അർജന്റീനിയൻ ഭാഗ്യദേവൻ, തൊട്ടതെല്ലാം പൊന്നാക്കുന്ന അൽവാരസിന്റ കരിയർ നേട്ടങ്ങൾ ഇതാണ് | Julián Álvarez

സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിയൻ ക്ലബായ ഫ്ലുമിനിയൻസിനെ നാല് ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ് വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം ചൂടി ക്ലബ് വേൾഡ് കപ്പിൽ പ്രവേശിച്ച സിറ്റിയുടെ ആദ്യ ക്ലബ് വേൾഡ് കപ്പ് നേട്ടം കൂടിയാണിത്. ഫൈനൽ മത്സരത്തിൽ മികച്ച താരമായി നിന്നത് മാഞ്ചസ്റ്റർ […]

ജൂലിയൻ അൽവാരസ് !! ഫ്ലുമിനെൻസിനെ പരാജയപ്പെടുത്തി കന്നി ക്ലബ് ലോകകപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി |Manchester City

അർജന്റീനിയൻ സൂപ്പർ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിനെ തകർത്ത് ആദ്യ ഫിഫ ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ക്ലബ് ലോകകപ്പ് ഫൈനലിലെ എക്കാലത്തെയും വേഗതയേറിയ ഗോൾ ജൂലിയൻ അൽവാരസ് മത്സരത്തിൽ നേടുകയും ചെയ്തു.2023 ലെ അഞ്ചാം കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്. ഇതാദ്യമായാണ് ഒരു ഇം​ഗ്ലീഷ് ക്ലബ് പ്രീമിയർ ലീ​​ഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീ​ഗ്, സൂപ്പർ […]

‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സ്റ്റീവൻ സ്റ്റീവൻ ജെറാർഡിന്റെ അൽ ഇത്തിഫാക്കിനെ കീഴടക്കി അൽ നാസ്സർ | Cristiano Ronaldo

സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസ്സർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർസെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലസ് എന്നിവർ അൽ നാസറിനായി വല കണ്ടെത്തിയപ്പോൾ മുഹമ്മദ് അൽ കുവൈകിബിയാണ് അൽ ഇത്തിഫാഖിന്റെ ഏക ഗോൾ സ്‌കോറർ.റൊണാൾഡോ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മത്സരത്തിന്റെ 43 ആം മിനുട്ടിൽ ബ്രസീലിയൻ തരാം അലക്സ് ടെല്ലസിന്റെ തകർപ്പൻ ഗോളിൽ അൽ നാസ്സർ ലീഡ് നേടി. ഇത്തിഫാക്ക് ഡിഫൻഡർ ഹെഡ്ഡറിലൂടെ […]

ലൂയിസ് സുവാരസ് ഇനി ലയണൽ മെസ്സിക്കോപ്പം ഇന്റർ മയാമിയിൽ പന്ത് തട്ടും |Luis Suarez |Lionel Messi

നീണ്ട കാത്തിരിപ്പിന് ശേഷം ആ ട്രാൻസ്ഫർ യാഥാർഥ്യമായിരിക്കുകയാണ്.ഉറുഗ്വേൻ ലൂയിസ് സുവാരസ് അടുത്ത സീസണിന് മുന്നോടിയായി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിൽ ചേർന്നിരിക്കുകയാണ്.ലയണൽ മെസ്സിയും സുവാരസും വീണ്ടും ഒരുമിച്ച് കളിക്കുന്നത് അടുത്ത സീസണിൽ അമേരിക്കയിൽ കാണാൻ സാധിക്കും. ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ലീഗ് ക്ലബായ ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ജോർഡി ആൽബയെയും സെർജിയോ ബുസ്‌കെറ്റ്‌സിനെയും ടീമിലേക്ക് കൊണ്ട് വന്നു. സുവാരസിനെ ഇന്റർ മായാമിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും […]

“ഞാൻ എന്റെ 3 ഗോളുകൾ ഒരു മോശം സെൽഫ് ഗോളിന് പകരം നൽകാൻ തയ്യാറാണ്’ : ലോകകപ്പ് ഫൈനലിലെ തോൽവിയെക്കുറിച്ച് കൈലിയൻ എംബാപ്പെ |Kylian Mbappe

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും സൂപ്പർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെക്ക് അര്ജന്റീനക്കെതിരെ ഫ്രാൻസിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. തുടർച്ചയായ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് അർജന്റീനയുടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെട്ടു.മത്സരത്തിന്റെ ആദ്യ പകുതിയിൽ അര്ജന്റീന ആധിപത്യം നേടിയെങ്കിലും എംബാപ്പയുടെ ഗോളുകളിൽ ഫ്രാൻസ് തിരിച്ചുവരികയും ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അര്ജന്റീന വിജയം നേടി. ഒരു ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു.എന്നാൽ ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് സ്വന്തമാക്കി […]

ഗോൾ വഴങ്ങിയതിന് പിന്നാലെ കട്ടകലിപ്പിൽ പരിശീലകൻ, വീഡിയോ കാണാം

ക്രിസ്മസ് അവധിക്ക് മുൻപായി അവസാനം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയമാണ് ലഭിച്ചത്. ഡിപ്പോർട്ടിവോ അലാവസിനെതിരെ നടന്ന ലാലിഗ മത്സരത്തിൽ 10 പേരുമായി രണ്ടാം പകുതി കളിച്ച റയൽ മാഡ്രിഡ്‌ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെ ലാലിഗ പോയിന്റ് ടേബിളിൽ ജിറോണയെ ഗോൾവ്യത്യാസത്തിൽ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും എത്തി. അലാവസിന്റെ മൈതാനത്ത് നടന്ന മത്സരത്തിന്റെ 54 മിനിറ്റിൽ നാച്ചോ റെഡ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് റയൽ മാഡ്രിഡ് എതിർ സ്റ്റേഡിയത്തിൽ കളിച്ചത്. […]

2023-ലെ ലോകത്തിലെ ഏറ്റവും മികച്ച 100 കളിക്കാരുടെ പട്ടികയിൽ ഇടം പിടിക്കാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ , ലയണൽ മെസ്സി ആദ്യ പത്തിൽ | Cristiano Ronaldo |Lionel Messi

ലോകത്തിലെ ഏറ്റവും മികച്ച 100 ഫുട്ബോൾ കളിക്കാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം “ഫോർഫോർ ടു” മാഗസിൻ പുറത്ത് വിട്ടിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ മികച്ച കളിക്കാരുടെ പട്ടികയിൽ ഇടം പിടിച്ചില്ല. ബ്രൂണോ ഫെർണാണ്ടസ്, ഗബ്രിയേൽ മാർട്ടിനെല്ലി, ജെയിംസ് മാഡിസൺ, വിർജിൽ വാൻ ഡിജ്ക്, സൺ ഹ്യൂങ്-മിൻ എന്നിവരെല്ലാം ആദ്യ 100-ൽ ഇടം നേടിയെങ്കിലും അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് റൊണാൾഡോയ്ക്ക് ലിസ്റ്റിൽ ഇടം കിട്ടിയില്ല.ജനുവരിയിൽ ഫ്രീ […]

സ്റ്റോപ്പേജ് ടൈം ഗോളിലെ വിജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : ജിറോണയെ സമനിലയിൽ തളച്ച് റയൽ ബെറ്റിസ്‌ |Real Madrid

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ അലാവസിനെ ഒരു ഗോളിന് കീഴടക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ചിരിക്കുകായണ്‌ റയല് മാഡ്രിഡ്. ഫുൾ ബാക്ക് ലൂക്കാസ് വാസ്‌ക്വസിന്റെ ഒരു സ്റ്റോപ്പേജ് ടൈം ഹെഡർ ആണ് റയലിന് വിജയം നേടിക്കൊടുത്തത്. ഒന്നാം സ്ഥാനക്കാരായ ജിറോണ റയൽ ബെറ്റിസുമായി 1 -1 സമനില പിരിഞ്ഞതോടെയാണ് റയൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്, ഇരു ടീമുകൾക്കും 45 പോയിന്റ് ആണെങ്കിലും ഗോൾ ശരാശരിയിൽ റയൽ മുന്നിലെത്തി.38 പോയിന്റുള്ള ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. 54-ാം […]

സെഞ്ച്വറിക്ക് ശേഷം വിമർശകരുടെ വായയടപ്പിച്ച ‘ബൈസെപ് സെലിബ്രേഷനുമായി ‘ സഞ്ജു സാംസൺ |Sanju Samson

2015 ജൂലൈയിൽ സഞ്ജു സാംസൺ തന്റെ രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. തന്റെ കന്നി സെഞ്ച്വറി നേടാൻ കേരള ബാറ്ററിന് 8 വർഷവും 4 മാസവും കാത്തിരിക്കേണ്ടി വന്നു.പാർലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നിർണ്ണയിക്കുന്ന മൂന്നാം ഏകദിനത്തിൽ സാംസൺ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടി.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി മാറിയിരിക്കുകയാണ് സഞ്ജു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 108 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജു സാംസൺ തന്റെ സ്വാഭാവിക ആക്രമണ […]

ബയേൺ മ്യൂണിക്കിനെ പിന്നിലാക്കിയുള്ള ബയേർ ലെവർകൂസൻറെ അപരാജിതകുതിപ്പ് | Bayer Leverkusen

2023-24 സീസണിൽ അപരാജിത റണ്ണുമായി ബയേർ ലെവർകൂസൻ പുതുവർഷത്തിലേക്ക് കടക്കുകയാണ്. ബുണ്ടസ്‌ലിഗയിൽ ലെവർകൂസൻ ഒന്നാമതാണ്. അവർ ഡിഎഫ്ബി-പോകലിന്റെ ക്വാർട്ടർ ഫൈനലിലെത്തി, കൂടാതെ യൂറോപ്പ ലീഗ് റൗണ്ട് 16-ലും എത്തിയിട്ടുണ്ട്.ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ പാട്രിക് ഷിക്ക് നേടിയ ഹാട്രിക്കിന്റെ പിന്ബലത്തിൽ ലെവർകുസെൻ 4-0ന് വിഎഫ്‌എൽ ബൊചുമിനെ പരാജയപ്പെടുത്തി. ജനുവരിയിലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് മനസ്സിൽ വെച്ചുകൊണ്ട് നൈജീരിയ സ്‌ട്രൈക്കർ വിക്ടർ ബോണിഫേസ് ഉൾപ്പെടെ നിരവധി ഫസ്റ്റ് ടീം കളിക്കാർക്ക് ലെവർകുസൻ മാനേജർ സാബി അലോൺസോ മത്സരത്തിൽ […]