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ കൊറോണ പാന്റമിക്ക് ബാഴ്സയുടെ പദ്ധതികൾക്ക് വിലങ്ങുതടിയാവുകയായിരുന്നു. സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ട് നേരിട്ട ബാഴ്സ പതിയെ ഈ ട്രാൻസ്ഫറിൽ നിന്നും വലിയുകയായിരുന്നു. ഇന്ററുമായി സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ ക്ലബ്‌ […]

ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്കോ? ഏജന്റ് പിഎസ്ജി ഡയറക്ടറെ കണ്ടേക്കും.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറാൻ പദ്ധതിയിട്ടിരുന്നുവെന്ന വാർത്ത പുറത്തു വന്നത് രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു. ഈ സീസണോടെ ക്ലബ് വിട്ട് പിഎസ്ജിയിൽ ജോയിൻ ചെയ്യാൻ മാസങ്ങൾക്ക് മുമ്പ് തന്നെ താരം പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ കോവിഡ് പ്രശ്നങ്ങൾ താരത്തെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു എന്നാണ് വാർത്തകൾ. പ്രമുഖമാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആയിരുന്നു ഇത് പുറത്ത് വിട്ടിരുന്നത്. തുടർന്ന് ലിയോണിനെതിരായ മത്സരത്തിൽ ജയിച്ചുവെങ്കിലും യുവന്റസ് പുറത്തായത് താരത്തെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. മാത്രമല്ല യുവന്റസ് സാറിയെ പുറത്താക്കുകയും […]

റഫറിക്കെതിരായ പ്രതിഷേധം, മത്സരശേഷം കൈ കൊടുക്കാൻ വിസമ്മതിച്ച് ദേഷ്യപ്പെട്ട് മെസി

നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മത്സരം നിയന്ത്രിച്ച പ്രധാന റഫറിയായ കുനെയ്ട് സെക്കീറിന് കൈ കൊടുക്കാൻ വിസമ്മതിച്ച് ബാഴ്സ നായകൻ മെസിയുടെ പ്രതിഷേധം. മത്സരത്തിൽ ബാഴ്സക്ക് അനുകൂലമായി നൽകേണ്ട തീരുമാനങ്ങൾ എടുക്കാൻ വൈകിയതും മെസി നേടിയ രണ്ടാമത്തെ ഗോൾ നിഷേധിച്ചതുമാണ് റഫറിക്കെതിരെ പ്രതികരിക്കാൻ കാരണമായതെന്നാണ് കരുതേണ്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡി ജോംഗിന്റെ പാസിൽ നിന്നും മെസി മത്സരത്തിലെ മൂന്നാം ഗോൾ നേടിയിരുന്നു. എന്നാൽ പന്ത് മെസിയുടെ കയ്യിൽ കൊണ്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് റഫറി തീരുമാനം […]

റയലിന്റെ പ്രകടനം വളരെ ശാന്തതയോടെയെന്ന് കണക്കുകൾ,കാരണം റാമോസിന്റെ അഭാവമോ?

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോലെയുള്ള ഒരു വേദിയിൽ തുല്യശക്തികളായ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമായിരിക്കും. വീറും വാശിയും നിറഞ്ഞ ഒരു പോരാട്ടമായിരിക്കും ആരാധകരുടെ പ്രതീക്ഷകൾ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമാവുമ്പോഴാണ് ഒരു മത്സരം ആവേശഭരിതമാവുക. ഇത്തരം മത്സരങ്ങളിൽ ഒരു സ്ഥിരസാന്നിധ്യമാണ് ഫൗളുകൾ. തുല്യശക്തികളോ ചിരവൈരികളോ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഉണ്ടാവുന്ന ഫൗളുകൾക്ക് കയ്യും കണക്കുമുണ്ടാവാറില്ല. അമിതമായ ഫൗളുകൾ മത്സരത്തിന്റെ രസംകൊല്ലി ആവാറുണ്ടെങ്കിലും മത്സരത്തെ ആവേശകരമാക്കുന്നതിൽ ഫൗളുകൾ നിർണായകപങ്ക് വഹിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു മത്സരമാണ് റയൽ മാഡ്രിഡ്‌ – മാഞ്ചസ്റ്റർ […]