ഡിബാലയെ നിലനിർത്തുമോ? കരാർ പുതുക്കൽ വൈകുന്നതിനെക്കുറിച്ച് യുവന്റസ് ചീഫ് പറയുന്നു.

ജുവന്റസിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് അർജന്റൈൻ സൂപ്പർതാരം പൗലോ ഡിബാല. കോവിഡ് ബാധിച്ചത് മൂലവും പരിക്കു മൂലവും ഈ സീസണിൽ ടീമിൽ അധികം അവസരങ്ങളും ലഭിച്ചിട്ടില്ല. 2022 വരെ യുവന്റസിൽ കരാറുള്ള താരത്തിനു പിന്നാലെ ചെൽസിയടക്കമുള്ള വമ്പന്മാർ ശ്രമങ്ങളാരംഭിച്ചിരുന്നു. എന്നാൽ യുവന്റസ് താരത്തിനെ വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനതിലാണുള്ളത്.

എന്നിരുന്നാലും ഇതു വരെയും  ഡിബാലക്ക് പുതിയ കരാർ നൽകാനുള്ള നീക്കം യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി യുവന്റസ് ചീഫായ  ഫാബിയോ പരറ്റീസി തന്നെ  രംഗത്തെത്തിയിരിക്കുകയാണ്. ഡിബാല ഞങ്ങളുടെ ഭാവിയുടെ ഭാഗമാണെന്നും അവനേ നിലനിർത്താൻ തന്നെയാണ് ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ പൗലോയുടെ കരാർ നീട്ടാനുള്ള ചർച്ചയിൽ തന്നെയാണുള്ളത്. അവൻ  ഇവിടെ തന്നെ തുടരാനാണ് താത്പര്യം. ഞങ്ങളും അവനെ നിലനിർത്താനുള്ള തീരുമാനത്തിലാണുള്ളത്. അവൻ ഞങ്ങളുടെ ഭാവിയുടെ ഒരു ഭാഗമാണ്. വളരെ ബുദ്ദിമുട്ടേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. രണ്ടാഴ്ചയായി കോവിഡ് ഭീഷണി മൂലം ഒരു ഹോട്ടലിൽ കുടുങ്ങി കിടക്കുകയായിരുന്നു ഞങ്ങൾ.  അതിനാൽ ആരെയും കാണാൻ പറ്റിയിരുന്നില്ല. എങ്കിലും ഞങ്ങൾ ഒരു കരാറിലെത്താനുള്ള ചർച്ചകൾ തുടരുന്നതായിരിക്കും.” ചീഫ് വ്യക്തമാക്കി.

ഒരു യുവന്റസ് സ്റ്റാഫിനു കോവിഡ് സ്ഥിരീകരിച്ചത് മൂലം യുവന്റസ് മുഴുവൻ മുൻകരുതലേന്ന നിലക്ക് ഐസൊലേഷനിൽ ആയിരുന്നു. ക്രിസ്ത്യാനോയും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസൊലേഷനിലാണുള്ളത്. ക്രിസ്ത്യാനോ  ഇല്ലാത്തതിനാൽ ഹെല്ലാസ് വെറോണയുമായിട്ടുള്ള ഇന്നലെ നടന്ന  മത്സരത്തിൽ  ദിബാലക്ക് കളിക്കാൻ സാധിച്ചിരുന്നു. കൊറോണ മൂലം വൈകിയ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് യുവന്റസ് ചീഫ് സ്കൈ സ്പോർട്സ് ഇറ്റാലിയക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

Rate this post