സൂപ്പർ താരം സ്റ്റാർട്ട് ചെയ്യും, പോളണ്ടിനെതിരെ അർജന്റീന ഇറങ്ങുക രണ്ട് മാറ്റങ്ങളോടെ|Qatar 2022
കഴിഞ്ഞ അതിനിർണായകമായ മത്സരത്തിൽ മെക്സിക്കോയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിൽ അർജന്റീനയുടെ നാഷണൽ ടീമുള്ളത്. ആദ്യ മത്സരത്തിൽ ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മെക്സിക്കോയെ അർജന്റീന തുടർന്ന് പരാജയപ്പെടുത്തിയത്. ഗോളും അസിസ്റ്റുമായി ലിയോ മെസ്സി ഒരിക്കൽ കൂടി രക്ഷയ്ക്കെത്തുകയായിരുന്നു
എന്നാൽ ഈ മത്സരത്തിൽ അർജന്റീന ആരാധകരുടെ മനം കവർന്ന മറ്റൊരു താരം എൻസോ ഫെർണാണ്ടസാണ്. പകരക്കാരനായി വന്ന അദ്ദേഹം വളരെ മനോഹരമായ ഒരു ഗോളാണ് നേടിയിട്ടുള്ളത്.മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. ഇപ്പോഴിതാ ആരാധകർക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു സന്തോഷവാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. പോളണ്ടിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും.
അർജന്റീന മീഡിയയായ Tyc സ്പോർട്സാണ് ഈ സാധ്യത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിഡ്ഫീൽഡിലെ ഗൈഡോ റോഡ്രിഗസിന്റെ പകരക്കാരനായി കൊണ്ടാണ് എൻസോ ഇടം കണ്ടെത്തുക. മറ്റൊരു കൂടി അർജന്റീനയുടെ നിലയിൽ ഉണ്ടായേക്കും.വലതു വിങ് ബാക്ക് പൊസിഷനിൽ ഗോൺസാലോ മോണ്ടിയേലിന് പകരം മൊളീന തന്നെ മടങ്ങിയെത്തിയേക്കും.
Argentina possible eleven against Poland at the World Cup. https://t.co/yIQTDLRJ65 pic.twitter.com/fYBXlVFNcf
— Roy Nemer (@RoyNemer) November 28, 2022
അടുത്ത മത്സരത്തിൽ വിജയിക്കുക എന്നുള്ളത് അർജന്റീനക്ക് നിർബന്ധമായ കാര്യമാണ്. എന്നാൽ അർജന്റീനക്ക് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കും.മുന്നേറ്റ നിരയിൽ മാറ്റങ്ങൾ ഒന്നും വരുത്താൻ അർജന്റീന ഉദ്ദേശിക്കുന്നില്ല. വിജയം ലക്ഷ്യമിട്ടു കൊണ്ടു തന്നെയായിരിക്കും പോളണ്ടിനെതിരെ അർജന്റീന ഇറങ്ങുക.ലെവന്റോസ്ക്കിയേ പോലെ ഒരു താരത്തെ പിടിച്ചു കെട്ടേണ്ട ഉത്തരവാദിത്വവും അർജന്റീനയുടെ ഡിഫൻസിനുണ്ട്.കഴിഞ്ഞ മത്സരത്തിലേതുപോലെതന്നെ ഒരു മികച്ച വിജയം യൂറോപ്യൻ ടീമിനെതിരെയും വിജയിക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് / ഗൈഡോ റോഡ്രിഗസ് അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി.