നെയ്മറുടെ നേതൃത്വത്തിലുള്ള ബ്രസീലിന് ശക്തമായ ഗ്രൂപ്പ്’ ഉണ്ടെന്നും ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് നേടാൻ കൂടുതൽ സാധ്യതയുണ്ടെന്നും ബ്രസീലിയൻ ഇതിഹാസം കാക്ക പറഞ്ഞു.2018 ലോകകപ്പിൽ ബ്രസീൽ അവരുടെ മൂന്ന് ഗ്രൂപ്പ് ഇ മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ചു റൗണ്ട്-16-ൽ മെക്സിക്കോയെ പരാജയപ്പെടുത്തി.
നിർഭാഗ്യവശാൽ, ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല.ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളും കെവിൻ ഡി ബ്രൂയ്ന്റെയും ഗോളുകൾ റെഡ് ഡെവിൾസിന് 2-0 ലീഡ് നൽകി, 76-ാം മിനിറ്റിൽ റെനാറ്റോ അഗസ്റ്റോ ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ സാധിച്ചില്ല.ഈ വർഷം ഖത്തറിൽ നടക്കുന്ന മഹത്തായ ഇവന്റിൽ ബ്രസീൽ മികച്ച ഫലം പ്രതീക്ഷിക്കുന്നുവെന്നും 2002 ലെ ലോകകപ്പ് ജേതാവായ കാക പറഞ്ഞു.
Brazil 🇧🇷
— Antonio Mango (@AntonioMango4) March 25, 2022
World Cup winners in 2002. TOTY from 1994-2006.
Players like Ronaldo, Ronaldinho, Carlos, Kaka, Adriano, Rivaldo, Gilberto Silva
Not much beaten this side and I haven’t even mentioned their South American Achievements pic.twitter.com/BG64QbxhXC
“ലോകകപ്പിന്റെ ഫേവറിറ്റുകളിൽ ഒന്നാണ് ബ്രസീൽ എന്ന് ഞാൻ കരുതുന്നു. അവർ ശരിയായ സമയത്ത് ഉയർന്നുവരുന്നു. അവർ ചിലിയെ 4-0 ന് തോൽപ്പിച്ചു, അവരുടെ അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചു, അതിലൊന്ന് നെയ്മർ ഇല്ലാതെയായിരുന്നു. ബ്രസീലിന് ശക്തമായ ഒരു ഗ്രൂപ്പുണ്ട്, ഇത് നെയ്മറിന് തിളങ്ങാനുള്ള കൂടുതൽ സാധ്യത നൽകുന്നു” കാക പറഞ്ഞു. ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കഴിവിനെയും കാക അഭിനന്ദിക്കുകയും ചെയ്തു.
“അവൻ തയ്യാറാണ്, കൂടുതൽ പക്വതയുള്ളവനാണ്, അനുഭവപരിചയമുള്ളവനാണ്. അവൻ അപാരമായ കഴിവുള്ളവനാണ്. നെയ്മറിന് ബ്രസീലിനെ (പ്രതാപത്തിലേക്ക്) നയിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.ഗ്രൂപ്പ് മുഴുവനും ശക്തരായതിനാൽ അത് നെയ്മറിന് തിളങ്ങാനുള്ള അവസരം നൽകുന്നുവെന്നും അദ്ദേഹത്തിന് എല്ലാ ഉത്തരവാദിത്തങ്ങളും ഉണ്ടാകില്ലെന്നും ഞാൻ കരുതുന്നു.ഗെയിമിന്റെ ഏത് ഘട്ടത്തിലും അദ്ദേഹത്തിന് ഒരു മാറ്റമുണ്ടാക്കാൻ കഴിയും” നെയ്മറെക്കുറിച്ച് കാക പറഞ്ഞു.
2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 17 കളികളിൽ നിന്ന് 14 വിജയങ്ങളും മൂന്ന് സമനിലകളും നേടി ബ്രസീൽ അപരാജിത കുതിപ്പിലാണ്.45 പോയിന്റുമായി CONMEBOL സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ ബ്രസീലിനായി.ബദ്ധവൈരികളായ അർജന്റീന ആറ് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.റയൽ മാഡ്രിഡ് വിംഗർ വിനീഷ്യസ് ജൂനിയറിന് ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ കൊടുങ്കാറ്റായി മാറാൻ ആവശ്യമായതെല്ലാം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.21-കാരൻ കഴിഞ്ഞ വർഷം ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ വളരെയധികം പക്വത പ്രാപിച്ചു.
Vinicius Jr. acquired 120 tickets for Brazil's game vs. Chile with the hope of celebrating his first international goal with family and friends 🇧🇷
— ESPN FC (@ESPNFC) March 25, 2022
He delivered ⚽✅ pic.twitter.com/rd8gXegZll
ഈ സീസണിൽ ലോസ് ബ്ലാങ്കോസിന്റെ രണ്ടാമത്തെ മുൻനിര സ്കോററും അസിസ്റ്റ് പ്രൊവൈഡറുമാണ്.അടുത്തിടെ ചിലിക്കെതിരെ തന്റെ രാജ്യത്തിനായി തന്റെ ആദ്യ ഗോൾ നേടി, ബ്രസീലിന്റെ നിറങ്ങളിൽ തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് വിനീഷ്യസ് കാണിച്ചു തരുകയും ചെയ്തു.ടിറ്റെ അദ്ദേഹത്തിന് ബ്രസീലിനായി സ്ഥിരം അവസരങ്ങൾ നൽകിയാൽ, ഈ വർഷം ഖത്തറിൽ നെയ്മറെ കടത്തിവെട്ടിയാലും അത്ഭുതപ്പെടാനില്ല.