“പാർമയുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ട് ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പർ “
പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറിയിട്ട് 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വിരമിക്കാൻ ജിയാൻലൂജി ബഫണിന് പദ്ധതിയില്ല. ഇറ്റാലിയൻ ക്ലബ് പാർമയുമായി രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പിട്ടതോടെ താരം 46 വയസ്സ് വരെ പ്രൊഫെഷണൽ ഫുട്ബോളിൽ തുടരും.വിവിധ ഇറ്റാലിയൻ മാധ്യമങ്ങളാണ് 44 കാരനായ താരം കരാർ പുതുക്കിയെന്ന് റിപ്പോർട്ട് ചെയ്തത്.
1995 നവംബറിൽ 17 വയസുകാരനായി അരങ്ങേറ്റം കുറിച്ച സീരി ബി ടീമായ പാർമയിൽ തന്നെ കരിയർ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം.പാർമയെ തിരികെ സീരി എയിൽ എത്തിക്കുക ആണ് ബുഫന്റെ ലക്ഷ്യം. 43കാരനായ താരം വിരമിക്കില്ല എന്നും 2022 ലോകകപ്പ് വരെ ഫുട്ബോളിൽ സജീവമായി ഉണ്ടാകും എന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.“ഇത് എനിക്കും എന്റെ മുഴുവൻ കുടുംബത്തിനും മനോഹരമായ ഒരു ദിവസമാണ്,” ബഫൺ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഞാൻ ആഗ്രഹിച്ചത് സംഭവിച്ചു, പ്രസിഡന്റും ക്ലബ്ബും അത് ആഗ്രഹിച്ചുവെന്ന് ഞാൻ കരുതുന്നു, ആരാധകരും നഗരവും അത് ആഗ്രഹിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”.
പാർമയിലെയും നഗരത്തിലെയും ആളുകളുമായി എനിക്ക് എപ്പോഴും ഉണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ പുറത്താണ് പാർമയിലേക്കുള്ള എന്റെ തിരിച്ചുവരവ്.”1991 മുതൽ 95 വരെ പാർമയുടെ യൂത്ത് ടീമിൽ നിന്നാണ് ഇതിഹാസ താരത്തിൻ്റെ പിറവി. പിന്നീട് 1995 മുതൽ 2001 വരെയാണ് താരം പാർമയുടെ സീനിയർ ടീമിൽ കളിച്ചു. ആ സമയത്ത് ടീമിനൊപ്പം സീരി എ കിരീടവും അദ്ദേഹം സ്വന്തമാക്കി. പിന്നീട് 2001ൽ യുവന്റസിലെത്തിയ ബഫൺ 17 വർഷങ്ങൾക്കു ശേഷം 2018ൽ യുവന്റസ് വിട്ടു. പിന്നീട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ഒരു സീസൺ സീസൺ കളിച്ച അദ്ദേഹം പിന്നീട് സീസണിൽ യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തി.
ഒരു വർഷത്തെ കരാർ അവസാനിച്ചതിനു പിന്നാലെയാണ് ബഫൺ തൻ്റെ ആദ്യ ക്ലബിലേക്ക് മടങ്ങി എത്തിയത്. സീസണിൽ ക്ലബിനായി ബഫൺ 22 മത്സരങ്ങൾ കളിച്ചു.26 വർഷം മുമ്പ് പാർമയിൽ കരിയർ ആരംഭിച്ച ബഫൺ 2001ൽ ആയിരുന്നു യുവന്റസിലേക്ക് എത്തിയത്. 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിയിട്ടുണ്ട്.