പോർച്ചുഗൽ ടീമിലെ പ്രധാന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തുടരുമെന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെസ്

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഖത്തർ ലോകകപ്പ് നിരാശയുടേതായിരുന്നു. വേൾഡ് കപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന 38 കാരന്റെ സ്ഥാനം പലപ്പോഴും ബെഞ്ചിലായിരുന്നു.ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് വിടപറഞ്ഞ റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസ്സറിലേക്ക് ചേക്കേറുകയും ചെയ്തു.

ഇതോടെ ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു തുങ്ങുകയും ചെയ്തു. വേൾഡ് കപ്പിന് ശേഷം പോർച്ചുഗൽ പരിശീലക സ്ഥാനത്തേക്ക് മുൻ ബെൽജിയൻ മാനേജർ റോബർട്ടോ മാർട്ടിനെസിനെസ് എത്തുകയും യൂറോ 2024 യോഗ്യതാ മത്സരങ്ങലേക്കുള്ള പോർച്ചുഗൽ ടീമിലേക്ക് റൊണാൾഡോയെ തെരഞ്ഞെടുക്കുകയൂം ചെയ്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ ഭാഗമായി തുടരും, അൽ നാസർ താരം ദേശീയ ടീമിന് “വളരെ വിലപ്പെട്ട” ഘടകമായി തുടരുന്നുവെന്നും പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.

പോർച്ചുഗീസ് ബ്രോഡ്‌കാസ്റ്റർ ആന്റിന 1-ന് നൽകിയ അഭിമുഖത്തിൽ ദേശീയ ടീമിനായി സമീപകാല മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ കളിച്ചതിന്റെ പ്രാധാന്യം മാർട്ടിനെസ് എടുത്തുകാണിച്ചു. “എപ്പോഴും ഫുട്ബോൾ ആണ് തീരുമാനങ്ങൾ എടുക്കുന്നത്”, ഇക്കാര്യത്തിൽ റൊണാൾഡോ അത് നൽകിയിട്ടുണ്ട്.അതുകൊണ്ടാണ് അദ്ദേഹം പോർച്ചുഗീസ് സ്ട്രൈക്കറായി തുടരുന്നതെന്നും പരിശീലകൻ പറഞ്ഞു.“മാർച്ചിൽ ഞങ്ങൾ കളിച്ച മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ വളരെ പോസിറ്റീവും പ്രധാനപ്പെട്ടതുമായ പങ്ക് വഹിച്ചുവെന്ന് ഞാൻ കരുതുന്നു, ആ മനോഭാവം ദൈനംദിന അടിസ്ഥാനത്തിൽ തുടരേണ്ടത് പ്രധാനമാണ്,” സ്പാനിഷ് കോച്ച് പറഞ്ഞു.

റൊണാൾഡോ “വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്, ഡ്രസ്സിംഗ് റൂമിലെ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. അദ്ദേഹം ഒരു പ്രധാന സ്ഥാനത്ത് കളിക്കുന്നു, കളിയിൽ ഒരു മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരു സ്ട്രൈക്കറാണ്,” അദ്ദേഹം പറഞ്ഞു.കൂടാതെ, മാർട്ടിനെസിന്റെ അഭിപ്രായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് “അതുല്യമായ അനുഭവം” ഉണ്ട്. 198 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള മറ്റൊരു കളിക്കാരനും ലോക ഫുട്ബോളിൽ ഇല്ല, അത് ഞങ്ങൾക്ക് വളരെ വിലപ്പെട്ട കാര്യമാണെന്നും അഭിമുഖത്തിൽ പോർച്ചുഗൽ ബോസ് കൂട്ടിച്ചേർത്തു.റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ കളിച്ച രണ്ടു മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകൾ നേടുകയും ടീമിൽ താനൊരു അവിഭാജ്യ ഘടകമാണെന്ന് തെളിയിക്കുകയും ചെയ്തു.

Rate this post