കളിച്ചത് കേവലം അഞ്ചു മാസങ്ങൾ മാത്രം,പോർച്ചുഗീസ് ലീഗിനെ അടക്കി ഭരിച്ചുകൊണ്ടാണ് എൻസോ ചെൽസിയിൽ എത്തുന്നതെന്ന് കണക്കുകൾ

അർജന്റീനയുടെ മിന്നും താരമായ എൻസോ ഫെർണാണ്ടസിനെ കണ്ണഞ്ചിപ്പിക്കുന്ന വില നൽകി കൊണ്ടാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി ബെൻഫിക്കയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.121 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വേണ്ടി ചെൽസി മുടക്കിയിട്ടുള്ളത്. പ്രീമിയർ ലീഗിലേക്ക് കടന്ന് വരുന്ന ഏറ്റവും വിലകൂടിയ താരമായി മാറാനും ഈ അർജന്റീനക്കാരന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അദ്ദേഹം അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റ് വിട്ടുകൊണ്ട് ബെൻഫിക്കയിൽ എത്തിയത്.കേവലം 5 മാസങ്ങൾ മാത്രമാണ് അദ്ദേഹം പോർച്ചുഗീസ് ലീഗിൽ കളിച്ചിട്ടുള്ളത്. എന്നാൽ ആ അഞ്ചു മാസങ്ങൾക്കുള്ളിൽ തന്നെ ഈ സീസണിലെ പോർച്ചുഗീസ് ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ എൻസോക്ക് സാധിച്ചു എന്നുള്ളതാണ് കണക്കുകൾ കാണിക്കുന്നത്.

17 മത്സരങ്ങളാണ് അദ്ദേഹം പോർച്ചുഗീസ് ലീഗിൽ കളിച്ചിട്ടുള്ളത്.ഒരു ഗോളും 5 അസിസ്റ്റുകളും നേടാൻ ഈ മിഡ്ഫീൽഡർക്ക് കഴിഞ്ഞു.പോർച്ചുഗീസ് ലീഗിൽ ഏറ്റവും കൂടുതൽ തവണ കൃത്യമായ പാസുകൾ ഈ സീസണിൽ നൽകിയിട്ടുള്ള താരം എൻസോയാണ്.1446 പാസുകളാണ് അദ്ദേഹം ഇതുവരെ നൽകിയിട്ടുള്ളത്.ഏറ്റവും കൂടുതൽ പ്രോഗ്രസീവ് പാസുകൾ നൽകിയിട്ടുള്ളതും എൻസോ തന്നെയാണ്.105 പ്രോഗ്രസീവ് പാസുകൾ നൽകി.മത്സരത്തിന്റെ ഗതി നിർണയിക്കുന്ന പാസുകൾ ഏറ്റവും കൂടുതൽ തവണ വിജയകരമായി പൂർത്തിയാക്കിയതും എൻസോ തന്നെയാണ്.30 പാസുകൾ അദ്ദേഹം പൂർത്തിയാക്കി.

ഏറ്റവും കൂടുതൽ ലോങ്ങ് പാസുകൾ പൂർത്തിയാക്കിയത് എൻസോയാണ്.161 ലോങ്ങ് പാസുകൾ.ലാസ്റ്റ് തേഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയിട്ടുള്ള താരവും എൻസോ തന്നെയാണ്.248 പാസുകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.അതായത് പാസുകളുടെ കാര്യത്തിൽ ഒരു സമ്പൂർണ്ണ ആധിപത്യമാണ് ഈ അർജന്റീന താരം പുലർത്തിയിട്ടുള്ളത്.

താരത്തിന്റെ ഈ മികവ് തന്നെയാണ് പൊന്നും വില കൊടുത്തുകൊണ്ട് താരത്തെ സ്വന്തമാക്കാൻ ചെൽസിയെ പ്രേരിപ്പിച്ചതും.മാത്രമല്ല കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ എൻസോയുടെ മികവ് എന്താണ് എന്നുള്ളത് ലോകത്തിന് തെളിഞ്ഞതാണ്.ഏറ്റവും മികച്ച യുവ താരത്തിനുള്ള അവാർഡ് കൈക്കലാക്കി കൊണ്ടാണ് അദ്ദേഹം ഖത്തർ വിട്ടത്.

4.9/5 - (115 votes)