ലോകകപ്പ് വിജയം , കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന |Qatar 2022
ഖത്തർ ലോകകപ്പ് ലയണൽ മെസ്സിയുടെ അർജന്റീന സ്വന്തമാക്കി. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അര്ജന്റീന ഫ്രാൻസിനെ കീഴടക്കി. ലോകകമെമ്പാടുമുള്ള അര്ജന്റീന ആരാധകരുടെ 36 വർഷം നീണ്ട കാത്തിരിപ്പിന് ഇതോടെ അവസാനം ആയിരിക്കുകയാണ്.
ലോകകപ്പിൽ അർജന്റീനയുടെ വിജയം കൊച്ചു കേരളത്തിലും വളരെ രീതിയിലാണ് ആഘോഷിച്ചത്. ലോകകപ്പിന് മുന്നേ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ട് ഔട്ട് ആഗോള ശ്രദ്ധ നേടുകയും അർജന്റീനയിലെ മാധ്യമങ്ങൾ വരെ ഇത് വാർത്തയാക്കുകയും ചെയ്തിരുന്നു.കൂടാതെ ചരിത്രത്തില് ഏറ്റവുമധികം മലയാളികൾ കണ്ട ലോകകപ്പ് കൂടിയായ 2022 ൽ സ്റ്റേഡിയത്തിനു പുറത്തും അകത്തും നിരവധി മലയാളികളാണ് അർജന്റീനയുടെ വിജയത്തിനായി ആർപ്പു വിളിച്ചത്.
ഇതിന്റെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങളിൽ വന്നതോടെ ഫുട്ബോളിനും അർജന്റീനക്കും വലിയ രീതിയിലുള്ള പിന്തുണ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലുമുണ്ടെന്ന് ലോകം മനസിലാക്കി തുടങ്ങുകയായിന്നു.ഖത്തർ ലോകകപ്പിൽ തങ്ങളെ പിന്തുണച്ചതിന് കേരളത്തോട് നന്ദി പറഞ്ഞ് അർജന്റീന ദേശിയ ഫുട്ബോൾ ടീം. ട്വിറ്ററിലൂടെ ഔദോഗികമായായിരുന്നു അർജന്റീനയുടെ നന്ദി പ്രകാശനം. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവർക്ക് പുറമെ കേരളത്തിനും അര്ജന്റീന പ്രത്യേക നന്ദി പറയുകയും ചെയ്തു.
#Qatar2022
— Selección Argentina 🇦🇷 (@Argentina) December 19, 2022
Thank you Bangladesh 🤩
Thank you Kerala, India, Pakistan. Your support was wonderful! https://t.co/GvKwUP2hwJ
അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശ് സ്വദേശികളുടെ വീഡിയോ ഷെയർ ചെയ്‌തതിനു ശേഷം കേരളത്തിനും ഇന്ത്യക്കും ബംഗ്ലാദേശിനും പാക്കിസ്ഥാനും നന്ദിയെന്നും നിങ്ങളുടെ പിന്തുണ മനോഹരമാണെന്നുമാണ് അവർ ട്വീറ്റ് ചെയ്‌തത്. യൂറോപ്യൻ ഫുട്ബോളിനേക്കാളും തെക്കേ അമേരിക്കൻ ഫുട്ബോളിനോടാണ് കേരളത്തിലെ ആരാധകർക്ക് താല്പര്യം. പ്രത്യേകിച്ചും ബ്രസീലിനും അര്ജന്റീനക്കും.