ഇന്റർമയാമി മേജർ സോക്കർ ലീഗ് കളിക്കുമ്പോൾ മെസ്സിക്ക് കുട്ടിക്കളി

അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു തിരിച്ചെത്തിയ ലയണൽ മെസ്സി ഇന്റർമയാമിക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കുവാനായി മെസ്സി യാത്രചെയ്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെ കളി നടക്കുന്ന ദിവസം മെസ്സി സമയം ചിലവഴിച്ചതാണ് വൈറലായിരിക്കുന്നത്. ഇന്റർമയാമി അക്കാദമിയിൽ തന്റെ മകൻ തിയാഗോ മെസ്സിയുടെ ട്രെയിനിങ്ങിൽ മറ്റു മക്കളായ സിറോ, മാറ്റിയോ എന്നിവർക്കൊപ്പം ഗ്രൗണ്ടിന് സൈഡിൽ നിലത്തിരിക്കുന്ന മെസ്സിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അക്കാദമിയിലെ ട്രെയിനിങ്ങിനിടയിൽ നടന്നുപോകുന്ന മറ്റു കുട്ടികൾ ലോകത്തെ […]

ഫ്രീ കിക്കുകളിൽ അർജന്റീന താരങ്ങൾ നിറഞ്ഞാടുന്നു, മഴവില്ല് ഗോളുമായി ഡി മരിയ

ഫ്രീകിക്ക് ഗോളുകളിൽ അർജന്റീന താരങ്ങൾക്ക് ഒരു പ്രത്യേക പാടവം തന്നെയുണ്ട്, ലയണൽ മെസ്സിയുടെ ഫ്രീകിക്ക് കണ്ട് പഠിച്ചു വരുകയാണ് അർജന്റീന താരങ്ങൾ എന്ന് തോന്നും അവരുടെ കളത്തിലെ പ്രകടനം കാണുമ്പോൾ. കഴിഞ്ഞദിവസം ബെൻഫികക്ക് വേണ്ടി ഡിമരിയ അതിമനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ കണ്ടെത്തി, പോർച്ചുഗൽ ലീഗിൽ വിസെലക്കെതിരെയാണ് കളിയുടെ 39-മത്തെ മിനിറ്റിൽ ഡിമരിയ അതിമനോഹരമായി ഗോൾ നേടിയത്. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബെൻഫിക വിജയിച്ചു. നിലവിൽ അഞ്ചു മത്സരങ്ങളിൽ നാല് വിജയവും ഒരു തോൽവിയുമായി പോർച്ചുഗൽ […]

ലിയോ മെസ്സി കാരണം എതിർ ടീം ആരാധകർ വലിയ വില കൊടുത്ത് ടിക്കറ്റ് വാങ്ങി,മെസ്സി വരാത്തതിൽ പ്രതിഷേധിച്ച് ആരാധകർ |Lionel Messi

മേജർ സോക്കർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി അറ്റ്ലാൻഡ യൂണിറ്റഡ് ഹോം സ്റ്റേഡിയത്തിൽ വിജയം നേടിയിരുന്നു. ലിയോ മെസ്സിയില്ലാതെ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമി തുടക്കത്തിൽ ലീഡ് നേടിയെങ്കിലും പിന്നീട് ഗോളുകൾ വഴങ്ങി തോൽവികൾ ഏറ്റുവാങ്ങുകയായിരുന്നു. അർജന്റീന ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞിട്ടുള്ള മിയാമിയുടെ മത്സരം ആയതിനാൽ ലിയോ മെസ്സി മത്സരത്തിൽ കളിക്കുമെന്ന് പ്രതീക്ഷിച്ച അറ്റ്ലാൻഡ യുണൈറ്റഡ് 125 ഡോളർ മിനിമം എൻട്രി ഫീ വെച്ചുകൊണ്ട് […]

‘കണ്ണീരിൽ നിന്നും ചിരിയിലേക്ക്’ : ഗോളും അസിസ്റ്റുമായി അത്ഭുതകരമായ തിരിച്ചുവരവുമായി ബ്രസീലിയൻ സ്‌ട്രൈക്കർ റിച്ചാർലിസൺ |Richarlison

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്പർ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിൽ വിജയം കരസ്ഥമാക്കിയിരുന്നു.കളിയുടെ ഭൂരിഭാഗവും പിന്നിൽ നിന്ന ശേഷം ടോട്ടൻഹാം സ്റ്റോപ്പേജ് ടൈമിൽ രണ്ട് ഗോളുകൾ നേടി ഷെഫീൽഡ് യുണൈറ്റഡിനെ 2-1 ന് പരാജയപ്പെടുത്തി. റിച്ചാർലിസൺ സമനില ഗോൾ നേടിയപ്പോൾ ഡെജാൻ കുലുസെവ്‌സ്‌കി കളിയുടെ അവസാന നിമിഷങ്ങളിൽ വിജയ ഗോൾ നേടി.പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് മത്സരങ്ങളും സ്പർസ് വിജയിച്ചിട്ടുണ്ട്.80 ആം മിനിറ്റിൽ പകരക്കാരനായി വന്ന് കളിയുടെ ഗതി തിരിച്ചു […]

‘5 ൽ 3 തോൽവി’ : മാഞ്ചസ്റ്റർ യുണൈറ്റഡിൽ രൂക്ഷമായ പ്രതിസന്ധി|Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ഓൾഡ് ട്രാഫൊഡിലെ ഈ തോൽവി മാഞ്ചെസ്റ്റർ യൂണൈറ്റഡിലെ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.ഡാനി വെൽബെക്ക്, പാസ്കൽ ഗ്രോസ്, ജാവോ പെദ്രോ എന്നിവർ ബ്രൈറ്റന്റെ ഗോളുകൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ പകരക്കാരനായി വന്ന ഹാനിബാൽ മെജ്ബ്രിയുടെ വകയായിരുന്നു. ഓൾഡ് ട്രാഫോഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 20 മത്സരങ്ങളുടെ അൺബീറ്റൺ റൺ ഇതോടെ അവസാനിച്ചു.ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് […]

ഗോളുമായി ഫെലിക്‌സും കാൻസലോയും, അഞ്ചടിച്ച് ബാഴ്സലോണ : ഡെർബിയിൽ എസി മിലാനെ തകർത്ത് ഇന്റർ മിലാൻ : നാപോളിക്ക് സമനില : അത്ലറ്റികോ മാഡ്രിഡിന് തോൽവി

ലാ ലിഗയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചതിന് ശേഷം ജോവോ ഫെലിക്സും ജോവോ കാൻസലോയും മത്സരത്തിൽ സ്കോർ ചെയ്തു. സമ്മർ ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ലോണിൽ ആണ് ഇരു താരങ്ങളും ബാഴ്‌സലോണയിൽ ചേർന്നത്.25-ാം മിനിറ്റിൽ ഫെലിക്‌സ് സ്‌കോർ ചെയ്‌തു, തുടർന്ന് റോബർട്ട് ലെവൻഡോവ്‌സ്‌കി 32-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി.62- ആം മിനുട്ടിൽ […]

അഞ്ചു ഗോളിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങി ഇന്റർമിയാമി, ലയണൽ മെസ്സി കളിച്ചില്ല |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർ മിയാമിക്ക് കനത്ത പരാജയം. എതിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഇന്റർമിയാമി തോൽക്കുന്നത്. അർജന്റീന ദേശീയ ടീമിനോടൊപ്പം നാഷണൽ ഡ്യൂട്ടിയിലേക്ക് പോയതിനാൽ മെസ്സി ഇല്ലാതെയായിരുന്നു മിയാമി കളിക്കാൻ ഇറങ്ങിയത്. മെസ്സിയില്ലാതെ ആദ്യമത്സരത്തിൽ ഇന്റർ മിയാമി വിജയം നേടിയെങ്കിലും ശക്തരായ അറ്റ്ലാൻഡ യൂനൈറ്റഡിനെതിരെ ഇന്ന് നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് ഇന്റർ […]

എം‌എൽ‌എസിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് വലിയ തോൽവി|Inter Miami |Lionel Messi

മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം മയാമി അവരുടെ ആദ്യ തോൽവി ഏറ്റുവാങ്ങി. ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർക്കുന്ന തോൽവിയായിരുന്നു ഇത്. അര്ജന്റീനക്കൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം മെസ്സി അറ്റ്ലാന്റയിലേക്കുള്ള യാത്ര നടത്തിയിരുന്നില്ല.ജൂലൈ അവസാനം മിയാമിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം […]

ഗോളടിച്ചു കൂട്ടി ക്രിസ്റ്റ്യാനോ, സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ|Cristiano Ronaldo 

സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ കുതിക്കുന്നു. ഇന്നലെ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ നാസർ 3-1 ന് അൽ റേദിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലെ തന്റെ ഏഴാം ഗോൾ നേടി. അൽ നാസറിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത് , ഈ മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്. ആദ്യ പകുതി അവസാനിക്കുനന്തിന് മുൻപ് സെനഗൽ […]

അത്ഭുതങ്ങൾ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങൾ, തിരിച്ചെത്തി റിചാർലിസൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം തോൽവിയാണിത്. ഡാനി വെൽബെക്ക് (20′) പാസ്കൽ ഗ്രോസ് (53′) ജോവോ പെഡ്രോ (71′) എന്നിവരാണ് ബ്രൈറ്റണ് വേണ്ടി ഗോൾ നേടിയത്. 73 ആം മിനുട്ടിൽ ഹാനിബാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി .ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് […]