ഫ്രഞ്ച് ലീഗിനെക്കാൾ മികച്ചത്, ലോകത്തിലെ ടോപ് 3 ലീഗായി സൗദി മാറുമെന്ന് റൊണാൾഡോ | Cristiano Ronaldo

കഴിഞ്ഞവർഷത്തെ ഫുട്ബോൾ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയ ഗ്ലോബ് സോക്കർ അവാർഡിൽ മൂന്നു പുരസ്കാരങ്ങളാണ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. സൗദി അറേബ്യ ക്ലബ്ബായ അൽ നസ്റിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിന്റെ വളർച്ചയെ കുറിച്ചും സംസാരിച്ചു. സൗദി പ്രോ ലീഗ് ലോകഫുട്ബോളിലെ ഏറ്റവും മികച്ച മൂന്ന് ലീഗുകളിൽ ഭാവിയിൽ ഉൾപ്പെടുന്നുമെന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത്. ഫ്രഞ്ച് ലീഗിനെക്കാൾ ഏറെ മികച്ചതാണ് സൗദി പ്രോ ലീഗ് എന്നും ക്രിസ്ത്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു. ഗ്ലോബ് സോക്കർ അവാർഡിന്റെ […]

‘വിമർശനങ്ങൾ എന്നെ ബാധിക്കില്ല, ഹാലാൻഡിനെപ്പോലുള്ള യുവ താരങ്ങളെ തോൽപ്പിക്കുന്നത്തിൽ അഭിമാനമുണ്ട്’ : ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

കളിക്കാർക്കായി വൻ തുക ചെലവഴിക്കുന്ന സൗദി പ്രോ ലീഗ് ഇതിനകം തന്നെ ഫ്രാൻസിന്റെ മുൻനിര ഡിവിഷൻ ലീഗ് 1 നേക്കാൾ മികച്ചതും കൂടുതൽ മത്സരപരവുമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഒരു വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് അൽ നാസറിലേക്ക് ചേക്കേറിയ റൊണാൾഡോ കഴിഞ്ഞ വർഷത്തെ മികച്ച ഗോൾസ്കോററും ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനുമായി ആദരിക്കപ്പെട്ടതിന് ശേഷം ദുബായിൽ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. “സത്യം പറഞ്ഞാൽ, എന്റെ അഭിപ്രായത്തിൽ സൗദി ലീഗ് ഫ്രഞ്ച് […]

കെവിൻ ഡി ബ്രൂയിനെ ലയണൽ മെസ്സിയുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും താരതമ്യം ചെയ്ത് കൈൽ വാക്കർ | Kevin De Bruyne

ഹാംസ്ട്രിംഗ് ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെ തിരിച്ചെത്തിയ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ തന്റെ സ്ഥാനം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ്.ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ സ്കോർ ചെയ്യുകയും ഇഞ്ചുറി ടൈമിൽ സ്‌കോർ ഓസ്‌കാർ ബോബിന്റെ ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. തിരിച്ചുവരവിന് ശേഷം സിറ്റി പ്ലേ മേക്കർ അസാധാരണമായ ഫോം പ്രദർശിപ്പിച്ചു.ഫിഫ ദി ബെസ്റ്റ് അവാർഡിൽ സംസാരിക്കുമ്പോൾ ഡി ബ്രൂയിന്റെ മാഞ്ചസ്റ്റർ സിറ്റി ടീമംഗം കെയ്ൽ വാക്കർ അദ്ദേഹത്തെ ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ […]

‘ഒരു ഇന്ത്യൻ കളിക്കാരനും എവിടെയും സെന്റർ ഫോർവേഡായി കളിക്കുന്നില്ല’ : സുനിൽ ഛേത്രിയുടെ പകരക്കാരനെ കുറിച്ച് ഇഗോർ സ്റ്റിമാക് | Igor Stimac

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനോട് മൂന്നു ഗോളിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ടൂർണമെന്റിലെ ഇന്ത്യയുടെ യാത്ര ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. വളരെ ശക്തമായി തുടങ്ങിയ ഉസ്ബെക്കിസ്ഥാൻ നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലേവ് വലകുലുക്കി ആദ്യ ഗോൾ നേടി. 18-ാം മിനിറ്റിൽ ഇഗോർ സെർജിവ് രണ്ടാം ഗോളും ആദ്യ പകുതിയുടെ അവസാനത്തിൽ ഷെർസോദ് നസ്‌റുല്ലേവ് മൂന്നാം ഗോൾ നേടി.ഇന്ത്യ കുറച്ച് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലായ്പ്പോഴും എന്നപോലെ ഫൈനൽ ടച്ച് ഇല്ലായിരുന്നു. […]

‘നിസാര പിഴവുകളിൽ നിന്നാണ് ഗോളുകൾ ഗോൾ വഴങ്ങിയത്, പ്രധാന കളിക്കാരെ ഞങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്തു’ : ഉസ്ബെക്കിസ്ഥാനെതിരായ തോൽവിയെക്കുറിച്ച് ഇഗോർ സ്റ്റിമാക് | Igor Stimac

2023 എഎഫ്‌സി ഏഷ്യൻ കപ്പിലെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ മൂന്നു ഗോളിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ഇന്ത്യ കുറച്ച് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലായ്പ്പോഴും എന്നപോലെ ഫൈനൽ ടച്ച് ഇല്ലായിരുന്നു.2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രചാരണം ഏതാണ്ട് അവസാനിച്ചപ്പോൾ ഉസ്ബെക്കിസ്ഥാൻ നോക്കൗട്ട് റൗണ്ടിലേക്ക് ഒരു കാൽ വെച്ചിട്ടുണ്ട്. മത്സരത്തിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും കളിയെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെക്കുകയും ചെയ്തു.ആവേശകരമായ മത്സരമായിരുന്നുവെന്നും എന്നാൽ ഇന്ത്യയ്ക്ക് നിരവധി പ്രധാന […]

ഇന്ത്യൻ ടീം നായകന്റെ പകരക്കാരൻ നമ്മുടെ ബ്ലാസ്റ്റേഴ്‌സ് ടീമിലാണ്..

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനും അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ ഒരാളുമായ സുനിൽ ചേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിലെ പ്രധാന താരമായി മാറാൻ കഴിവുള്ള താരമാണ് കേരള ബ്ലാസ്റ്റേഴ്സിൽ ടീമിലുള്ളതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ച്. നിലവിൽ എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റ് കളിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ. ഇതിനിടെയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി താരമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ വാഴ്ത്തിയത്. […]

അൽ ഹിലാൽ ടീമിൽ നിന്നും നെയ്മറേ ഒഴിവാക്കി പുതിയ താരം, നെയ്മർ കരാർ അവസാനിപ്പിച്ചുവോ? | Neymar

ലോക ഫുട്ബോളിലെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ നിലവിൽ ലിഗ്മെന്റ് പരിക്ക് കാരണം കളത്തിന് പുറത്താണ്. മാസങ്ങളോളം വിശ്രമമെടുത്തും റീഹാബ് ചെയ്തും പരിക്ക് മാറണം എന്നതിനാൽ ഈ സീസണിലെ സൗദി ലീഗിൽ നെയ്മർ ജൂനിയർ ഇനി കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല താരം കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കില്ല എന്നും ശക്തമായ റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഈ സീസണിലെ സൗദി പ്രോ ലീഗിലേക്കുള്ള അൽ ഹിലാൽ ടീമിന്റെ സ്‌ക്വാഡിൽ നിന്നും നെയ്മർ ജൂനിയറിനെ ഒഴിവാക്കിയിട്ടുണ്ട്. ഇത് താരത്തിന്റെ […]

അർജന്റീനക്ക് എതിരാളികളുടെ കാര്യത്തിൽ തീരുമാനമായി, ഏഷ്യയിലെത്തും പക്ഷേ ഇന്ത്യയിലേക്കില്ല..

നിലവിലെ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമുമായി സൗഹൃദ മത്സരങ്ങൾ കളിക്കുവാനുള്ള കാത്തിരിപ്പിലാണ് ഓരോ ദേശീയ ടീമുകളും. മികച്ച ഫോമിൽ കളിക്കുന്ന ലിയോ മെസ്സിയെ സംഘത്തിനെയും നേരിടാൻ മാർച്ച് മാസത്തിൽ ഒരുങ്ങുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ടീമുകൾ ആണെന്ന് സൂചന. ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുമ്പായി മാർച്ച് മാസത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. മാർച്ച് മാസത്തിൽ നടക്കുന്ന സൗഹൃദം മത്സരങ്ങളിൽ അർജന്റീനയുടെ എതിരാളികൾ ആഫ്രിക്കൻ ടീമായ ഘാന, ഏഷ്യൻ ടീമായ […]

നെയ്മർ ജൂനിയർ എന്നേക്കാൾ മികച്ച താരമല്ലെന്ന് ആഫ്രിക്കൻ താരം

ബ്രസീല് താരമായ നെയ്മർ ജൂനിയർ എന്നെക്കാൾ മികച്ച താരമല്ല, പക്ഷേ ഞാൻ നെയ്മർ ജൂനിയറിനേക്കാൾ മികച്ച താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആഫ്രിക്കൻ ദേശീയ ടീമായ ഘാനയുടെ 23 വയസ്സുകാരനായ മുഹമ്മദ് കുദുസ്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടുന്നത്. നേരത്തെ സെപ്റ്റംബർ മാസത്തിൽ ബ്രസീലുമായി സൗഹൃദമത്സരം കളിക്കുന്നത്തിനിടെ ഘാന താരമായ മുഹമ്മദ്‌ കുദുസ് നെയ്മർ ജൂനിയറുമായി മത്സരത്തിൽ കൊമ്പ്കോർത്തിരുന്നു. ഈയൊരു സംഭവം കാരണമാണ് ജൂനിയറിനോട് ഘാന താരം ഇത്രയും […]

ഇന്ത്യക്ക് ഏഷ്യൻ കപ്പിന്റെ അവസാന പതിനാറിലേക്ക് യോഗ്യത നേടാൻ സാധിക്കുമോ ? | AFC Asian Cup 2023

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന AFC ഏഷ്യൻ കപ്പ് 2023 ഗ്രൂപ്പ് ബി മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈസുല്ലയേവ്, സെർജിയേവ്, നസ്രുല്ലോവ് എന്നിവരാണ് ഉസ്ബെകിനായി ഗോളുകൾ നേടിയത്.ആദ്യ പകുതിയിലായിരുന്നു ഉസ്ബെക്കിസ്ഥാൻ മൂന്ന് ഗോളുകളും ഇന്ത്യൻ വലയിലെത്തിച്ചത്. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തേക്ക് ഉയരാൻ ഉസ്‌ബെക്കിന് സാധിക്കുകയും നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നതിന്റെ അടുത്തെത്തുകയും ചെയ്തു. ഇന്നലത്തെ തോൽവിയോടെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇല്ലാതായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ […]