മെസ്സിയുടെ ഗോളും ,ഓഫ്‌സൈഡുകളും , ആദ്യ പകുതിയിൽ അര്ജന്റീന ഒരു ഗോളിന് മുന്നിൽ|Qatar 2022 |Lionel Messi

സൗദി അറേബ്യക്കെതിരെ ആദ്യ അപകുതിയിൽ അര്ജന്റീന ഒരു ഗോളിന് മുന്നിൽ . സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ ഗോൾ നേടിയത്. പെനാൽറ്റിയിൽ നിന്നനാണ് മെസ്സി ഗോൾ നേടിയത്. മൂന്നു തവണ കൂടി അര്ജന്റീന സൗദി വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അർജന്റീനയുടെ ആക്രമണങ്ങളെ സൗദി പരുക്കൻ കളിയിലൂടെ തടഞ്ഞു നിർത്തുകയും ചെയ്തു.

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ഡി മരിയ തുടങ്ങി വെച്ച മുന്നേറ്റത്തിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ലയണൽ മെസ്സി തൊടുത്ത ഷോട്ട് മികച്ചൊരു സേവിലൂടെ സൗദി കീപ്പർ തട്ടിയകറ്റി. 9 ആം മിനുട്ടിൽ ലയണൽ മെസ്സിയിലൂടെ അര്ജന്റീന മുന്നിലെത്തി.പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.

സൗദി കീപ്പറെ നിസ്സാഹയകനാക്കി മെസി അനായാസം പെനാൽറ്റി വലയിലാക്കി. ഇതോടെ നാല് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്റീന താരമായി ലിയോ മെസ്സി.ലോകകപ്പിലെ മെസ്സിയുടെ ​ഗോൾ നേട്ടം ഏഴായി ഉയർന്നു. 21 ആം മിനുട്ടിൽ മെസ്സി അർജന്റീനയുടെ രണ്ടമത്തെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 27 ആം മിനുട്ടിൽ അര്ജന്റീന രണ്ടമത്തെ ഗോളും നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു . മധ്യ നിരയിൽ നിന്നും പപ്പു ഗോമസ് കൊടുത്ത ത്രൂ ബോൾ മനോഹരമായി ഇന്റർ മിലാൻ സ്‌ട്രൈക്കർ ഫിനിഷ് ചെയ്‌തെങ്കിലും ഓഫ്‌സൈഡ് വീണ്ടും വില്ലനായി മാറി.

ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ആദ്യ മത്സരത്തില്‍ സ്‌കലോണി അണിനിരത്തിയത്. ലൗറ്റാരോ മാര്‍ട്ടിനസിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയില്‍ ടീമിനെ അണിനിരത്തിയപ്പോള്‍ ലിയോണല്‍ മെസിയും ഏഞ്ചല്‍ ഡി മരിയയും പപു ഗോമസും തൊട്ടുപിന്നിലായി നിലയുറപ്പിച്ചു. റോഡ്രിഗോ ഡീ പോളും ലീയാന്‍ഡ്രോ പരേഡസും തൊട്ടുപിന്നില്‍. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ബാറിന് കീഴെ മാര്ടിനെസും അണിനിരന്നു.

Rate this post