❝ചിലിയുടെ പരാതി ഫിഫ തള്ളി,ഇക്വഡോർ ഖത്തർ വേൾഡ് കപ്പ് കളിക്കും❞ |Qatar 2022
യോഗ്യതയില്ലാത്ത കളിക്കാരനെ കളിപ്പിച്ചു എന്ന ചിലിയുടെ പരാതി ഫിഫയുടെ നിയമവിധി തള്ളിയതോടെ ലോകകപ്പിൽ ഇക്വഡോർ സ്ഥാനം നിലനിർത്തി.എട്ട് യോഗ്യതാ മത്സരങ്ങളിൽ കളിച്ച ഇക്വഡോർ ഡിഫൻഡർ ബൈറോൺ കാസ്റ്റിലോ അയോഗ്യനാണെന്ന അവകാശവാദത്തിൽ അച്ചടക്ക സമിതി നടപടികൾ അവസാനിപ്പിച്ചതായി ഫിഫ അറിയിച്ചു.
കാസ്റ്റിലോ യഥാർത്ഥത്തിൽ കൊളംബിയക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് ചിലി ഫുട്ബോൾ ഫെഡറേഷൻ അവകാശപ്പെട്ടു. കാസ്റ്റിലോ കളിച്ച എട്ടു മത്സരങ്ങളിലെ സ്കോർ 3-0 തോൽവിയായി മാറുമെന്നും ലി പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് വേൾഡ് കപ്പ് കളിക്കുമെന്നും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.
“ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും സമർപ്പണങ്ങൾ വിശകലനം ചെയ്യുകയും മുമ്പാകെ കൊണ്ടുവന്ന എല്ലാ ഘടകങ്ങളും പരിഗണിച്ച്, ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ എതിരെ ആരംഭിച്ച നടപടികൾ അവസാനിപ്പിക്കാൻ ഫിഫ അച്ചടക്ക സമിതി തീരുമാനിച്ചു,” ഫിഫ പ്രസ്താവനയിൽ പറഞ്ഞു.ചിലിക്ക് ഫിഫയുടെ അപ്പീൽ കമ്മിറ്റിയിലും പിന്നീട് സ്‌പോർട്‌സ് കോർട്ട് ഓഫ് ആർബിട്രേഷനിലും വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയും.
FIFA announce Chile have lost their case to have Ecuador disqualified from the 2022 World Cup for fielding an ineligible player during qualifying.
— CBS Sports Golazo ⚽️ (@CBSSportsGolazo) June 10, 2022
Chile claimed Ecuador's Byron Castillo falsified his nationality and age, which FIFA investigated, and have now closed the case. pic.twitter.com/0nHTE7ZdNL
നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ടൂർണമെന്റിൽ ആതിഥേയരായ ഖത്തർ, നെതർലൻഡ്‌സ്, സെനഗൽ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇക്വഡോറിന്റെ സ്ഥാനം.
BREAKING: Ecuador WILL play at the World Cup after FIFA throw out Chile's complaint https://t.co/yLBDjZX6cG pic.twitter.com/clIbt4nnWH
— MailOnline Sport (@MailSport) June 10, 2022