❝ഖത്തർ 2022 ലോകകപ്പ്, ബ്രസീൽ പരിശീലകൻ ടിറ്റെക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികൾ❞|Brazil |Qatar 2022|
2022 ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പുകളുടെ നിർണയം കഴിഞ്ഞപ്പോൾ അഞ്ചു തവണ ജേതാക്കളായ ബ്രസീലിനു ലഭിച്ച എതിരാളികൾ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരായിരുന്നു. ഗ്രൂപ് ജിയിലാണ് ഇവർ ഏറ്റുമുട്ടുന്നത്.
ഗ്രൂപ് ഘട്ടത്തിൽ മികച്ച പ്രകടനവുമായി ബ്രസീൽ ക്വാർട്ടറിലേക്ക് മുന്നേറിയാൽ ബെൽജിയത്തെ നേരിട്ടേക്കാം. 2018 ൽ റഷ്യയിൽ നടന്ന അവസാന ലോകകപ്പിൽ ബ്രസീലുകാർ ഈ നാല് രാജ്യങ്ങളിലെ മൂന്നെണ്ണത്തെയും നേരിട്ടിരുന്നു.ഗ്രൂപ്പ് ഘട്ടങ്ങളിൽ യൂറോപ്യൻ ടീമുകളായ സെർബിയയും സ്വിറ്റ്‌സർലൻഡും റഷ്യയിൽ നടന്ന ടൂർണമെന്റിന്റെ ബിൽഡ്-അപ്പിലുടനീളം ടിറ്റെക്കും ബ്രസീലിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു.ശക്തമായ പ്രതിരോധ നിരയുള്ള ഇരു ടീമുകളും ബ്രസീലിന് കടുത്ത സമ്മർദത്തിന് അടിമപ്പെടുത്തി.
വളരെ ഡീപ്പായി പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമുകളെ തകർക്കാൻ ബ്രസീൽ പാടുപെട്ടു. സ്വിസ് ടീം ബ്രസീലിനെ തളച്ചപ്പോൾ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. കോസ്റ്റ റിക്കക്കെതിരെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. പ്രീ ക്വാർട്ടറിൽ മെക്‌സിക്കോക്കെതിരെ വിജയിച്ചു കയറിയെങ്കിലും ബെൽജിയത്തിനെതിരായ മത്സരമാണ് ബ്രസീലിന്റെ ലോകകപ്പിന്റെ വിധി നിർണയിച്ചത്.ടൂർണമെന്റിലെ ഏറ്റവും ആകർഷകമായ രണ്ട് ടീമുകൾ തമ്മിലുള്ള അത്ഭുതകരമായ ബോക്‌സ്-ടു-ബോക്‌സ് ക്വാർട്ടർ ഫൈനലിൽ റോബർട്ടോ മാർട്ടിനെസിന്റെ ടീം അഞ്ച് തവണ ലോക ചാമ്പ്യനെ കീഴടക്കി സെമിയിലേക്ക് മുന്നേറി.
യൂറോപ്യൻ ടീമുകളുടെ ശക്തിക്ക് മുന്നിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പതറുന്ന കാഴ്ച പലപ്പോഴും വേൾഡ് കപ്പിൽ കാണാൻ സാധിച്ചു. ലോകകപ്പ് നേടിയ അവസാന ദക്ഷിണ അമേരിക്കൻ ടീമായിരുന്നു ബ്രസീൽ. ലോകകപ്പിലെ തോൽവി പരിശീലകൻ ടിറ്റെയെ പിടിച്ചുകുലുക്കി.1978ൽ ക്ലോഡിയോ കുട്ടീഞ്ഞോയ്ക്ക് ശേഷം ലോകകപ്പിന് ശേഷം തുടരുന്ന ആദ്യ പരിശീലകൻ ആയിരുന്നു ടിറ്റെ.ലോകകപ്പിന് ശേഷം ടിറ്റെ ബ്രസീൽ ടീമിനെ ഉടച്ചു വാർത്തു.മധ്യനിരയെ ശക്തിപ്പെടുത്തി തന്റെ പഴയ പ്രതിരോധ ശൈലി തിരിച്ചു കൊണ്ട് വരികയും ചെയ്തു.ടൈറ്റ് തത്ത്വങ്ങളുള്ള ഒരു പരിശീലകനാണ്, എന്നാൽ ജോർജ്ജ് സാമ്പവോളിയും മാർസെലോ ബയൽസയും ചെയ്യുന്നതുപോലെ അദ്ദേഹം ആദർശങ്ങളോട് പ്രതിബദ്ധത കാണിക്കില്ല.കാരണം ലളിതമാണ് ആദർശവാദത്തിന് സന്തുലിതാവസ്ഥ തകർക്കാൻ കഴിയില്ല എന്നതാണ്.
സന്തുലിതാവസ്ഥ എപ്പോഴും ബ്രസീലിന്റെ വിജയത്തിൽ പ്രധാനമാണ്. 1958-നും 1970-നും ഇടയിൽ ബ്രസീൽ മൂന്ന് ലോകകിരീടങ്ങൾ നേടിയത് അങ്ങനെയാണ്.ഒരു പരിശീലകനെന്ന നിലയിൽ, 1970-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പ് വിജയിക്കാൻ 4-3-3 ഫോർമേഷനുമായി എത്തിയ രിയോ സഗല്ലോ ഒരു ശൈലി രൂപപ്പെടുത്തി. 2018 ലെ ലോക്കപ്പിലെ ബെൽജിയത്തിലെ പരാജയത്തിന് ശേഷം ബ്രസീലിന് ഒരു സന്തുലിതമായ ടീമിനെ ഇറക്കാൻ സാധിച്ചിരുന്നില്ല.ടിറ്റെയുടെ ആദ്യ ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിലെ ഒഴുക്ക് വീണ്ടെടുക്കുന്നതിൽ ബ്രസീൽ പലപ്പോഴും പരാജയപ്പെട്ടു. എന്നിട്ടും ഖത്തറിലേക്കുള്ള യോഗ്യതയിൽ അവർ തോൽവിയറിയാതെ മുന്നേറി.
ബ്രസീൽ നാല് വർഷം മുമ്പുള്ളതിനേക്കാൾ ശക്തമാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. നിരവധി യുവ താരങ്ങൾ മികച്ച പ്രകടനവുമായി ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നത് ടിറ്റെക്ക് വലിയ തലവേദനയാവും.അടുത്തിടെ ഉറുഗ്വേയ്‌ക്കെതിരായ യോഗ്യതാ മത്സരത്തിൽ, സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിന് പിന്നിൽ റാഫിൻഹ, നെയ്മർ, ലൂക്കാസ് പാക്വെറ്റ എന്നിവരെ കളിച്ചു. എന്നാൽ റയൽ മാഡ്രിഡിൽ നിലയുറപ്പിക്കാൻ മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയറിനെ എവിടെ കളിപ്പിക്കും എന്നതിനെ കുറിച്ച് ഒരു തീരുമാനത്തിൽ എത്താൻ പരിശീലകന് ഇതുവരെ സാധിച്ചിട്ടില്ല.മധ്യനിരയിൽ റയൽ മാഡ്രിഡ് താരം കസെമിറോക്ക് കൂട്ടായി യുണൈറ്റഡ് താരം ഫ്രഡിനെയാണ് പരിശീലകൻ ഇറക്കാൻ ആഗ്രഹിക്കുന്നത്. മികച്ചൊരു മധ്യനിര താരത്തിന്റെ അഭാവം കുറച്ച് വർഷമായി ബ്രസീൽ നേരിട്ട് കൊണ്ടിരിക്കുന്നത്.
പലപ്പോഴും പ്ലെ മേക്കറുടെ റോളിൽ സൂപ്പർ താരം നെയ്മർ ആണ് എത്താറുള്ളത്. ആധൂനിക പദ്ധതികളോടെ വേൾഡ് കപ്പിനെത്തുന്ന യൂറോപ്യൻ ടീമുകളുമായി പിടിച്ചു നിൽക്കണമെങ്കിൽ ക്രിയേറ്റിവിട്ടയുള്ള മികച്ച മിഡ്ഫീൽഡർ ബ്രസീലിനു അത്യാവശ്യമാണ്.ഈ റോളിൽ അവസാനമായി വന്ന ലോകോത്തര താരം കക ആണ്.കക ഒഴിച്ചിട്ടു പോയ റോൾ ഇന്നും വേക്കന്റ് ആയി കിടക്കുന്നതിന് കാരണം ബ്രസീലിയൻ ആഭ്യന്തര ലീഗിന്റെ ക്ലബുകളുടെ കേളീ ശൈലിയിൽ വന്ന മാറ്റങ്ങളാണ്.രണ്ടായിരങ്ങൾ വരെ ഏറ്റവുമധികം ക്രിയേറ്റീവ് മധ്യനിരക്കാരെ ഉൽപ്പാദിപ്പിച്ചിരുന്ന രാഷ്ട്രമായ ബ്രസീലിന്റെ ആഭ്യന്തര ഫുട്‌ബോൾ സിസ്റ്റത്തിൽ 2010 ന് ശേഷം മിഡ്ഫീൽഡ് ഫ്ലൂയിഡിറ്റി ഗെയിമിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു.ഏറ്റവും എളുപ്പത്തിൽ ആക്രമണം നടത്താൻ സാധിക്കുന്ന വിംഗിലൂടെ കേന്ദ്രീകരിച്ച് ഉള്ള ശൈലി ബ്രസീൽ ക്ലബുകൾ സ്വീകരിച്ചതോടെ വിംഗർമാരും വൈഡ് മുന്നേറ്റക്കാരുടെയും അതിപ്രസരമായി മാറി കാൽപ്പന്ത്കളിയുടെ ഏറ്റവും വലിയ ടാലന്റ് ഫാക്റ്ററി ആയ ബ്രസീലിയൻ ഫുട്‌ബോൾ.
അതുകൊണ്ട് ക്രിയാത്മകമായ സുന്ദരമായ താളത്തിൽ പന്തു തട്ടുന്ന ഒരു ലോകോത്തര ക്രിയേറ്റീവ് മിഡ്ഫീൽഡ് സഖ്യത്തെ ലോകകപ്പിന് മുമ്പ് കണ്ടെത്താനായാലേ ലോകകപ്പ് വിജയം ലക്ഷ്യത്തിലെത്തൂ എന്ന് ടിറ്റെക്ക് നന്നായി അറിയാം. മികച്ചൊരു മിഡ്ഫീൽഡ് കോമ്പിനേഷൻ കണ്ടെത്താൻ സാധിക്കാത്തത്,പ്രതിരോധത്തിൽ മികച്ച താരങ്ങൾ ഉണ്ടെങ്കിലും ലെഫ്റ്റ് ബാക്ക് റൈറ്റ് ബാക്ക് പൊസിഷനുകളിൽ പല താരങ്ങളെ പരീക്ഷിച്ചെങ്കിലും നിലവാരമുള്ളവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മുന്നേറ്റ നിരയിൽ മികവുറ്റ താരങ്ങളുണ്ടെങ്കിലും ഗോളടിക്കുന്ന സെന്റര് ഫോർവേഡ് ബ്രസീൽ ടീമിന് ഇപ്പോഴും ഒരു സ്വപ്നം തന്നെയാണ്.