അർടേട്ടക്കു വേണ്ടാത്ത ആഴ്സനൽ താരത്തെ റാഞ്ചാൻ ബാഴ്സയും അറ്റ്ലറ്റികോയും ഇന്ററും

ആഴ്സനലിന്റെ ഫ്രഞ്ച് മധ്യനിരതാരമായ ഗുൻഡൂസിയെ സ്വന്തമാക്കാൻ ബാഴ്സലോണ, അറ്റ്ലറ്റികോ, ഇന്റർ മിലാൻ എന്നീ ക്ലബുകൾ ശ്രമമാരംഭിച്ചു. ഫ്രഞ്ച് മാധ്യമമായ ലെ എക്വിപ്പെയാണ് ഈ വിവരം പുറത്തു വിട്ടത്. നാൽപതു മില്യൺ ആഴ്സനൽ ആവശ്യപ്പെടുന്ന താരം ഈ സീസണിനപ്പുറം ഗണ്ണേഴ്സിൽ തുടരില്ലെന്നാണ് സൂചനകൾ. ബ്രൈറ്റണെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷമാണ് അർടേട്ട ഗുൻഡൂസിയെ വിൽക്കാൻ തീരുമാനമെടുക്കുന്നത്. ജൂൺ 20നു നടന്ന മത്സരത്തിൽ മോശം പ്രകടനം കാഴ്ച വെച്ച താരം ബ്രൈറ്റണിന്റെ നീൽ മൗപുവേയുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പേരിൽ അർടേട്ട […]

നെയ്മർ ബാഴ്സ വിട്ടത് പണത്തിനു വേണ്ടിയെന്ന് ബ്രസീലിയൻ ഇതിഹാസം

പണം ലക്ഷ്യമിട്ടു മാത്രം ക്ലബുകളിലേക്കു മാറുന്ന ബ്രസീലിയൻ താരങ്ങളെ വിമർശിച്ച് ഇതിഹാസതാരം ജുനിന്യോ പെകാംബുനോ. പല താരങ്ങളും പണം മാത്രം ലക്ഷ്യമിട്ടാണു കളിക്കുന്നതെന്നും നെയ്മറുടെ പിഎസ്ജി ട്രാൻസ്ഫർ ആ ലക്ഷ്യം മുന്നിൽക്കണ്ടു മാത്രമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുൻ ലിയോൺ താരമായിരുന്ന ജുനിന്യോ ഗാർഡിയനോടു സംസാരിക്കുകയായിരുന്നു. “ബ്രസീലിൽ പണത്തെക്കുറിച്ചാണു കൂടുതൽ ചിന്തിക്കുന്നതെങ്കിൽ യൂറോപ്പിൽ മറ്റൊരു മനോഭാവമാണ്. അതവരുടെ രീതിയാണ്. എന്നാൽ മറ്റൊരു കരിയർ പ്ലാനാണ് യാദൃശ്ചികമായി ഞാൻ തിരഞ്ഞെടുത്തത്. നെയ്മറെ നോക്കിയാൽ പണത്തിനു വേണ്ടിയാണു പിഎസ്ജിയിൽ എത്തിയതെന്നതു വ്യക്തമാണ്.” […]

മെസിക്കൊപ്പം വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെക്കുറിച്ചു പ്രതികരിച്ച് ഗാർഡിയോള

ബാഴ്സലോണ നായകനായ ലയണൽ മെസിയുമായി ഇംഗ്ലണ്ടിൽ വീണ്ടും ഒരുമിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. മെസിക്കു വേണ്ടി മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ഗാർഡിയോള ബാഴ്സലോണ നായകൻ കറ്റലൻ ക്ലബിനൊപ്പം തന്നെ തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ബാഴ്സലോണയിൽ തന്നെ വിരമിക്കാൻ താൽപര്യമെന്ന് നിരവധി തവണ വെളിപ്പെടുത്തിയ താരമാണ് മെസി. എന്നാൽ ബോർഡുമായുള്ള നിലവിലെ പ്രശ്നങ്ങളെ തുടർന്ന് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അടുത്ത വർഷം അവസാനിക്കുന്ന കരാർ പുതുക്കാനുള്ള […]

ആദ്യം ഗോളടിച്ചു, പിന്നെ ഗോൾകീപ്പറായി ഉജ്ജ്വല സേവ്; മാസ്മരിക പ്രകടനവുമായി അർജന്റീന താരം

സെവിയ്യയും ഐബാറും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജൻറീനിയൻ താരം ഓകാംപോസിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്. സെവിയ്യ വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ഏകഗോൾ നേടിയ താരം പിന്നീട് ഇഞ്ചുറി ടൈമിൽ ഗോൾകീപ്പറായി തകർപ്പൻ സേവ് നടത്തി ടീമിന്റെ രക്ഷകനാവുകയും ചെയ്തു. ഐബാറിനെതിരായ മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിലാണ് താരം ടീമിന്റെ ഏകഗോൾ നേടുന്നത്. ജീസസ് നവാസിന്റെ പാസിൽ വലകുലുക്കിയ താരം ഈ സീസണിൽ നേടുന്ന പതിമൂന്നാമത്തെ ഗോളായിരുന്നു അത്. അതിനു ഇഞ്ചുറി ടൈമിൽ […]

ലിവർപൂളിന്റെ സൂപ്പർതാര ട്രാൻസ്ഫറിനെ ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരമായ തിയാഗോ അൽകാൻട്രയെ സ്വന്തമാക്കാനുള്ള ലിവർപൂളിന്റെ നീക്കങ്ങൾക്കു വെല്ലുവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണു ശേഷം ജർമൻ ക്ലബ് വിടുമെന്നുറപ്പിച്ചു നിൽക്കുന്ന സ്പാനിഷ് താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ടെന്ന് ജർമൻ മാധ്യമം ബിൽഡ് ആണു റിപ്പോർട്ടു ചെയ്തത്. പെപ് ഗാർഡിയോള ബയേണിൽ എത്തിയതോടെ ബാഴ്സ വിട്ട് ജർമൻ ക്ലബിലേക്കു ചേക്കേറിയ തിയാഗോ ക്ലബിന്റെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. അടുത്ത വർഷം കരാർ അവസാനിക്കാനിരിക്കുന്ന ഇരുപത്തിയൊൻപതുകാരനായ തിയാഗോയെ നിലനിർത്താൻ ബയേണിനു താൽപര്യമുണ്ടെങ്കിലും […]

ബാഴ്സ, സിറ്റി, യുവന്റസ് ടീമുകളുടെ സമ്മർദ്ദത്തിനു യുവേഫ വഴങ്ങിയേക്കും, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഹോം ഗ്രൗണ്ടിലെന്നു സൂചന

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാക്കിയുള്ള രണ്ടാം പാദ മത്സരങ്ങൾ ക്ലബുകളുടെ ഹോം മൈതാനത്തു വച്ചു തന്നെ നടത്താനുള്ള തീരുമാനം യുവേഫ കൈക്കൊള്ളുമെന്നു റിപ്പോർട്ടുകൾ. ബാഴ്സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് ടീമുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം യുവേഫ എടുക്കാൻ സാധ്യതയുള്ളത്. സ്പാനിഷ് മാധ്യമം എഎസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. നിലവിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും പോർച്ചുഗലിൽ വച്ചു നടത്താനാണ് യുവേഫ തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റു ടീമുകളുടെ മത്സരങ്ങൾ കൃത്യമായി നടത്തുകയും ബാക്കിയുള്ള ടീമുകളുടെ […]

യുവന്റസിനു തിരിച്ചടി, ഡിബാലയടക്കം രണ്ടു താരങ്ങൾക്കു നിർണായക പോരാട്ടം നഷ്ടമാകും

സീരി എയിൽ കിരീടത്തിലേക്കു കുതിക്കുന്ന യുവന്റസിനു തിരിച്ചടിയായി അടുത്ത മത്സരത്തിൽ രണ്ടു സൂപ്പർ താരങ്ങൾക്കു വിലക്ക്. മുന്നേറ്റനിര താരം പൗളോ ഡിബാലയും പ്രതിരോധ താരം ഡി ലൈറ്റിനുമാണ് അടുത്ത മത്സരം നഷ്ടമാകുക. എസി മിലാനെതിരെയാണ് യുവന്റസിന്റെ അടുത്ത സീരി മത്സരം. ടൊറിനോക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്നാണ് ഇരുതാരങ്ങൾക്കും അടുത്ത മത്സരം നഷ്ടമാവുക. സീരി എയുടെ അച്ചടക്ക സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മത്സരത്തിൽ ഡിബാല നേടിയ ഗോളുൾപ്പെടെ ഒന്നിനെതിരെ നാലു ഗോളുകൾക്കു യുവന്റസ് വിജയം നേടിയിരുന്നു. റൊണാൾഡോ, […]

മെസിയുടെ മുഖത്തടിക്കാൻ ഗ്രീസ്മനോടാവശ്യപ്പെട്ട് മുൻ ഫ്രഞ്ച് താരം

ബാഴ്സലോണ നായകനായ ലയണൽ മെസിയെ വളരെ മോശമായ രീതിയിൽ അധിക്ഷേപിച്ച് മുൻ ഫ്രഞ്ച് താരമായ ക്രിസ്റ്റഫെ ഡുഗറി. ഓട്ടിസം ബാധിച്ച് വളർച്ച മുരടിച്ച മെസിയുടെ മുഖത്തടിക്കണമെന്നാണ് ഡുഗറി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഗ്രീസ്മൻ ബാഴ്സയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഡുഗറിയുടെ മോശമായ രീതിയിലുള്ള പ്രതികരണം. “ഗ്രീസ്മൻ ആരെയാണു ബാഴ്സയിൽ പേടിക്കുന്നതെന്നാണ് പറഞ്ഞത്? 1.5 മീറ്റർ മാത്രം ഉയരമുള്ള ഓട്ടിസം ബാധിച്ചു പകുതി വരൾച്ച മുരടിച്ച ഒരു താരത്തെയോ. ഗ്രീസ്മനെന്തെങ്കിലും പ്രശ്നമുണ്ടായാൽ അയാളുടെ മുഖത്തടിക്കുകയാണു ചെയ്യേണ്ടത്.” എസ്പോർട്സ് കോപിനു […]

യുവന്റസിൽ നിന്നും മുൻ ബാഴ്സലോണ താരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

യുവന്റസ് അക്കാദമിയിൽ നിന്നും പതിനെട്ടുകാരനായ സ്ട്രൈക്കർ പാബ്ലോ മൊറേനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മുൻപു ബാഴ്സലോണക്കു വേണ്ടി കളിച്ചിരുന്ന പതിനെട്ടുകാരനായ മൊറേനോയെ ഒൻപതു ദശലക്ഷം യൂറോ നൽകിയാണ് സിറ്റി സ്വന്തമാക്കിയത്. സിറ്റി വിങ്ങറായ ഫെലിക്സ് കോറേയയേയും യുവന്റസിനു നൽകിയിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്കു ശേഷം താരത്തിന്റെ സൈനിംഗ് കഴിഞ്ഞ ദിവസമാണ് സിറ്റി പ്രഖ്യാപിച്ചത്. അക്കാദമിയിൽ നിർത്താതെ മൊറേനോയെ പരിചയസമ്പത്തിനു വേണ്ടി ലോണിൽ വിടുകയാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്യുന്നത്. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് ജിറോണയിലാണ് […]

ബാഴ്സ സ്വപ്നമായി കൊണ്ടു നടന്ന ആർതറിനെ നൽകി ബാഴ്സ സ്വന്തമാക്കിയത് കടുത്ത റയൽ ആരാധകനെ

ഫുട്ബോൾ ലോകത്ത് ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന വാർത്ത ബോസ്നിയൻ താരം മിറാലം പ്യാനിച്ചിനെയും ബ്രസീലിയൻ താരം ആർതർ മെലോയേയും ബാഴ്സ പരസ്പരം കൈമാറിയതാണ്. ഇരുപത്തിമൂന്നുകാരനായ താരത്തെ നൽകി ബാഴ്സ മുപ്പതുകാരനായ കളിക്കാരനെ സ്വന്തമാക്കിയതിന്റെ അവിശ്വസനീയത എല്ലാവർക്കുമുണ്ട്. ബാഴ്സലോണ വിഡ്ഢിത്തം കാണിച്ചുവെന്ന് ഏവരും ചിന്തിക്കുന്ന ട്രാൻസ്ഫറിലൂടെ സ്വന്തമാക്കിയത് ഒരു കടുത്ത റയൽ ആരാധകനെയാണ്. 2009ൽ എഎസിനു നൽകിയ അഭിമുഖത്തിലാണ് തന്റെ റയൽ ആരാധന പ്യാനിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. “റൊണാൾഡോ നസറിയോയുടെയും സിദാന്റെയും കാലം മുതൽ ഞാൻ റയൽ മാഡ്രിഡിനെ […]