❛❛സാദിയോ മാനെ ഇനി ബുണ്ടസ്‌ലീഗിൽ ബയേൺ മ്യൂണിക്കിനായി ഗോളടിക്കും❜❜ |Sadio Mane

ലിവർപൂളിന്റെ സെനഗലീസ് സ്‌ട്രൈക്കർ സാദിയോ മാനെയെ ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി.32 മില്യൺ യൂറോ (£27.4 മില്യൺ)ക്കും കൂടാതെ 6 മില്യൺ യൂറോയും വ്യക്തിഗത, ടീം നേട്ടങ്ങളെ അടിസ്ഥാനമാക്കി 3 മില്യൺ യൂറോയും ലഭിക്കും, 2025 വരെയാണ് കരാർ.

30-കാരനുള്ള ഏറ്റവും പുതിയ ഓഫർ സ്വീകരിക്കുന്നതിന് മുമ്പ് ലിവർപൂൾ ബയേണിൽ നിന്നുള്ള രണ്ട് ബിഡുകൾ നിരസിചിരുന്നു.ചാമ്പ്യൻസ് ലീഗ് ഫൈനൽനോടനുബന്ധിച്ചായിരുന്നു സാഡിയോ മാനേ താൻ ക്ലബ് വിട്ടേക്കും എന്ന സൂചന നൽകിയത്, ഫൈനലിനു ശേഷം ക്ലബ്ബ് വിടാൻ തീരുമാനം ആവുകയും ചെയ്തിരുന്നെങ്കിലും എങ്ങോട്ട് എന്നുള്ളത് ആശങ്കയിലായിരുന്നു, എങ്കിലും ബയേൺ മ്യുണിക് താരത്തെ വിടാതെ പിന്തുടർന്ന് ക്ലബ്ബിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

2016-ൽ സതാംപ്ടണിൽ നിന്നാണ് മാനെ ലിവർപൂളിൽ എത്തുന്നത്. ബെൻഫിക്കയിൽ നിന്ന് 64 മില്യൺ പൗണ്ടിന് ഉറുഗ്വേ ഫോർവേഡ് ഡാർവിൻ ന്യൂനെസിനെ ചൊവ്വാഴ്ച സൈൻ ചെയ്തതിന് പിന്നാലെയാണ് മാനേയുടെ വിടവാങ്ങൽ വാർത്ത.സമീപ വർഷങ്ങളിൽ ലിവർപൂളിന്റെ വിജയത്തിൽ മാനെ അവിഭാജ്യ ഘടകമായിരുന്നു .2019-ൽ ചാമ്പ്യൻസ് ലീഗ് നേടാനും തുടർന്നുള്ള സീസണിൽ ലീഗ് കിരീടത്തിനായുള്ള 30 വർഷത്തെ ലിവർപൂളിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കു വഹിച്ചു.

ലിവർപൂളിനെ കാരബാവോ കപ്പും എഫ്എ കപ്പും നേടുന്നതിനും പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും റണ്ണേഴ്‌സ് അപ്പ് ഫിനിഷ് ചെയ്യുന്നതിനും മുമ്പ് സെനഗലിനൊപ്പം ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മാനെയെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ ഒരു വർഷമാണ്.എല്ലാ മത്സരങ്ങളിലുമായി 23 ഗോളുകളുമായി അദ്ദേഹം സീസൺ പൂർത്തിയാക്കി.

Rate this post
Bayern MunichLiverpoolSadio Mane