ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊടുത്ത് നാപോളിയിൽ നിന്നും മുന്നേറ്റ നിര താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരു ഇടം തേടുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ താരം യുണൈറ്റഡ് ജേഴ്സിയിൽ പകരക്കാരനായി ഇറങ്ങുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അസ്വസ്ഥനാണെന്നത് രഹസ്യമല്ല, അതിനാൽ അദ്ദേഹത്തെ മറ്റൊരു ക്ലബ്ബിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബ് നാപോളിയുമായി ഒരു സ്വാപ്പ് ഡീലിന് ശ്രമം നടത്തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമാകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ 2021-ൽ ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിഎത്തിയത്. എന്നാൽ വ്യക്തിഗത നിലയിൽ മികച്ച പ്രകടനം ആയിരുന്നെങ്കിലും ടീമിനെ കൂടുതൽ ദൂരം മുന്നോട്ട് കൊണ്ട് പോകുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.

എല്ലാ വർഷവും പോർച്ചുഗീസ് താരം കളിക്കേണ്ട ടൂർണമെന്റായ ചാമ്പ്യൻസ് ലീഗിന്റെ സ്‌പോട്ടുകളിൽ ഇടാൻ നേടാൻ യുണൈറ്റഡിന് സാധിച്ചതുമില്ല. അതുകൊണ്ടാണ് 37 കാരൻ ചാമ്പ്യൻസ് ലീഗ് കളിക്കാൻ അവസരവും വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ടീമിനായി തിരയുന്നത്. കാൽസിയോ മെർക്കാറ്റോയുടെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാപോളിക്ക് കൊടുത്ത് ഹിർവിംഗ് ലൊസാനോയെ യുണൈറ്റഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫറിൽ മെക്‌സിക്കൻ റൈറ്റ് വിംഗറിന് പകരമായി റൊണാൾഡോയും 20 ദശലക്ഷം യൂറോയും ഉൾപ്പെടുന്നു.ഈ കൈമാറ്റത്തിൽ ഇരു പാർട്ടികൾക്കും വലിയ താൽപ്പര്യമാണെന്നാണ് റിപ്പോർട്ടുകൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നാപോളിക്ക് ആവശ്യമായ ബ്ലോക്ബസ്റ്റർ സൈനിംഗ് ആകാം, അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ആക്രമണത്തിൽ വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന ഒരു ബഹുമുഖ മുന്നേറ്റക്കാരനാണ് താനെന്ന് ഹിർവിംഗ് ലൊസാനോ തെളിയിച്ചിട്ടുണ്ട് .2022 സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31-ന് അവസാനിക്കും അതിനാൽ രണ്ട് ക്ലബ്ബുകളും എത്രയും വേഗം ഈ കരാറിന് സമ്മതിക്കേണ്ടത് പ്രധാനമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ നീക്കത്തിൽ ഒരു പ്രശ്‌നവുമില്ല, യുവന്റസുമായി സിരി എ യിൽ കളിച്ച പരിചയം അദ്ദേഹത്തിനുണ്ട്.

Rate this post