❝ന്യൂസിലൻഡിനെ മറികടന്ന് ഖത്തറിലെ മുപ്പത്തിരണ്ടാമത്തെ ടീമായി മാറി കോസ്റ്റാറിക്ക ❞ |Qatar 2022 |FIFA World Cup

ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിൽ ന്യൂസിലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മധ്യഅമേരിക്കൻ രാഷ്ട്രമായ കോസ്റ്റാറിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന മുപ്പത്തിരണ്ടാമത്തെ ടീമായി മാറി. ഇതോടെ 2022 ലോകകപ്പിനുള്ള ടീമുകളുടെ പട്ടിക പൂർത്തിയായി.

ജോയൽ കാംബെലിന്റെ മൂന്നാം മിനിറ്റിലെ ഗോളിനാണ് കോസ്റ്റാറിക്കയെ ലോകകപ്പിലെത്തിച്ചത്.ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻ ആഴ്സണൽ സ്‌ട്രൈക്കറുടെ ഗോൾ ന്യൂസിലൻഡിന്റെ ലോകക്കപ്പ് പ്രതീക്ഷകൾ തകർത്തു.1990, 2002, 2006, 2014, 2018 എന്നീ അഞ്ച് ലോകകപ്പുകൾക്ക് കോസ്റ്റാറിക്ക നേരത്തെ യോഗ്യത നേടിയിരുന്നു.ഓൾ വൈറ്റ്സ് എന്നറിയപ്പെടുന്ന ന്യൂസിലൻഡ് 1982ലും 2010ലും ടൂർണമെന്റിൽ പങ്കെടുത്തു.

69-ാം മിനിറ്റിൽ പകരക്കാരനായ കോസ്റ്റ ബാർബറസസിന് ചുവപ്പ് കാർഡ് ലഭിച്ചത് ന്യൂസിലൻഡിന്റെ സമനില ഗോളിനായുള്ള തിരച്ചിലിന് തടസ്സമായി.76-ാം മിനിറ്റിൽ ക്ലെയ്‌റ്റൺ ലൂയിസിന്റെ ഷോട്ട് രക്ഷപ്പെടുത്തിയ കോസ്റ്റാറിക്ക ഗോൾകീപ്പർ കെയ്‌ലർ നവാസും വിജയത്തിൽ നിർണായകമായി മാറി.2014-ൽ ബ്രസീലിൽ ക്വാർട്ടർ ഫൈനലിലെത്തിയ കോസ്റ്റാറിക്ക, തുടർച്ചയായ മൂന്നാം ലോകകപ്പിൽ പങ്കെടുക്കും, 2014-ൽ മെക്‌സിക്കോയോടും 2018-ൽ പെറുവിനോടും പ്ലേഓഫിൽ തോറ്റ ന്യൂസിലൻഡ് തുടർച്ചയായ മൂന്നാം തവണയും ഫൈനൽ ഹർഡിൽ വീണു.

ഖത്തർ ലോകകപ്പിൽ സ്‌പെയിൻ, ജർമ്മനി, ജപ്പാൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് കോസ്റ്റാറിക്ക. കോൺക്കകാഫ് ഗ്രൂപ്പിൽ നാലാം സ്ഥാനം സ്വന്തമാക്കിയാണ് കോസ്റ്റാറിക്ക പ്ലേ ഓഫ് കളിക്കാൻ യോഗ്യത നേടിയത്. ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിന് 32 ടീമുകളും യോഗ്യത നേടിയതോടെ, ഖത്തർ 2022-ലേക്കുള്ള യോഗ്യത കാമ്പെയ്‌നും അവസാനിച്ചിരിക്കുകയാണ്.

Rate this post