എസി മിലാന്റെ ബ്രസീലിയൻ പ്രതിഭയെ ഫ്രഞ്ച് ശക്തികൾക്ക് വേണം, നീക്കങ്ങൾ ആരംഭിച്ചു.

എസി മിലാന്റെ ബ്രസീലിയൻ പ്രതിഭ ലൂക്കാസ് പക്വറ്റയെ അന്വേഷിച്ച് ഫ്രഞ്ച് ശക്തികളായ ഒളിമ്പിക് ലിയോൺ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ എസി മിലാനുമായി ലിയോൺ ഇക്കാര്യങ്ങൾ സംസാരിച്ചിട്ടില്ല.

സുവാരസിന്റെ കാര്യത്തിൽ മെസ്സിയുടെ ഇടപെടൽ, ഉറ്റസുഹൃത്തിനെ ബാഴ്സയിൽ തന്നെ തുടരാൻ പ്രേരിപ്പിച്ച്…

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസ് ഈ വരുന്ന സീസണിലേക്ക് ബാഴ്‌സ വേണ്ടാത്ത താരങ്ങളിൽ ഒരാളാണ്. തുടക്കത്തിൽ താരത്തോട് ക്ലബ് വിടാൻ ബാഴ്സ കല്പിച്ചിരുന്നുവെങ്കിലും പിന്നീട് ബാഴ്സയും പരിശീലകൻ റൊണാൾഡ് കൂമാനും നിലപാടുകൾ മാറ്റാനുള്ള

ബാഴ്സക്ക് വലിയൊരാശ്വാസം, സൂപ്പർ താരം കരാർ പുതുക്കാനൊരുങ്ങുന്നു !

എഫ്സി ബാഴ്സലോണയുടെ ഏറ്റവും നിർണായകമായ താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പറായ മാർക്ക് ആൻഡ്രേ ടെർ സ്റ്റീഗൻ. ബാഴ്സയുടെ ബയേണിനോടേറ്റ തോൽവിക്ക് പിന്നാലെ ടീമിലെ ഒട്ടുമിക്ക താരങ്ങളും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ പരന്നപ്പോഴും ക്ലബ് വിടില്ല എന്ന തീരുമാനത്തിൽ

ഡീപേയെ വാങ്ങാനുള്ള ശേഷിയൊന്നും ബാഴ്‌സക്കില്ല, ട്വിസ്റ്റുളവാക്കുന്ന വെളിപ്പെടുത്തലുമായി ലിയോൺ…

ലിയോണിന്റെ ഡച്ച് സൂപ്പർ സ്‌ട്രൈക്കർ മെംഫിസ് ഡീപേ ഈ ആഴ്ച്ച അവസാനം ബാഴ്സയിൽ എത്തുമെന്നായിരുന്നു ഇന്നലെ പ്രമുഖ ഡച്ച് പത്രമായ ടെലെഗ്രാഫ് അറിയിച്ചിരുന്നത്. ഡീപേയുമായും ലിയോണുമായും ബാഴ്സ കരാറിൽ എത്തിയെന്നും 25-30 മില്യൺ യുറോകൾക്കിടയിലാണ്

സോഷ്യൽ മീഡിയയിലെ രാജാക്കന്മാരും റയൽ മാഡ്രിഡ്‌ തന്നെ, കണക്കുകൾ പുറത്ത് !

ഫുട്ബോൾ ലോകത്തെ സോഷ്യൽ മീഡിയ രാജാക്കന്മാരും റയൽ മാഡ്രിഡ്‌ തന്നെ. മറ്റേത് ടീമിനെക്കാളും കൂടുതൽ സാമൂഹികമാധ്യമങ്ങളിൽ പിന്തുണ ലഭിക്കുന്നത് റയൽ മാഡ്രിഡിനാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബ്ലിങ്ക്ഫയർ അനലിറ്റിക്സ് പുറത്തുവിട്ട കണക്കുകൾ

2021 കോപ്പ അർജന്റീനക്ക് നേടാനാവുമെന്ന പ്രതീക്ഷയിൽ മെസ്സി, അർജന്റീന ടീമിലുള്ള താരത്തിന്റെ വിശ്വാസം…

ഒട്ടുമിക്ക ബഹുമതികളും റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ച ലയണൽ മെസ്സിയുടെ കരിയറിൽ ഒരു കറുത്ത പാടായി അവശേഷിക്കുന്നത് ദേശീയ ടീമായ അർജന്റീനയുടെ കിരീടവരൾച്ച തന്നെയാണ്. 2005-ൽ അർജന്റീന ടീമിനൊപ്പം അണ്ടർ 20 വേൾഡ് കപ്പും 2008-ൽ ഒളിമ്പിക്സ് ഗോൾഡ്

മെസ്സി അന്യഗ്രഹജീവി, അദ്ദേഹത്തെ മറ്റൊരു ജേഴ്സിയിൽ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല, പ്യാനിക്ക് പറയുന്നു.

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി മുൻ യുവന്റസ് താരവും നിലവിലെ ബാഴ്സ താരവുമായ മിറാലെം പ്യാനിക്ക്. തന്റെ ഔദ്യോഗിക അവതരണവേളയിലാണ് പ്യാനിക്ക് മെസ്സിയെ വാനോളം പ്രശംസിച്ചത്. താൻ ഒരു അന്യഗ്രഹത്തിൽ നിന്നുള്ള

അർജന്റൈൻ താരം സെവിയ്യയിൽ എത്തി, ഫലമായി റയൽ മാഡ്രിഡ്‌ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് !

സ്പോർട്ടിങ് സിപിയുടെ അർജന്റൈൻ ലെഫ്റ്റ് ബാക്ക് മാർക്കോസ് അക്യൂന ഇനി സ്പാനിഷ് വമ്പൻമാരായ സെവിയ്യക്ക് വേണ്ടി പന്തു തട്ടും. ഇന്നലെയാണ് താരത്തെ തങ്ങൾ ക്ലബ്ബിൽ എത്തിച്ചതായി സെവിയ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാലു വർഷത്തെ കരാറിലാണ് താരം

ബാഴ്സക്കുമില്ല റയലിനുമില്ല, ലൗറ്ററോയുടെ കാര്യം തീരുമാനമായിട്ടുണ്ടെന്ന് ഏജന്റ് !

ഏറെ കാലമായി ക്ലബ്ബിൽ എത്തിക്കാൻ വേണ്ടി എഫ്സി ബാഴ്സലോണ കിണഞ്ഞു പരിശ്രമിക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്. താരത്തെ ബാഴ്സയിൽ എത്തിക്കുന്നതിന്റെ തൊട്ടടുത്ത് വരെ എത്തിയിരുന്നുവെങ്കിലും പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ

അരങ്ങേറ്റം ഗംഭീരമാക്കി, ബയേൺ നോട്ടമിട്ട താരത്തെ വിട്ടുനൽകേണ്ട എന്ന തീരുമാനമെടുത്ത് ബാഴ്സലോണ.

ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ എത്തിയ താരമായിരുന്നു പെഡ്രി. ലാസ് പാൽമസിൽ നിന്നായിരുന്നു ഈ പതിനേഴുകാരനായ താരത്തെ ബാഴ്സ റാഞ്ചിയത്. തുടർന്ന് താരത്തെ ലോണിൽ അയക്കാനായിരുന്നു ബാഴ്സയുടെ പദ്ധതി.സ്ഥിരമായി അവസരം ലഭിക്കുന്ന മറ്റേതെങ്കിലും ക്ലബ്ബിലേക്ക്