‘2014, 2018, 2022’ : ലോകകപ്പിൽ പെലെയുടെയും റൊണാൾഡോയുടെയും നേട്ടത്തിനൊപ്പമെത്തി നെയ്മർ |Qatar 2022 |Neyamr

974 സ്റ്റേഡിയത്തിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ തകർപ്പൻ ജയമാണ് ബ്രസീൽ സ്വന്തമാക്കിയത്.ആദ്യ പകുതിയില്‍ നാല് വട്ടം വല കുലിക്കി ബ്രസീല്‍ ദക്ഷിണ കൊറിയയെ തിരികെ കയറിവരാന്‍ ആകാത്ത വിധം തളച്ചിടുന്ന കാഴ്ചയാണ് ഇന്നലത്തെ മത്സരത്തിൽ കാണാൻ സാധിച്ചത്.

സൂപ്പർ താരം നെയ്മർ ഗോളുമായി ബ്രസീലിയൻ ജേഴ്സിയിൽ തീരിച്ചു വന്ന മത്സരം കൂടിയായിരുന്നു കൊറിയക്കെതിരെ നടന്നത്. ഇന്നലെ നേടിയ ഗോളോടോ മൂന്നോ അതിലധികമോ ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ ബ്രസീലിയൻ കളിക്കാരനായി നെയ്മർ മാറി. പെലെയും റൊണാൾഡോയുമാണ് ഈ നേട്ടം കൈവരിച്ച ബ്രസീലുകാർ.പെലെ നാല് വ്യത്യസ്ത എഡിഷനുകളിൽ സ്കോർ ചെയ്തപ്പോൾ റൊണാൾഡോ മൂന്ന് എഡിഷനുകളിൽ സ്കോർ ചെയ്തു. 2014, 2018 പതിപ്പുകളിൽ ഗോൾ നേടിയ നെയ്മർ കൊറിയക്കെതിരെ പെനാൽറ്റിയിൽ നിന്നാണ് ഗോൾ നേടിയത്.

ബ്രസീൽ ജേഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പെലെയുടെ റെക്കോർഡിന് അടുത്തതാനും നെയ്മർക്ക് സാധിച്ചു. പെലെ 77 ഗോളുകൾ നേടിയപ്പോൾ 123 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച നെയ്മർ ഒരു ഗോൾ കുറവാണ് നേടിയത്. ലോകകപ്പിൽ, 12 മത്സരങ്ങളിൽ നിന്ന് നെയ്മറുടെ ഏഴാമത്തെ ഗോളായിരുന്നു സ്പോട്ട് കിക്ക്. പെലെ 1958 നും 1970 നും ഇടയിൽ 14 മത്സരങ്ങളിൽ നിന്ന് 12 തവണ വലകുലുക്കി, റൊണാൾഡോ 1998 നും 2006 നും ഇടയിൽ 19 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി.

ലോകകപ്പിൽ 11 തവണ ദേശീയ ടീമിനെ നയിച്ചതിൽ സെന്റർ ബാക്ക് തിയാഗോ സിൽവ കഫുവിനും ദുംഗയ്ക്കുമൊപ്പം എത്തിയിരിക്കുകയാണ്.38 വയസ്സും 74 ദിവസവും പ്രായമുള്ള സിൽവയാണ് ബ്രസീലിന്റെ മൂന്നാം ഗോളിൽ റിചാലിസൺ അസിസ്റ്റ് കൊടുത്തത്.കാമറൂൺ ഇതിഹാസം റോജർ മില്ലയ്ക്ക് (42 വയസ്സും 39 ദിവസവും) ശേഷം വേൾഡ് കപ്പിൽ അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ചെൽസി ഡിഫൻഡർ മാറി.ഡിസംബർ 9ന് ജപ്പാനെ പെനാൽറ്റിയിൽ 3-1 ന് തോൽപ്പിച്ച ക്രൊയേഷ്യയ്‌ക്കെതിരായാണ് ബ്രസീലിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടം. ഇന്നലെ നടന്ന മത്സരത്തിൽ നെയ്മർ ,വിനീഷ്യസ് ,റിചാലിസൺ,ലൂക്കാസ് പാക്വെറ്റ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.

Rate this post