ഏയ്ഞ്ചൽ ഡി മരിയയും പപ്പു ഗോമസും തിങ്കളാഴ്ച അർജന്റീന ദേശീയ ടീമിനൊപ്പം പരിശീലനം നടത്തിയില്ല |Qatar 2022

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2-1 ന് വിജയിച്ചതിന് ശേഷം കോച്ച് സ്കലൊണി അർജന്റീന താരങ്ങൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഒരു ദിവസം നൽകിയതിനാൽ അർജന്റീന ടീമിന് ഞായറാഴ്ച വിശ്രമം ഉണ്ടായിരുന്നു.ടീം തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തി, പരിക്കുള്ള ഡി മരിയയും പപ്പു ഗോമസിനും വിശ്രമം വേണ്ടതിനാൽ അവർ തിങ്കളാഴ്ചത്തെ അർജന്റീന ടീമിന്റെ പരിശീലനത്തിനൊപ്പം ഇല്ലായിരുന്നു.

പേശികളുടെ പരിക്കുള്ളതിനാൽ ഡി മരിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചില്ല. ആദ്യ ഇലവനിൽ പപ്പു ഗോമസിനെ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ ആ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനാൽ പപ്പു ഗോമസിനെ മത്സരത്തിനിടയിൽ നിന്നും പിൻവലിച്ചിരുന്നു.

എന്നാൽ നെതർലാൻസിനെതിരെ ക്വാർട്ടർ ഫൈനലിൽ ഡി മരിയ ആദ്യ ഇലവനിൽ ഉണ്ടായേക്കുമെന്ന് തന്നെയാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, സൂപ്പർതാരം ഡി മരിയയുടെ തിരിച്ചുവരവ് അർജന്റീനക്ക് ശക്തി നൽകും, എന്ത് വിലകൊടുത്തും ജയത്തോടെ ഖത്തർ ലോകകപ്പിൽ സെമിഫൈനലിലേക്ക് യോഗ്യത നേടുക തന്നെയാണ് ലക്ഷ്യം.

ഹോളണ്ടുമായുള്ള മത്സരത്തിന് മുന്നേ അർജന്റീനക്ക് മെസ്സി മുന്നറിയിപ്പ് നൽകുകയും ചെയ്തു. നന്നായി കളിക്കുന്ന ഹോളണ്ടുമായി കടുത്ത ഏറ്റുമുട്ടലാവുമെന്ന് മെസ്സി പറഞ്ഞു.“അവർക്ക് മികച്ച കളിക്കാരും മികച്ച പരിശീലകനുമുണ്ട്, ഞങ്ങൾ കഠിനമായി പോരാടും. ഇത് ഒരു ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലാണ്, ഒരു ലോകകപ്പ് തുടക്കം മുതൽ കഠിനമായിരുന്നെങ്കിൽ, ഈ ഘട്ടത്തിൽ അത് കൂടുതൽ കടുപ്പമേറിയതായിരിക്കും “മെസ്സി പറഞ്ഞു.

Rate this post