ആന്റണി മാർഷ്യൽ സെവിയ്യയിൽ ; റൊണാൾഡോയുടെ വരവാണോ ഫ്രഞ്ച് താരത്തെ യുണൈറ്റഡിൽ നിന്നും പുറത്താക്കിയത് ?

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ ലോണിൽ സ്പാനിഷ് ടീമായ സെവിയ്യ എഫ്‌സിയിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി അവശേഷിക്കുന്ന 6 മാസം താരം സ്പാനിഷ് ക്ലബിന് വേണ്ടി കളിക്കും.നിലവിൽ ലാലിഗ ടേബിളിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സെവിയ്യ എഫ്‌സി.

ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് വിജയിച്ചപ്പോൾ ആന്റണി മാർഷ്യൽ യുണൈറ്റഡ് നിരയിൽ ഉണ്ടായിരുന്നു.മാർക്കസ് റാഷ്ഫോർഡ് ഒരു സ്റ്റോപ്പേജ് ടൈം ഗോൾ നേടുന്നതിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി മൂന്ന് പോയിന്റുകളും നേടുന്നതിലും ഫ്രഞ്ച് താരം ബെഞ്ചിൽ നിന്ന് ഇറങ്ങി നിർണായക പങ്ക് വഹിച്ചു.തന്റെ ഓൾഡ് ട്രാഫോർഡ് കരിയറിന് മികച്ച തുടക്കത്തിനുശേഷം, ഫ്രഞ്ച് ഫോർവേഡ് ടീമിൽ സ്ഥാനം കണ്ടെത്താതെ വിഷമിക്കുകയായിരുന്നു.ഈ സീസണിൽ ജാഡോൺ സാഞ്ചോയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വരവിനുശേഷം കളിയുടെ സമയം വളരെ കുറയുകയും ചെയ്തു.

ആന്റണി മാർഷ്യൽ യുണൈറ്റഡ് പ്രതീക്ഷിക്കുന്ന ഉയരങ്ങളിൽ എത്താതിരുന്നതിന് വിവിധ കാരണങ്ങളുണ്ട്. അദ്ദേഹം വന്നതിന് ശേഷം ക്ലബ്ബിൽ വളരെയധികം അസ്ഥിരത ഉണ്ടായിരുന്നു. നാല് വ്യത്യസ്ത മാനേജർമാരുടെ കീഴിലാണ് കളിച്ചത്. പരിക്കും ഒരു പ്രധാന കാരണമായി മാറുകയും ചെയ്തു . മാർഷ്യലിന്റെ ഏറ്റവും മികച്ച സ്ഥാനത്തെ കുറിച്ച് പല പരിശീലകരും തമ്മിൽ തർക്കം നിലനിന്നിരുന്നു.ഏറ്റവും മികച്ചത് ഇടതുവശത്താണോ അതോ മധ്യത്തിലാണോ എന്ന തർക്കം നിലനിന്നിരുന്നു.

ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് വിജയിച്ചപ്പോൾ ആന്റണി മാർഷ്യൽ യുണൈറ്റഡ് നിരയിൽ ഉണ്ടായിരുന്നു.മാർക്കസ് റാഷ്ഫോർഡ് ഒരു സ്റ്റോപ്പേജ് ടൈം ഗോൾ നേടുന്നതിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായി മൂന്ന് പോയിന്റുകളും നേടുന്നതിലും ഫ്രഞ്ച് താരം ബെഞ്ചിൽ നിന്ന് ഇറങ്ങി നിർണായക പങ്ക് വഹിച്ചു.തന്റെ ഓൾഡ് ട്രാഫോർഡ് കരിയറിന് മികച്ച തുടക്കത്തിനുശേഷം, ഫ്രഞ്ച് ഫോർവേഡ് ടീമിൽ സ്ഥാനം കണ്ടെത്താതെ വിഷമിക്കുകയായിരുന്നു.ഈ സീസണിൽ ജാഡോൺ സാഞ്ചോയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വരവിനുശേഷം കളിയുടെ സമയം വളരെ കുറയുകയും ചെയ്തു.

മാർക്കസ് റാഷ്‌ഫോർഡിന്റെ ഉദയം മാര്ഷ്യലിന്റെ കരിയറിൽ ദൗർഭാഗ്യകരമായിത്തീർന്നു. മേസൺ ഗ്രീൻവുഡിന്റെയും ,റൊണാൾഡോയുടെയും ,കവാനിയുടെയും വരവ് യുണൈറ്റഡിൽ ഫ്രഞ്ച് താരത്തിന്റെ ജീവിതം കൂടുതൽ ദുഷ്കരമാക്കി. റൊണാൾഡോയുടെ വരവ് ഒരുപക്ഷെ തന്റെ യുണൈറ്റഡ് കരിയറിലെ ഫസ്റ്റ് ചോയ്സ് സെന്റർ ഫോർവേഡ് എന്ന നിലയിലുള്ള മാർഷ്യലിന്റെ സ്ഥാനം നഷപെടുത്തി.

Rate this post
Cristiano RonaldoManchester Unitedtransfer News