“തുർക്കിക്കെതിരായ പോർച്ചുഗലിന്റെ നിർണായകമായ പ്ലേ ഓഫിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ”

തുർക്കിക്കെതിരായ നിർണായക ലോകകപ്പ് പ്ലേ ഓഫിന് മുന്നോടിയായി സഹതാരങ്ങൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകി പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.വ്യാഴാഴ്ച പോർട്ടോയിൽ തുർക്കിക്കെതിരെയാണ് പോർച്ചുഗലിന്റെ പ്ലെ ഓഫ് പോരാട്ടം .ഇതിൽ ജയിക്കുന്നവർ അടുത്ത ആഴ്ച ഇറ്റലി നോർത്ത് മാസിഡോണിയ മത്സരത്തിലെ വിജയിയെ നേരിടും.

ഖത്തർ ലോകകപ്പ് 37-കാരന്റെ അവസാനത്തേതായിരിക്കും.ലോക വേദിയിൽ അവിസ്മരണീയമായ വിടവാങ്ങലാണ് താരം ലക്ഷ്യമിടുന്നത്.വ്യാഴാഴ്ചത്തെ ഏറ്റുമുട്ടലിന് മുന്നോടിയായി തന്റെ ടീമിന്റെ ആത്മവിശ്വാസം ഉയർത്താൻ ശ്രമിച്ചു കൊണ്ട് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ റൊണാൾഡോ ഇങ്ങനെ എഴുതി.”ഞങ്ങൾ ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നു, ഇത് എളുപ്പമാകില്ലെന്ന് ഞങ്ങൾക്കറിയാം,ഞങ്ങൾ അഭിമുഖീകരിക്കുന്ന എതിരാളികളെയും ഒരേ ലക്ഷ്യങ്ങളും അഭിലാഷങ്ങളും പങ്കിടുന്നവരേയും ഞങ്ങൾ ബഹുമാനിക്കുന്നു.എന്നാൽ പോർച്ചുഗലിനെ അതിന്റെ ശരിയായ സ്ഥാനത്ത് നിർത്താൻ ഞങ്ങൾ ഒരുമിച്ച് പോരാടും” റൊണാൾഡോ എഴുതി.

2002 മുതൽ എല്ലാ ലോകകപ്പിനും പോർച്ചുഗൽ യോഗ്യത നേടിയിട്ടുണ്ട്, അതിൽ നാലിലും റൊണാൾഡോ കളിച്ചിട്ടുണ്ട്. 2006-ൽ സെമി-ഫൈനൽ കളിച്ചതിന് ശേഷം, അവർ അവസാന 16-നപ്പുറം പോയിട്ടില്ല, അതേസമയം 2014 പതിപ്പിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ പുറത്തായി.ടൂർണമെന്റിന്റെ കഴിഞ്ഞ എഡിഷനിൽ, സ്പെയിനിനെതിരെ ഒരു ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ നേടിയ അദ്ദേഹം മികച്ച ഫോമിലായിരുന്നു, എന്നാൽ പ്രീ ക്വാർട്ടറിൽ ഉറുഗ്വേയ്‌ക്കെതിരെ വിജയിക്കാൻ അവർക്കായില്ല.

അടുത്ത ലോകകപ്പ് നടക്കുമ്പോൾ റൊണാൾഡോയ്ക്ക് 40 വയസ്സ് കഴിഞ്ഞിരിക്കും .ആ പ്രായത്തിൽ ഒരു വേൾഡ് കളിക്കില്ല എന്നാണ് എല്ലാവരും കണക്കു കൂട്ടുന്നത്. ഖത്തർ വേൾഡ് കപ്പിൽ റൊണാൾഡോക്ക് കാലിക്കണമെങ്കിൽ രണ്ടു മത്സരങ്ങൾ കൂടി ജയിക്കേണ്ടതുണ്ട്.2018 ലോകകപ്പ് പ്ലേ ഓഫിൽ ഇറ്റലിയെ സ്വീഡൻ പരാജയപ്പെടുത്തി, 60 വർഷത്തിന് ശേഷം ആദ്യമായി യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. അത്കൊണ്ട് തന്നെ റോബർട്ടോ മാൻസിനിയുടെ ടീം പ്ലേ ഓഫിൽ വിജയിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുക്കും.

Rate this post