❝ക്രിസ്റ്റ്യാനോ റൊണാൾഡോ ചെൽസിയിലെത്തുമോ ?❞- അവസാന ഉത്തരവുമായി തോമസ് ടുച്ചൽ

ഇംഗ്ലീഷ് വമ്പൻമാരായ ചെൽസി ബുധനാഴ്ച എതിരാളിയും ഇംഗ്ലീഷ് ചാമ്പ്യനുമായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സ്‌ട്രൈക്കർ റഹീം സ്റ്റെർലിംഗിന്റെ രൂപത്തിൽ ആദ്യത്തെ സുപ്രധാന സീസൺ സൈനിംഗ് ഉറപ്പിച്ചു.ഈ മാസം ആദ്യം സതാംപ്ടണിൽ നിന്ന് വെൽഷ് ഗോൾകീപ്പർ എഡി ബീച്ചിനെ സൈൻ ചെയ്തതിന് ശേഷം സീസണിലെ രണ്ടാമത്തെ സൈനിംഗായിരുന്നു .

സ്റ്റെർലിംഗ് ട്രാൻസ്ഫർ പൂർത്തിയായതോടെ ചെൽസി അടുത്ത ട്രാൻസ്ഫർ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്.പക്ഷേ, അത് ആരാണ്? മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ? ബ്ലൂസ് അടുത്തിടെ അദ്ദേഹത്തിൽ താൽപ്പര്യം കാണിച്ചിരുന്നു. എന്നാൽ 37 കാരനെ ടീമിലെത്തിക്കാൻ ശ്രമിക്കേണ്ടെന്ന് തീരുമാനിചിരിക്കുകയാണ് ചെൽസി.ക്ലബ് ഉടമ ടോഡ് ബോഹ്‍ലിയും പരിശീലകൻ തോമസ് ടുഷെലും തമ്മിൽ നടന്ന ചർച്ചക്ക് ശേഷമാണ് റൊണാൾഡോക്കായി നീക്കങ്ങൾ നടത്തേണ്ടെന്ന് ചെൽസി തീരുമാനിച്ചത്.

ട്രാൻസ്ഫർ മാർക്കറ്റിലെ ക്ലബിന്റെ നിഷ്ക്രിയത്വം കാരണവും യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ആഗ്രഹം കൊണ്ടും ഏതാനും ആഴ്ചകൾക്ക് മുമ്പ് യുണൈറ്റഡ് വിടാനുള്ള ആഗ്രഹം റൊണാൾഡോ പ്രകടിപ്പിച്ചിരുന്നു.പല ക്ലബുകളിലും അദ്ദേഹം സ്വയം വാഗ്ദാനം ചെയ്തപ്പോൾ ചിലർ 37 കാരന്റെ ഓഫർ നിരസിച്ചതായി റിപ്പോർട്ടുണ്ട്.” മറ്റൊരു സ്‌ട്രൈക്കറെ സൈൻ ചെയ്യുന്നത് ഞാൻ തള്ളിക്കളയില്ല എന്നാൽ ഇപ്പോൾ അത് മുൻഗണനയല്ല. പ്രതിരോധത്തിനാണ് ഇപ്പോൾ മുൻഗണന. അതൊരു രഹസ്യമല്ല. അവിടെ നിന്ന്, സാധ്യമായത് എന്താണെന്ന് ഞങ്ങൾ കാണേണ്ടതുണ്ട്” റൊണാൾഡോയുടെ അവസ്ഥയെക്കുറിച്ച് സ്കൈ സ്‌പോർട്‌സിനോട് സംസാരിച്ച തുച്ചൽ പറഞ്ഞു.

പുതിയ ചെൽസി ഉടമ ടോഡ് ബോഹ്ലി റൊണാൾഡോയെ ടീമിലെത്തിക്കാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു. റൊണാൾഡോയെപ്പോലുള്ള ഒരു കളിക്കാരന് ക്ലബ്ബിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ആഗോള അംഗീകാരത്തിൽ പുതിയ അമേരിക്കൻ ഉടമ കണ്ണുവെച്ചത്. എന്നാൽ ക്ലബ് ഉടമ ടുഷെലുമായുള്ള ചർച്ചകൾ നടത്തിയ ശേഷം റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം ചെൽസി വേണ്ടെന്നു വെച്ചു.

Rate this post
ChelseaCristiano RonaldoManchester United