എല്ലാം നിയന്ത്രിക്കുന്നത് ലയണൽ മെസ്സി: പ്രശംസിച്ച് ബ്രസീലിയൻ താരം |Qatar 2022

ഈ ഖത്തർ വേൾഡ് കപ്പിൽ ലയണൽ മെസ്സി ആരാധകരുടെ പ്രതീക്ഷകൾ ഒരിക്കൽപോലും തെറ്റിച്ചിട്ടില്ല.മിന്നുന്ന പ്രകടനമാണ് മെസ്സി ഇപ്പോൾ വേൾഡ് കപ്പിൽ പുറത്തെടുക്കുന്നത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റും മെസ്സി നേടിക്കഴിഞ്ഞു. പല സന്ദർഭങ്ങളിലും മെസ്സി തന്നെയാണ് അർജന്റീനയുടെ രക്ഷയ്ക്കെത്തുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയപ്പോഴും മെസ്സിയുടെ പങ്ക് വളരെ വലുതായിരുന്നു. അർജന്റീന ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് ലയണൽ മെസ്സി അർജന്റീനക്ക് ലീഡ് നേടിക്കൊടുത്തുകൊണ്ട് ടീമിനെ രക്ഷിക്കുന്നതാണ് ചില മത്സരങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. ഇനി അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്.ബ്രസീൽ തന്നെയാണ് ആരാധകർ പ്രതീക്ഷകൾ അർപ്പിക്കുന്നത്.

ഈ വേൾഡ് കപ്പിലെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ ബ്രസീലിനും കഴിഞ്ഞിട്ടുണ്ട്. ബ്രസീലിന്റെ സീനിയർ താരമായ ഡാനി ആൽവസ് മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എല്ലാം മെസ്സിയിലൂടെയാണ് കടന്ന് പോകുന്നതെന്നും മെസ്സിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നുമാണ് ഡാനി ആൽവസ് പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ഡാനി ആൽവസ്.

” മെസ്സി ഇപ്പോൾ ഒരു അർജന്റീന താരമാണ്. കാര്യങ്ങൾ എല്ലാം ഇപ്പോൾ ലയണൽ മെസ്സിയിലൂടെയാണ് കടന്നു പോകുന്നത്. തന്റെ കാലുകൾ കൊണ്ട് എല്ലാം അദ്ദേഹം നിയന്ത്രിച്ചു നിർത്തുന്നു.അവിശ്വസിനീയമായ ഒരു ഫോമിലാണ് മെസ്സി ഇപ്പോൾ ഉള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.തീർച്ചയായും ഈ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി ” ഇതാണ് ഡാനി ആൽവസ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ മികവിലൊന്നും ഇപ്പോൾ എതിരാളികൾക്ക് പോലും സംശയങ്ങൾ കാണില്ല.അർജന്റീന ഇനിയും കൂടുതൽ മികച്ച രൂപത്തിൽ മുന്നോട്ടുപോകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്രസീലും അർജന്റീനയും ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു സെമിഫൈനൽ മത്സരം ലോക ഫുട്ബോളിന് കാണാൻ സാധിച്ചേക്കും.

Rate this post