സ്വന്തം നേട്ടങ്ങളെക്കാൾ ഉപരി ടീമിന്റെ നേട്ടങ്ങൾക്കും മറ്റുള്ളവരുടെ നേട്ടങ്ങൾക്കും വേണ്ടി കളിക്കുന്ന താരമാണ് ലയണൽ മെസ്സി എന്നുള്ളതിന് ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് കഴിഞ്ഞു പോയ കാലങ്ങളിലെ താളുകളിൽ നിന്ന് ചീന്തി എടുക്കാൻ കഴിയും. ഗോളടിക്കുന്നതിനോടൊപ്പം തന്നെ സഹതാരങ്ങളെ ഗോൾ അടിപ്പിക്കുന്ന താരം കൂടിയാണ് മെസ്സി. അതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ സീസണിലും ഈ സീസണിൽ മെസ്സി നൽകിയ അസിസ്റ്റുകളുടെ കണക്കുകൾ.
മെസ്സിയുടെ അൺസെൽഫിഷ് പെരുമാറ്റത്തെ ഒരുപാടുപേർ പ്രശംസിച്ചിട്ടുണ്ട്. പെനാൽറ്റി കിക്ക് പോലും അസിസ്റ്റ് നൽകിയ ചരിത്രമുള്ള താരമാണ് മെസ്സി. അതുകൊണ്ടുതന്നെ ഇന്നത്തെ ഒരുപാട് യുവതാരങ്ങൾക്ക് മെസ്സി മാതൃകാ പുരുഷനാണ്. തങ്ങളുടെ റോൾ മോഡൽ മെസ്സിയാണ് എന്നുള്ളത് ഒരുപാട് സൂപ്പർതാരങ്ങൾ തുറന്ന് പറഞ്ഞ കാര്യമാണ്.
ആ കൂട്ടത്തിലേക്ക് ഇപ്പോൾ ആഴ്സണലിന്റെ ഇംഗ്ലീഷ് യുവ സൂപ്പർ താരമായ ബുകയോ സാക്കയും വന്ന് ചേർന്നിട്ടുണ്ട്. ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി എന്നാണ് സാക്ക പറഞ്ഞിട്ടുള്ളത്. മെസ്സിക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സാക്ക കൂട്ടിച്ചേർത്തിട്ടുണ്ട്.
Lionel Messi – The Greatest Defender of All Time 🤝😳pic.twitter.com/pCngf5WKHK
— Troll Football (@TrollFootbaII) September 24, 2022
‘ ലിയോ മെസ്സിക്കൊപ്പം കളിക്കളം പങ്കിടാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നുണ്ട്. വിശ്വസിക്കാൻ കഴിയാത്ത രൂപത്തിലുള്ള ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം. ഗോളുകൾ നേടുന്നതിനോടൊപ്പം തന്നെ അസിസ്റ്റുകൾ കൂടി നൽകാൻ കഴിവുള്ള താരമാണ് അദ്ദേഹം. മാത്രമല്ല ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി.ഒരു ടീം പ്ലയെർ കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം കളിക്കുന്നതിനെയാണ് ഞാൻ തിരഞ്ഞെടുക്കുക ‘ സാക്ക പറഞ്ഞു.
A local grassroots team presented @BukayoSaka87 with the trophy, before a Q&A session and a few photos ❤️ pic.twitter.com/hSgW6pFrkz
— England (@England) September 23, 2022
സാക്കയുടെ ക്ലബ്ബായ ആഴ്സണലിനെതിരെ വലിയ കണക്കുകൾ അവകാശപ്പെടാനുള്ള താരമാണ് മെസ്സി. തന്റെ കരിയറിൽ 6 തവണയാണ് മെസ്സി ആഴ്സണലിനെതിരെ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 9 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ഒരൊറ്റ മത്സരത്തിൽ മാത്രം നാലു ഗോളുകൾ ഗണേഴ്നെതിരെ മെസ്സി നേടുകയും ചെയ്തിട്ടുണ്ട്.