❝ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ബാഴ്‌സലോണയ്ക്ക് ഒരു സാധ്യതയും കാണുന്നില്ല❞ : ലയണൽ മെസ്സി

ലയണൽ മെസ്സിയുടെ ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജർമെയ്നിലേക്കുള്ള ട്രാൻസ്ഫർ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടികച്ചതായിരുന്നു. മെസ്സി ക്ലബ് വിട്ടതിനു ശേഷം താളം കിട്ടാതെ വലയുകയാണ് ബാഴ്സലോണ.ഈ സീസണിൽ ഫോമിനായി കഷ്ടപ്പെടുന്ന അവർ ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ 9 -ആം സ്ഥാനത്താണ്.ലയണൽ മെസ്സിയുടെ പിഎസ്ജി ട്രാൻസ്ഫർ കറ്റാലൻ ക്ലബിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കളിക്കളത്തിലുംവാണിജ്യപരമായും അത് ബാധിച്ചു.

ലാ ലീഗയിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും വലിയ പരാജയമായി മാറിയിരിക്കുകയാണ് ബാഴ്സലോണ. ആദ്യ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയ അവർ ഗ്രൂപ്പിൽ ഏറ്റവും താഴെയുള്ളവരും ആദ്യ റൗണ്ടിൽ പുറത്താകുന്നതിന്റെ വക്കിലുമാണ്. മാർക്ക പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പിഎസ്ജി ഫോർവേഡ് ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുമ്പോൾ ഈ സീസണിൽ യൂറോപ്പിലെ എലൈറ്റ് മത്സരത്തിൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന പ്രധാന ക്ലബ്ബുകൾ തെരഞ്ഞെടുത്തു. എന്നാൽ അര്ജന്റീന താതാരം രണ്ടു പതിറ്റാണ്ട് കളിച്ച ക്ലബ് കിരീടം നേടാൻ സാധ്യതയില്ലെന്നും ലയണൽ മെസ്സി പറഞ്ഞു.

“എല്ലാവരും കരുതുന്നത് പാരീസ് സെന്റ്-ജെർമെയ്ൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്നാണ്, എന്നാൽ കൂടുതൽ ടീമുകൾ ഉണ്ട്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എപ്പോഴും നന്നായി കളിക്കുന്നവരാണ് , ബയേൺ മ്യൂണിക്ക്, ഇന്റർ എന്നിവയുണ്ട്.ഏതെങ്കിലും. ടീം ഞാൻ മറന്നോ എന്നറിയില്ല ” മെസ്സി പറഞ്ഞു.

സൂപ്പർ താരങ്ങൾ നിറഞ്ഞ പിഎസ്ജി യുടെ ചാമ്പ്യൻസ് ലീഗിലെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് “ഗ്രൂപ്പിൽ നല്ല കളിക്കാർ ഉണ്ടെന്നും എന്നാൽ അവർ ഒരു ടീമായി കളിക്കേണ്ടതുണ്ടെന്നും, കിരീടങ്ങൾ നേടാൻ നിങ്ങൾ ഒരു ടീമായി കളിക്കേണ്ടത് പ്രധാനമാണ്. ഞങ്ങളെക്കാൾ കൂടുതൽ കൂട്ടായ അനുഭവമുള്ള ഈ ക്ലബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ ഒരു പടി പിന്നിലാണെന്ന് പറയേണ്ടി വരും . ഏതാനും വർഷങ്ങളായി ക്ലബ്ബ് ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു, അടുത്തിടെ അവർ അടുത്തെത്തി ” മെസ്സി പറഞ്ഞു.

പിഎസ്ജി യുടെ ഏറ്റവും വലിയ ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് മെസ്സിയുടെ വരവോടു കൂടി സ്വന്തമാക്കാനാവും എന്ന വിശ്വാസത്തിലാണ് ക്ലബ്. സൂപ്പർ താരങ്ങൾ അടങ്ങിയ ടീം ഒരു ടീമായി മുന്നോട്ട് പോയാൽ യൂറോപ്പിലെ രാജാക്കന്മാരാവാൻ പാരീസ് ക്ലബിന് സാധിക്കുകയും ചെയ്യും.

Rate this post
Fc BarcelonaLionel MessiPsg