‘ക്രോയേഷ്യയുടെ ഹാട്രിക്ക് ഹീറോ’ : പെനാൽറ്റി ഷൂട്ട് ഔട്ടിൽ താരമായ ഗോകീപ്പർ ഡൊമിനിക് ലിവാകോവിച്ച് |Qatar 2022 | Dominik Livakovic

ഒറ്റ മത്സരം കൊണ്ട് തന്നെ ക്രോയേഷ്യയുടെ സൂപ്പർ ഹീറോ ആയിരിക്കുകയാണ് ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ച് .ഇന്നലെ അൽജനൂബ് സ്റ്റേഡിയത്തിൽ ജപ്പാനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് ടീമിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് സേവുകളുമായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഷൂട്ടൗട്ടിൽ കൗരു മിറ്റോമ, തകുമി മിനാമിനോ, മായ യോഷിദ എന്നിവരുടെ പെനാൽറ്റികൾ ലിവകോവിച്ച് രക്ഷപ്പെടുത്തി ക്രോയേഷ്യയെ അവസാന എട്ടിൽ എത്തിച്ചിരിക്കുകയാണ്.സ്വന്തം നാട്ടുകാരനായ ഡാനിജെൽ സുബാസിക്കും (ഡെൻമാർക്ക് 2018) പോർച്ചുഗലിന്റെ റിക്കാർഡോയ്ക്കും (ഇംഗ്ലണ്ടിനെതിരെ 2006) ശേഷം ലോകകപ്പിൽ ഷൂട്ടൗട്ടിൽ മൂന്ന് പെനാൽറ്റികൾ സേവ് ചെയ്യുന്ന മൂന്നാമത്തെ ‘കീപ്പറായി ലിവകോവിച്ച് മാറി. ഇന്നലത്തെ കളിയിലെ മികച്ച താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തു.

2018-ലെ ക്രൊയേഷ്യ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു 27-കാരൻ, അത് റണ്ണറപ്പായി ഫിനിഷ് ചെയ്തെങ്കിലും ഒരു മിനിറ്റ് പോലും കളിച്ചില്ല. 2018ൽ ഇംഗ്ലണ്ടിനെതിരായ യുവേഫ നേഷൻസ് ലീഗിൽ സീനിയർ അരങ്ങേറ്റം കുറിച്ച ലിവാകോവിച്ച് 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ലിവാകോവിച്ച് 2015 മുതൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിസൺ ക്ലബ്ബായ ഡിനാമോ സാഗ്രെബിനായി കളിക്കുന്നു.ലിവാകോവിച്ച് തന്റെ കരിയറിൽ 14 പെനാൽറ്റികൾ രക്ഷപെടുത്തിയിട്ടുണ്ട്,അതിലൊന്ന് 2020 ലെ യൂറോപ്പ ലീഗിൽ ഫെയ്‌നൂർഡ് റോട്ടർഡാമിനെതിരെയാണ്.

ഇന്നലെ നടന്ന മത്സരത്തിൽ 43 ആം മിനുട്ടിൽ ഡൈസൻ മയെദയിലൂടെ ജപ്പാൻ മുന്നിലെത്തി.റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 55 ആം മിനുട്ടിൽ പെരിസിച്ചിലൂടെ ക്രോയേഷ്യ സമനില പിടിച്ചു. വലതു വിങ്ങിൽ നിന്നും ബോക്‌സിലേക്ക് ഡെജാൻ ലോവ്രെൻ കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ പെരിസിച് ജപ്പാന്റെ വല കുലുക്കി.മൂന്ന് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ ക്രൊയേഷ്യൻ താരമായി ഇവാൻ പെരിസിച്ച് മാറി.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ജപ്പാനായി ആദ്യ കിക്ക് എടുത്ത മിനമിനോക്ക് തന്നെ പിഴച്ചു. ലിവകോവിച് അനായാസം പന്ത് തടഞ്ഞു. ക്രൊയേഷ്യക്ക് ആയി ആദ്യ കിക്ക് എടുത്തത് വ്ലാഷിച് ആയിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല. 1-0 ക്രൊയേഷ്യ. മിറ്റാമോ എടുത്ത ജപ്പാന്റെ രണ്ടാം കിക്ക് എടുത്ത മിനാമിനോയും ലിവകോവിചിന് മുന്നിൽ പരാജയപ്പെട്ടു. ക്രൊയേഷ്യക്ക് ബ്രൊസോവിച് കൂടെ വല കണ്ടെതോടെ ഷൂട്ടൗട്ടിൽ സ്കോർ 2-0. ജപ്പാന്റെ മൂന്നാം കിക്ക് എടുത്ത അസാനോ ഗോൾ കണ്ടെത്തി.

ലെവായയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി. സ്കോർ 2-1. വീണ്ടും ജപ്പാന് പ്രതീക്ഷ‌. പക്ഷെ യൊഷിദയുടെ കിക്ക് കൂടെ ലിവകോവിച് തടഞ്ഞതോടെ പാസലിചിന്റെ കിക്കോടെ ക്രൊയേഷ്യ ക്വാർട്ടറിലേക്ക് മുന്നേറി.വെള്ളിയാഴ്ച എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നെയ്മർ നായകനായ ബ്രസീലിനെ ക്രോയേഷ്യ നേരിടും.

Rate this post