സൗത്ത് അമേരിക്കൻ യോഗ്യതയിൽ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചിലിയെ കീഴടക്കി അര്ജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അര്ജന്റീന വിജയം നേടിയത്.എയ്ഞ്ചൽ ഡി മരിയയും ലൗട്ടാരോ മാർട്ടിനെസും അര്ജനിനക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ചിലിക്ക് വേണ്ടി ബെൻ ബ്രെറ്റൺ ഡയസും ഗോൾ നേടി. ജയത്തോടെ അർജന്റീനയുടെ അപരാജിത കുതിപ്പ് 27 കളികളിലേക്ക് നീട്ടാനും സാധിച്ചു.
അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചിലിക്കെതിരായ മത്സരത്തിൽ ടീമിനൊപ്പമുണ്ടായിരുന്നില്ല .വാൾട്ടർ സാമുവലും റോബർട്ടോ അയാലയും പരിശീലകരായത്. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തുള്ള ചിലിക്ക് തുടർച്ചയായ രണ്ടാം ലോകകപ്പ് നഷ്ടപ്പെടുമെന്നാണ് തോന്നുന്നത്. ചിലിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.അലക്സിസ് സാഞ്ചസിന്റെ മിഡ്-റേഞ്ച് ഫ്രീ കിക്കിൽ നിന്നുള്ള ഷോട്ട് പുറത്തേക്ക് പോയി. 10 ആം മിനുട്ടിൽ അഞ്ചൽ ഡി മരിയയുടെ മനോഹരമായ ഗോളിലൂടെ അര്ജന്റീന ലീഡ് നേടി. ഡിഫൻഡർമാരെ മറികടന്ന് പിഎസ്ജി വിങ്ങറുടെ ഒരു ലോംഗ് റേഞ്ച് സ്ട്രൈക്ക് ചിലിയൻ വല കുലുക്കി.
Di Maria what a goal With Arabic commentary 😍🔥#Argentina #Chile pic.twitter.com/E5mFVQGKy9
— Koora (@Koora56456169) January 28, 2022
20 ആം മിനുട്ടിൽ ചിലി ഒപ്പമെത്തി. ന്യൂ ചിലിയൻ കൾട്ട് ഹീറോ ബ്രെററ്റൺ ഡിയാസ് മിനിറ്റുകൾക്ക് ശേഷം ഹോം സൈഡിന് സമനില നേടികൊടുത്തു , മാർസെലിനോ ന്യൂനസിന്റെ ഒരു ലോഫ്റ്റഡ് ക്രോസ്ത്. 34 ആം മിനുട്ടിൽ അർജന്റീന രണ്ടാം ഗോളും നേടി.റോഡ്രിഗോ ഡി പോളിന്റെ 40-യാർഡ് ഷോട്ടിൽ നിന്നും റീബൗണ്ടിൽ നിന്നും ലൗടാരോ മാർട്ടിനെസ് സ്കോർ 2 -1 ആക്കി ഉയർത്തി. 37 ആം മിനുട്ടിൽ ചിലി സമനിലയുടെ അടുത്തെത്തി. ഇന്റർ മിലാൻ സ്‌ട്രൈക്കർ അലക്സിസ് സാഞ്ചെസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി.
🚨⚽️ | GOAL FROM LAUTARO MARTINEZ! Chile 1 – 2 Argentina pic.twitter.com/sXum0PZgut
— Football For You (@FootbaIlForYou) January 28, 2022
ഒന്നാം പകുതി അവസാനിക്കാരായപ്പോൾ പൗലോ സീസർ ഡയസ് ഹുയിൻകെലെസിന്റെ ഷോട്ട് കീപ്പർ എമിലിയാനോ മാർട്ടിനെസ് രക്ഷപെടുത്തി. സമനില ഗോളിനായി ചിലി കിണഞ്ഞു ശ്രമിച്ചെങ്കിലും അര്ജന്റീന പ്രതിരോധത്തെ മറികടക്കാനയില്ല. 84 ആം മിനുട്ടിൽ എഡ്വേർഡോ വർഗാസിന്റെ ഹെഡ്ഡർ അതിശയകരമായ സേവിലൂടെ എമിലിയാനോ മാർട്ടിനെസ് തടുത്തിട്ടു. 88 ആം മിനുട്ടിൽ ബ്രെററ്റൺ ഡിയാസ് ഗോളിന് അടുത്തെത്തിയെങ്കിലും ഹെഡ്ഡർ പുറത്തേക്ക് പോയി.ഏഴ് മത്സരങ്ങളിൽ ആദ്യമായി അർജന്റീനിയൻ പ്രതിരോധം ചിലി ഈ മത്സരത്തിൽ തകർത്തെങ്കിലും അവരുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ തുലാസിലായി മാറി. 14 മത്സരങ്ങളിൽ നിന്നും 32 പോയിന്റുമായി ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് അര്ജന്റീന.