വേണെങ്കിൽ പെപ് ഗാർഡിയോളയുടെ തൊപ്പി വരെ തെറിച്ചേക്കാം: റയൽ മാഡ്രിഡ് പരിശീലകൻ  ആഞ്ചലോട്ടി

ലാലിഗയിൽ നടക്കുന്ന പതിനേഴാം റൗണ്ട് മത്സരത്തിൽ റയൽ മാഡ്രിഡും വലൻസിയും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 നാണ് മത്സരം നടക്കുക.നിലവിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് എങ്കിൽ പതിനാലാം സ്ഥാനത്താണ് വലൻസിയ ഉള്ളത്.

ദിവസങ്ങൾക്ക് മുമ്പായിരുന്നു വലൻസിയ അവരുടെ പരിശീലകനായ ഗെണ്ണാരോ ഗട്ടൂസോയെ പുറത്താക്കിയത്.അതിനുശേഷമാണ് ഇപ്പോൾ അവർ റയലിനെ നേരിടാൻ വരുന്നത്.പരിശീലകനെ പുറത്താക്കിയ കാര്യത്തെക്കുറിച്ച് പ്രസ് കോൺഫറൻസിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയോട് അഭിപ്രായം തേടിയിരുന്നു.

പരിശീലകരുടെ കാര്യത്തിലുള്ള യാഥാർത്ഥ്യം ഇങ്ങനെയൊക്കെയാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.വേണമെങ്കിൽ ഒരു ദിവസം പെപ് ഗാർഡിയോളയുടെ തൊപ്പി വരെ തെറിക്കാമെന്നും കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും ഈ റയൽ മാഡ്രിഡ് പരിശീലകൻ കൂട്ടിച്ചേർത്തു.

‘സ്ഥാനം തെറിക്കുക എന്നുള്ളതൊക്കെ പരിശീലകരുടെ കാര്യങ്ങളിലെ ഒരു യാഥാർത്ഥ്യമാണ്.എല്ലാ പരിശീലകരുടെയും സ്ഥാനം തെറിച്ചേക്കാം.എന്നാൽ പെപ് അതിൽ നിന്നും വ്യത്യസ്തനാണ്.എന്നിരുന്നാൽ പോലും അദ്ദേഹത്തിന് നല്ല നിലയിൽ ഫുട്ബോൾ മാനേജ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഒരു ദിവസം അദ്ദേഹത്തിന്റെ സ്ഥാനവും തെറിച്ചേക്കാം.എന്റെ കരിയറിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.പക്ഷേ ഞാൻ ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നുണ്ടല്ലോ’ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

അവസാന 10 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു മത്സരത്തിൽ മാത്രമാണ് വലൻസിയക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.ഇതുകൊണ്ടാണ് ഗട്ടൂസോക്ക് തന്റെ സ്ഥാനം നഷ്ടമായത്.അതേസമയം കഴിഞ്ഞ സീസണിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും റയലിന് നേടിക്കൊടുക്കാൻ സാധിച്ചിട്ടുള്ള പരിശീലകനാണ് ആഞ്ചലോട്ടി.അദ്ദേഹം ബ്രസീൽ നാഷണൽ ടീമിന്റെ പരിശീലകനായേക്കും എന്നുള്ള വാർത്തകൾ ഈയിടെ ഉണ്ടായിരുന്നു.

Rate this post