ഒമ്പതാം നമ്പറിന് പുതിയ അവകാശി, ഖത്തർ വേൾഡ് കപ്പിലെ അർജന്റീന താരങ്ങളുടെ ജേഴ്സി നമ്പറുകൾ പുറത്ത് |Qatar 2022 |Argentina

ഖത്തർ വേൾഡ് കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപനവും കഴിഞ്ഞ് അർജന്റീന കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു. മാത്രമല്ല ഇന്നത്തെ പരിശീലനത്തിൽ എല്ലാവരും പങ്കെടുത്തതായാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. നാളെ അർജന്റീന UAE ക്കെതിരെ ഒരു ഫ്രണ്ട്ലി മത്സരം കളിക്കുന്നുണ്ട്.

26 താരങ്ങളുടെ സ്‌ക്വാഡിൽ 19 താരങ്ങളും പുതുതായി വേൾഡ് കപ്പിൽ പങ്കെടുക്കുന്നവരാണ്. ഇപ്പോൾ വേൾഡ് കപ്പിനുള്ള അർജന്റീന താരങ്ങളുടെ ജേഴ്‌സി നമ്പറുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.അർജന്റൈൻ മാധ്യമപ്രവർത്തകനായ എസ്റ്റബാൻ എഡുളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലയണൽ മെസ്സി പതിവ് പോലെ അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി ധരിക്കും. ഒരുപക്ഷേ മെസ്സി അവസാനമായായിരിക്കും വേൾഡ് കപ്പിൽ പത്താം നമ്പർ ജേഴ്സി അണിയുന്നത്. അതേസമയം അഗ്വേറോ ഒഴിച്ചിട്ട ഒമ്പതാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ജൂലിയൻ ആൽവരസാണ് ഈ ജേഴ്സി അണിയുക.

ഡി മരിയ പതിവുപോലെ പതിനൊന്നാം നമ്പർ ജേഴ്സി തന്നെയാണ് ധരിക്കുക. ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ് 23 ആം നമ്പർ ജേഴ്സി ധരിക്കും. അർജന്റീന താരങ്ങളുടെ ജേഴ്സി നമ്പറുകൾ താഴെ നൽകുന്നു.

1-ഫ്രാങ്കോ അർമാനി 2-ജുവാൻ ഫോയ്ത്ത് 3-നിക്കോളാസ് ടാഗ്ലിയാഫിക്കോ 4-ഗോൺസാലോ മോണ്ടിയേൽ5-ലിയാൻഡ്രോ പരേഡസ് 6-ജർമ്മൻ പെസെല്ല 7-റോഡ്രിഗോ ഡി പോൾ8-മാർക്കോസ് അക്യൂന 9-ജൂലിയൻ അൽവാരസ് 10-ലയണൽ മെസ്സി 11-ഏഞ്ചൽ ഡി മരിയ12-ജെറോനിമോ റുല്ലി 13-ക്രിസ്റ്റ്യൻ റൊമേറോ 14-എക്‌സിക്വൽ പലാസിയോസ്15-നിക്കോളാസ് ഗോൺസാലസ് 16-ജോക്വിൻ കൊറിയ 17-അലെജാൻഡ്രോ ഗോമസ്18-ഗൈഡോ റോഡ്രിഗസ് 19-നിക്കോളാസ് ഒട്ടമെൻഡി 20-അലക്സിസ് മാക് അലിസ്റ്റർ21-പോളോ ഡിബാല 22-ലൗട്ടാരോ മാർട്ടിനെസ് 23-എമിലിയാനോ മാർട്ടിനെസ്24-എൻസോ ഫെർണാണ്ടസ് 25-ലിസാൻഡ്രോ മാർട്ടിനെസ് 26-നഹുവൽ മൊലിന